എന്റെ ജീവിതം ഒരു കടംകഥ 8 [Balu]

Posted by

പിന്നെ അധികം ഒന്നും പറയാതെ, അങ്ങനെ തന്നെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു. വളരെ പെട്ടന്നായിരുന്നു സമയം മുന്പോട്ടു പോയത്, ഒരാൾക്ക് പുറകെ മറ്റൊരാൾ എന്നരീതിയിൽ ഇന്റർവ്യൂ മുന്പോട്ടു പോയി അധികം താമസിക്കാതെ ചേച്ചിയെയും വിളിച്ചു.

ചേച്ചിക്കു പോകുവാൻ ഇഷ്ടമില്ല എന്ന് ആ പോക്കുകണ്ടാൽ അറിയാം. പക്ഷെ പോയതിലും വേഗത്തിൽ ചേച്ചി തിരികെ എത്തി. ഇപ്പോൾ മുഖത്തൊരു തെളിച്ചമൊക്കെ ഉണ്ട്.

ജോലി കിട്ടിയെന്നതിൽ സംശയമില്ല.

ചേച്ചി നേരെ വന്നു എന്റെ കയ്യും പിടിച്ചു പുറത്തേക്കു പോയി.

ഞാൻ : അപ്പോൾ ജോലി കിട്ടിയില്ലേ?

ചേച്ചി : ഇല്ല…

എനിക്കാദ്യം ഒന്നും മനസ്സിലായില്ല.

ഞാൻ : ഇങ്ങനെ, എനിക്ക് മനസ്സിലായില്ല,

ചേച്ചി : ജോലി കിട്ടിയില്ല എന്ന്.

ഞാൻ : ആളുകൾക്ക് ജോലി കിട്ടിയാലല്ലേ സന്തോഷം ആകുക ഒള്ളു, അല്ലേൽ വട്ടായിരിക്കണം.

ചേച്ചി : ചിലപ്പോൾ……

ഞാൻ : എന്ത് വട്ടാണോ?

ചേച്ചി :   മ്മ്മ്മ്മ്

ചേച്ചിയെ ഇതുവരെ ഞാൻ എത്രയും സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല.

ഞാൻ : കാര്യം എന്താണെന്നു പറ.

ചേച്ചി : നമുക്ക് ബീച്ച് വരെ ഒന്ന് പോയാലോ?

ഞാൻ : ഞാൻ ചോദിച്ചതിന് ഉത്തരം പറ.

ചേച്ചി : അവിടെ എത്തിയിട്ട് പറയാം.

എനിക്ക് ഒരു ബന്ധവും കിട്ടിയില്ല, ഇന്റർവ്യൂ കഴിഞ്ഞു വീട്ടിൽ പോകുന്നതിനു പകരം. എന്തൊക്കെയാ നടക്കുന്നത്.  ചേച്ചിക്ക് എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്. അതിനാൽ ഞാൻ ചേച്ചിയുടെ കൂടെ പോകാൻ തീരുമാനിച്ചു.

ഞങൾ ഒരു ഓട്ടോയിൽ കയറി അടുതുള്ള ബീച്ചിൽ എത്തി. ചേച്ചി എന്ന് കയ്യും പിടിച്ചു കടൽ തീരത്തു ചെന്നിരുന്നു.

ഞാൻ : ഇനി പറയാമോ എന്താ കാര്യം എന്ന്?

ചേച്ചി : നിനക്ക് എന്നെക്കുറിച്ചു എന്താ അറിയാവുന്നതു?

ഞാൻ : ചോദ്യത്തിന്റെ ഉത്തരം ചോദ്യമോ ?

ചേച്ചി : ചെറുപ്പം  മുതലേ  ഞാൻ ഒരു ചട്ടക്കൂട്ടിൽ  ആയിരുന്നു, അത് ചെയ്യരുത് അവിടെ പോകരുത്. എന്നെല്ലാം പറഞ്ഞു ഒരു തരം തടവിലായിരുന്നു ഞാൻ. എന്റെ കൂടെ 10-12-ൽ പഠിച്ച 2 കൂട്ടുകാരികളാണ് അതിനെല്ലാം ഒരു മാറ്റം കൊണ്ടുവന്നത്. ജീവിതത്തിനു ഒരു അർഥം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *