മ്മ്…!! ഈയിടെയായിട്ട് നിനക്ക് ദീപുവിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയും, ഉത്കണ്ഠയുമാണല്ലോ..?? മ്മ്മ്…??? എന്താണാവോ…???
ഒരു അർത്ഥം വച്ചുള്ള മൂളലും ഡയലോഗും കേട്ടപ്പോൾ ഞാൻ പറഞ്ഞു. അവളെ നോക്കാൻ വേറാരുമില്ലല്ലോ… പിന്നെ ഞാൻ തന്നെ വേണ്ടേ അവളുടെ കാര്യങ്ങളൊക്കെ നോക്കാൻ… അമ്മച്ചീടെ സ്വഭാവം അറിയാമല്ലോ..??
ഒരുകണക്കിന് അവൾ ഇവിടെ തന്നെ തിരിച്ചെത്തിയത് നന്നായി.. ഞാൻ പറഞ്ഞു.
മ്മ്… അതേ..ഇപ്പോൾ നിനക്ക് അവളെ എപ്പോഴുംകണ്ടോണ്ടിരിക്കാമല്ലോല്ലേ.!!?
അതെ… ശരിയാണ്.
എല്ലാം കൊണ്ടും അൽപ്പം സൗകര്യവും ആയല്ലോ… അത് തന്നെ വലിയ കാര്യമല്ലേ..??
അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത് അവൾ ഇവിടെ തന്നെ ഉണ്ടായിരുന്നതല്ലേ…!!
അയ്യോ ഞാൻ വേറൊന്നും കരുതി പറഞ്ഞതല്ല, അവൾ കറങ്ങി തിരിഞ്ഞ് ഇവിടെ തന്നെ എത്തിപ്പെട്ടല്ലോ.. അതാ ഞാൻ പറഞ്ഞത്.
ഏതായാലും അവളെ ഇങ്ങനെയെങ്കിലും തിരിച്ചു കിട്ടിയത് മഹാ ഭാഗ്യം…
നിനക്ക് അവളോട് ഇത്രയും ഇഷ്ടവും അടുപ്പവുമുണ്ടായിരുന്നെങ്കിൽ…!!
ഉണ്ടായിരുന്നെങ്കിൽ…??
നിനക്കവളെ കെട്ടാമായിരുന്നില്ലേ…??
അയ്യേ… ചേച്ചി എന്തായീ പറയുന്നേ… അവളെന്റെ പെങ്ങളല്ലേ…??
“”മ്മ്മ്…. മതി മതി… എന്നോട് വലിയ നിയമവും, വകുപ്പുമൊന്നും വിടേണ്ട… ഹിസ്റ്ററി ഒന്നും എനിക്കറിയില്ലെന്ന് വിചാരിക്കണ്ട..
എന്തോന്ന്… ഹിസ്റ്ററി
“”അവൾ നിന്റെ അനിയത്തി യൊന്നുമല്ലന്ന കാര്യം. അതൊക്കെ നിന്റെ ചേട്ടൻ എന്നോട് പറഞ്ഞിട്ടുള്ളതാ…!!””
മ്മ്മ്…. ഇപ്പോഴും വൈകീട്ടില്ല… ബോത്ത് ഓഫ് യു ആർ യങ്ങ്… രണ്ടുപേർക്കും ശരീര സൗന്ദര്യവും ആരോഗ്യവും ഉണ്ട്… അവൾക്ക് ഇപ്പോഴുള്ള മെന്റൽ സ്‌ട്രെസ്സും, ഡിപ്രഷനും ഒക്കെ കുറച്ച് നാളത്തെ ട്രീറ്റ്മെന്റ് കൊണ്ട് മാറും.
പിന്നീടുള്ള അവളുടെ ജീവിതം…. അത് ഒരു ചോദ്യ ചിഹ്നമല്ലേ റോയി… അയ്യോ, അതൊന്നും നടക്കില്ല ചേച്ചി… അതൊന്നും സമൂഹവും അനുവദിക്കില്ല…
നമ്മളുടെ അമ്മച്ചി തന്നെയായിരിക്കും അതിനുള്ള വാളും പരിചയുമായി എഴുന്നള്ളുക… പിന്നെ അതൊരു പൂരം തന്നെ ആയിരിക്കും.
അതേയ്….. ചിലതൊക്കെ കണ്ടാൽ എനിക്കും മനസ്സിലാവും കേട്ടോ…!””
“”എന്ത് മനസ്സിലായി ന്നാ ചേച്ചി ഈ പറയുന്നേ…??”
“”മ്മ്മ്..ഞാൻ കണ്ടു..””
“”എന്തോന്ന് കണ്ടു….??””
“”അത് ഞാൻ പറഞ്ഞു തരണോ…??””
“”ചിലപ്പോഴൊക്കെ നീ അവളെ നോക്കുന്ന നോട്ടം കണ്ടാൽ തോന്നും നീ ഇപ്പൊ അവളെയങ്ങു വിഴുങ്ങിക്കളയുമെന്ന്.””