“അതിനെന്താ മോളേ…നിങ്ങളുടെ വീടല്ലേ അത്.! വല്ലപ്പോഴും അവിടെ ആളനക്കം ഉള്ളത് നല്ലതാണ്. മക്കള് പോയിട്ട് വരൂ. പിന്നെ വീട്ടിലേക്ക് ആവശ്യമുള്ള അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറിയുമൊന്നും നിങ്ങൾ വാങ്ങിക്കാൻ നിൽക്കണ്ട. അതൊക്കെ ജുനൈദ അവിടെയെത്തിക്കും.” ഷാഹിദയുടെ നല്ല മനസിന് മുന്നിൽ മുംതാസ് മനസുകൊണ്ട് നമിച്ചു. നന്ദി പറയുന്നത് മാമിക്ക് ഇഷ്ടമല്ലെന്ന് അവൾക്ക് ബോധ്യമുണ്ട്.
പെട്ടെന്ന് തന്നെ രണ്ടുപേരും റെഡിയായി. അവർ ഇറങ്ങുമ്പോൾ ജുനൈദ പറഞ്ഞു. “നിങ്ങൾ വയല് വഴി നടന്നു പൊയ്ക്കോളൂ.. ഞാൻ ടൗണിൽ നിന്ന് ആക്ടീവയിൽ സാധനമൊക്കെ വാങ്ങി അങ്ങു വന്നേക്കാം.” “ആയിക്കോട്ടെ ഇത്താ…” മുംതാസ് തലയാട്ടി. ഇരുവരും വീട്ടിലേക്ക് നടന്നു. ഗേറ്റ് കടക്കുമ്പോൾ സലീം ഒന്നു തിരിഞ്ഞു നോക്കി. ജുനൈദ കൈവീശി കാണിച്ചു. ആ വിരലുകളിലെ മൈലാഞ്ചി…. അതല്ലേ ഇന്നലെ രാത്രിയിൽ താൻ സ്വപ്നത്തിൽ കണ്ടത്..! സ്വപ്നമായിരുന്നോ അത് ? ആണെങ്കിൽ പിന്നെ തന്റെ അരക്കെട്ടിൽ ഉണങ്ങിപ്പിടിച്ചിരുന്ന…..?? അവൻ ആകെ കൺഫ്യൂഷനിൽ ആയി.
പോകുന്ന വഴിയിലാണ് ഉപ്പയുടെ ചായക്കട. അത് കാണാനുള്ള മനസ്സുറപ്പ് ഇല്ലാത്തതുകൊണ്ട് ഉപ്പയുടെ മരണശേഷം അവർ ആ വഴി പോയിട്ടില്ല. രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല. ദൂരെനിന്നേ കണ്ടു അടഞ്ഞു കിടക്കുന്ന പെട്ടിക്കട. അതിനോട് ചേർന്നുള്ള ചെറിയ ചായ്പ്പിനുള്ളിൽ അനാഥമായി കിടക്കുന്ന ബഞ്ച്. നടന്ന് കടയുടെ മുന്നിൽ എത്തിയപ്പോൾ അതുവരെ പിടിച്ചു നിർത്തിയിരുന്ന സങ്കടം അവൾക്ക് അണപൊട്ടിയൊഴുകി. ഉപ്പ പതിവായി ഇരിക്കാറുള്ള ആ ബെഞ്ചിലേക്ക് അവൾ തളർന്നിരുന്നു. തെങ്ങിക്കരയുന്ന ഇത്തയെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണമെന്നവന് അറിയില്ലായിരുന്നു. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു. സ്വന്തം കണ്ണുകൾ തുടച്ചുകൊണ്ട് അവൻ അവളെ സന്ത്വനിപ്പിക്കാൻ ശ്രമിച്ചു. ഉള്ളിലുള്ള സങ്കടക്കടൽ ഒന്നു ശാന്തമായപ്പോൾ മുഖം തുടച്ചിട്ട് അവൾ എഴുന്നേറ്റു.
പിള്ളേച്ചന്റെ കട നിന്നിടത്ത് അതിന്റെ അസ്ഥിവാരം മാത്രം ശേഷിച്ചിരുന്നു. മുറിച്ചു മാറ്റിയ ആൽ മരത്തിന്റെ കുറ്റിയിൽ നിന്ന് പുത്തൻ പ്രതീക്ഷയുടെ അടയാളം പോലെ പുതു മുകുളങ്ങൾ വളർന്നു വരുന്നുണ്ടായിരുന്നു. അവിടം കടന്നുപോകുമ്പോൾ ഒരിക്കൽപോലും അവിടേക്ക് നോക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല. വീടെത്തും വരെ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല. പൂട്ട് തുറന്ന് അവർ അകത്തു കടക്കുമ്പോഴേക്കും വീടിനു പിന്നിൽ ജുനൈദയുടെ ആക്ടീവ വന്നു നിന്നിരുന്നു.