ദീപാരാധന 2 [Freddy Nicholas]

Posted by

ദീപാരാധന 2

Deepaaraadhana Part 2 | Author :  Freddy Nicholas | Previous Part


പ്രിയപ്പെട്ട വായന സുഹൃത്തുക്കളെ,

വർഷങ്ങൾക് ശേഷം വീണ്ടും ഞാൻ പ്രത്യക്ഷനായി എന്നറിഞ്ഞിട്ട് സ്വാഗതം പറഞ്ഞവരോടും, നല്ല കമന്റ്‌ തന്ന് പ്രോത്സാഹിച്ചവരോടും അതിലും പഴയ ഒരുപാട് സുഹൃത്തുക്കൾക്കും എല്ലാവരെയും സ്നേഹമോടെ സ്മരിക്കുന്നു…. ഒപ്പം നന്ദി പറയുന്നു.
ഇനി തുടർന്നു വായിക്കുക.

 

 

അമ്മച്ചി എന്തിനവളെ, വേർതിരിച്ചു കാണുന്നു എന്ന് ഞാൻ പലപ്പോഴും അമ്മയോട് ചോദിച്ചിട്ടുണ്ട്… എന്റെ ചെറുപ്പകാലത്ത്. അന്നതിന് എനിക്ക് പൊതിരെ തല്ലും കിട്ടിയിട്ടുണ്ട്…

എന്നാ, എപ്പോഴും അങ്ങനെയാണെന്ന് എനിക്കും പറയാൻ പറ്റില്ല… അമ്മച്ചിയുടെ ഓരോ മൂഡ് അനുസരിച്ച് ആയിരിക്കും സ്വഭാവത്തിന്റെ അവസ്ഥ.

ഒരു നോർമൽ വ്യക്തിയായ അമ്മച്ചിയിൽ നിന്നും വ്യത്യസ്ഥ സ്വഭാവം പലപ്പോഴും ഞാൻ കണ്ടിട്ടുണ്ടെങ്കിലും എന്നാൽ അവർക്ക് അത്തരത്തിൽ ഒരു മാനസിക പ്രശ്നങ്ങൾ ഉള്ളതായി എനിക്കറിയില്ല…

ചില നേരങ്ങളിൽ അമ്മച്ചിയുടെ പെരുമാറ്റം കാണുമ്പോൾ എനിക്ക് തന്നെ, സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…

ഒരു പെണ്ണായ അവൾക്ക് അത് എത്രകണ്ട് അഹിക്കാനാവുമെന്ന് എനിക്ക് ഊഹിക്കാമായിരുന്നു…

കാര്യങ്ങൾ തീരുമാനിക്കാനുള്ള കെൽപ്പൊക്കെ എനിക്ക് വന്നതോടെ, ഞാൻ സ്വന്തമായി ചില തീരുമാനങ്ങൾ എടുത്തു…

ദീപു പത്താം ക്ലാസ് പാസായപ്പോ അവളെ ഞാൻ തന്നെ ഞങ്ങളുടെ ആന്റിയുടെ (അപ്പച്ചന്റെ ഏക സഹോദരി ) വീട്ടിൽ കൊണ്ടു വിട്ടു… ഹൈറേഞ്ചിൽ.

അവിടെയെങ്കിലും അവൾക്ക് ഇത്തിരി സമാധാനവും സ്വസ്ഥതയും കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ എന്ന് കരുതി.

എന്റെ സ്വന്തം കാര്യങ്ങളിൽ പോലും എനിക്ക് ഇത്രയും പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടില്ല അത്രയും ദീപുവിന്റെ കാര്യത്തിൽ വന്നത് പോലെ.

അങ്ങനെ ആന്റിയുടെ രണ്ട് പെണ്മക്കളുടെ കൂടെ ദീപുവും ജീവിച്ചു പോയി.

എങ്കിലും ഞങ്ങളുടെ വീട്ടിൽ നിന്നും അവൾക്കനുഭവിക്കേണ്ടി വന്നത്രയും ഏതായാലും കാണില്ല എന്നെനിക്കറിയാം

ഇടയ്ക്കിടെ ഞാൻ ദീപുവിനെ സന്ദർശിക്കാൻ ആന്റിയുടെ വീട്ടിൽ പോകുമായിരുന്നു..

എന്നെ കണ്ടാൽ ഉള്ള സന്തോഷം ഒഴിച്ചാൽ അവൾ അപ്പോഴും ഹാപ്പി ആയിരുന്നില്ല എന്നെനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *