“ഇനി ചിലപ്പോ കറന്റ് പോകും. വേഗം കഴിച്ചിട്ട് കിടക്കാം” അത് പറഞ്ഞിട്ട് ഷാഹിദ അടുക്കളയിലേക്ക് നടന്നു.
പിന്നാലെ ജുനൈദയും. കുട്ടി, മുംതാസിന്റെ മടിയിൽ ഇരിക്കുകയായിരുന്നു. ഇത്രയും ദിവസങ്ങൾ കൊണ്ട് അവർ തമ്മിൽ നല്ല കൂട്ടുകാരായി. ഇപ്പോൾ അധിക നേരവും മുംതാസിന്റെ ഒപ്പമാണ് അവളുടെ ഇരിപ്പും കളിയുമൊക്കെ. ആഹാരം പ്ളേറ്റുകളിൽ വിളമ്പി ഷാഹിദയും ജുനൈദയും മേശപ്പുറത്തു കൊണ്ടുവച്ചു. കഴിക്കാൻ ഇരിക്കുന്നതിന് മുൻപ് മുംതാസ് ഫോണെടുത്ത് അനിയനെ വിളിച്ചു.
“നീ കഴിച്ചോ മോനെ..?” ഫോണിൽ ഇത്തയുടെ ശബ്ദം കേട്ടപ്പോൾ അവന്റെ കണ്ണിൽ നനവ് പടർന്നു.
“ഇല്ലിത്താ. എട്ടുമണിയായല്ലേയുള്ളൂ. കുറച്ചൂടെ കഴിയും. ഇത്ത കഴിച്ചോ..?”
“ഇല്ലെടാ. ദേ കഴിക്കാൻ തുടങ്ങുവാ. ”
“ഉം. കഴിച്ചിട്ട് കിടന്നോളൂ..വിഷമിക്കല്ലേ ഇത്താ..”
“ഇല്ല മോനേ.. എനിക്കിവിടെ ഒരു വിഷമവുമില്ല. വിഷമിക്കാൻ ഇവിടെ രണ്ടാളും എന്നെ വിട്ടെങ്കിലല്ലേ..?”
അത് പറഞ്ഞിട്ട് അവൾ മുംതാസിനെയും ഷാഹിദയെയും മാറി മാറി നോക്കി. ചുണ്ടുകൾ കൂർപ്പിച്ച് ഉമ്മ വയ്ക്കുന്ന ഒരു മുദ്രകാട്ടി ഷാഹിദ ചിരിച്ചു.
“ശരി ഇത്താ.. ഗുഡ് നൈറ്റ്…” അവൻ ഫോൺ വച്ചു.
അത്താഴം കഴിച്ചു കഴിഞ്ഞ് പാത്രങ്ങൾ കഴുകാനും അടുക്കള ഒതുക്കാനും മുംതാസും അവർക്കൊപ്പം കൂടി. അതുകൊണ്ട് ജോലികൾ പെട്ടെന്ന് കഴിഞ്ഞു. എല്ലാവരും കിടക്കാനായി മുറികളിലേക്ക് പോകാനൊരുങ്ങുമ്പോൾ കുട്ടി ഒരേ നിർബന്ധം. അവളിന്ന് ആന്റിക്കൊപ്പം കിടക്കണമെന്ന്. അവളുടെ ആഗ്രഹത്തിന് സമ്മതം മൂളിയിട്ട് ജുനൈദ അവളുടെ കിടപ്പുമുറിയിലേക്ക് കയറിയപ്പോൾ പിന്നാലെ ഷാഹിദയും കയറി.
“റഫീക്ക് ഇല്ലാത്തപ്പോ ഞാൻ ഇവളുടെ ഒപ്പമാണ് കിടപ്പ്. പോത്ത് പോലെ വളർന്നെങ്കിലും ഇപ്പോഴും രാത്രി ഒറ്റക്ക് കിടക്കാൻ പേടിയാ..”
മുംതാസിനോട് അത് പറഞ്ഞിട്ട് ഷാഹിദ ചിരിച്ചു. മറുപടിയായി അവളും ഒന്നു പുഞ്ചിരിച്ചു. കുട്ടിയുമായി മുറിയിൽ കയറി വാതിൽ ചാരി. മെത്തയിൽ തന്റെ അരികിലായി അവളെ കിടത്തി ഒരു ഷീറ്റുകൊണ്ട് പുതപ്പിച്ചിട്ട് അവളെ കെട്ടിപ്പിടിച്ചു മുംതാസും കിടന്നു. അൽപ്പ സമയത്തിനുള്ളിൽ കുഞ്ഞ് ഉറക്കമായി. പതിവിലും നേരത്തേ കിടന്നിട്ടാവാം മുംതാസിന് ഉറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അവളുടെ മനസ്സിലേക്ക് ഇന്ന് അടുക്കളയിൽ വച്ച് ഷാഹിദയും ജുനൈദയും പറഞ്ഞ കാര്യങ്ങൾ കടന്നുവന്നു. ഒറ്റക്കണ്ണൻ വരാല്. അത് കാലിന്റെ ഇടയിലെ മാളത്തിൽ കയറുന്നത്..ഹോ..അത് കേട്ടപ്പോൾ വല്ലാതെ തരിച്ചു പൊന്തിയതാണ്. പിടി വിട്ടുപോകുമെന്നു തോന്നിയപ്പോഴാണ് താൻ വിഷയം മാറ്റിയത്.