” എന്താടി ഈ കാണിക്കുന്നെ…. ” ? അവളുടെ ഈ തിക്കി തിരക്കൽ കണ്ട് ഞാൻ ചോദിച്ചു.
ഒന്ന് ചിണുങ്ങി കൊണ്ട്
” എനിക്കും ഇരിക്കണ്ടെ, ചന്തി വേദനയാവുന്ന്. അല്ലേൽ ഹരിയെട്ടൻ കട്ടിലിൽ ഇരിക്കാ, എന്നാ രണ്ടാൾക്കും ശെരിക്കും കാണാം.”
കിട്ടിയ അവസരം ഞാൻ വിട്ടില്ല. മൊബൈലും എടുത്തു ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്ന് അതിൽ നോക്കാൻ തുടങ്ങി.
പെണ്ണ് വന്നു സൈഡിൽ കിടന്നതും താഴെന്ന് മേമയുടെ വിളി വന്നു..
” ഹരീ ചായ എടുത്തു വച്ചിൻഡ്, നി വരുന്നോ അങ്ങോട്ട് കൊണ്ട് വരണോ….. അവളെം വിളിച്ചോ…”
പണ്ടാരം…. എന്ന് മനസ്സിൽ പറഞ്ഞിട്ട് ഞാൻ താഴേക്ക് പോവാൻ ഒരുങ്ങി, അല്ലേൽ മേമ ഇങ്ങോട്ട് കേറി വരും. ഇവളെ പിന്നെയും കിട്ടും, പക്ഷേ മെമേനെ പിണക്കാൻ പറ്റില്ല. ഞങ്ങൾ തമ്മിൽ ഇങ്ങനെ മുട്ടി ഉരുമ്മുന്നത് കണ്ടാ ഭാവിയിൽ മേമക്ക് അതൊരു അകൽച്ച തോന്നിയാലോ…..
ദൈവമേ എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ, എനിക്ക് തന്നെ ചിരിവന്നു.
താഴെ പോയി ഞങ്ങൾ ചായ കുടിച്ചു . വൈന്നേരം ആയതുകൊണ്ട് പാടത്തോട്ട് ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു.
പറഞ്ഞപ്പോ മേമക്കും മയക്കും ഒക്കെ. അവള് ഇപ്പൊ വരാം എന്നും പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി.
ഞാൻ മേലേക്ക് പോയി ഒരു track pants എടുത്തിട്ട് വന്നു.
നോക്കുമ്പോ മിഡിയും പാവാടയും മാറ്റി ചുരിദാർ ഇട്ടു വന്നേക്കുന്ന് നമ്മുടെ മായ കുട്ടി.
എൻ്റെ മനസ്സിൽ ഒരു ലഡ്ഡു പകുതി പൊട്ടിയ പോലെ, അവള് ഇനി മിടി ഇട്ടു വന്നത് മനഃപൂർവം ആണോ…..പെണ്ണല്ലേ , വൾക്കും ഉണ്ടാവില്ലേ മോഗം ഒക്കെ..
ആ ആർക്കറിയാം. ഞങ്ങൾ മൂന്ന് പേരും വരമ്പത്ത് കൂടെ നടന്നു നല്ല പുല്ല് ഉള്ള ഒരു കണ്ടതിൽ കയറി ഇരുന്നു. അപ്പോഴേക്കും ആദിയും ശിഖയും വന്നു, അവരു അവിടെ ചാടി, ഓടി കളിക്കുവാൻ. ഞങ്ങൾ മൂന്ന് പേരും ഓരോന്ന് പറഞ്ഞു കൂടിയിരുന്നു.
ഞാൻ ഖത്തറിലെ യും മേമ സ്കൂളിലെ യും മായ കോളേജിലെയും ഒക്കെ funny കഥകൾ പറഞ്ഞു ചിരിച്ചോണ്ട് നിക്കുമ്പോലാണ് ആനി ചേച്ചി അങ്ങോട്ട് വരുന്നത്.