വാതിൽ അകത്തു നിന്നും ലോക്ക് ചെയ്തിട്ട് ഷാഹിദ മരുമകളെ വിളിക്കാനയി കിടപ്പു മുറിയിലേക്ക് നടന്നു. അവൾ അപ്പോഴും നൂൽ ബന്ധമില്ലാതെ മലർന്നു കിടന്ന് ഉറങ്ങുകയായിരുന്നു. ഷാഹിദ അവളെ കുലുക്കിയുണർത്തി. ഉറക്കത്തിൽ നിന്ന് ഉണർത്തിയ മുഷിവോടെ അവൾ ഷാഹിദയെ നോക്കി. എന്നാലും കാര്യങ്ങൾ അറിഞ്ഞപ്പോൾ അവൾക്കും സങ്കടം തോന്നി. ഇരുവരും വേഗം ഒന്നു കുളിച്ചു ഡ്രസ്സ് മാറി.
തലേ രാത്രിയിൽ വാഴയിലയിൽ അടയുണ്ടാക്കി പുഴുങ്ങി വച്ചിരുന്നു. അതിൽ നിന്ന് രണ്ടു വീതം അട രണ്ടു പാത്രത്തിലേക്ക് ജുനൈദ എടുത്തു വച്ചപ്പോഴേക്കും ഷാഹിദ ചായ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. അവർ വേഗം അതു കഴിച്ചു. കുഞ്ഞിനെ ഒന്നു മുഖം കഴുകി പാലും ബിസ്കറ്റും കൊടുത്തു. രണ്ടുപേരും വീടുപൂട്ടി ഇറങ്ങി. കുട്ടി ഷാഹിദയുടെ കൈയിലായിരുന്നു. റോഡിലിറങ്ങി അവർ തിരക്കിട്ടു നടന്നു.
“മോളേ…പൈസ എടുത്തിട്ടുണ്ടല്ലോ അല്ലേ..?” “ബാഗിൽ ഉണ്ടുമ്മ.” ദൂരേനിന്നേ കണ്ടു, മറിഞ്ഞു കിടക്കുന്ന പടുകൂറ്റൻ ആൽമരം. പിള്ളേച്ചന്റെ പലചരക്ക് പീടിക കാണാനേയില്ല. ആൽമരം അതിനെ പൂർണ്ണമായും തകർത്തു കളഞ്ഞു. “മോളേ..നിനക്കറിയുവോ പിള്ളേച്ചന്റെ മുതുമുത്തശ്ശന്മാരിൽ ആരോ ഒരാളാണ് ആ ആൽമരം നട്ടത്. തലമുറകൾ കൈമാറിയാണ് ഇപ്പോൾ ആ കട പിള്ളേച്ചന് കിട്ടിയത്. ഇപ്പോൾ എല്ലാം പോയി…”
ഷാഹിദയുടെ വാക്കുകൾ കേട്ട് ജുനൈദ അവിടേക്ക് നോക്കി. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് റോഡിൽ വീണ ആൽമരത്തിന്റെ കൂറ്റൻ കൊമ്പുകൾ യന്ത്രവാൾ കൊണ്ട് അറുത്തു മാറ്റുകയാണ്. ചില്ലകൾക്കും ഇലച്ചാർത്തിനും ഇടയിലൂടെ ,പിള്ളേച്ചന്റെ കടയുടെ അവശിഷ്ടങ്ങൾ കാണാമായിരുന്നു.
കുറച്ചു മാറി റോഡരികിൽ തളർന്നിരിക്കുന്ന പിള്ളേച്ചന്റെ രൂപം ആരുടെയും കണ്ണുകളിൽ നനവ് പടർത്തുന്ന ഒരു നൊമ്പര ദൃശ്യമായിരുന്നു. മൂന്നു മക്കളും ഭാര്യയും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ അത്താണിയായിരുന്നു ആ പീടിക. അതാണ് ഇന്ന് കല്ലോട് കല്ല് ശേഷിക്കാതെ തകർന്നു കിടക്കുന്നത്.
അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് ഒതുക്കുകൾ ഇറങ്ങിയാൽ ഇടവഴിയായി. അത് നേരെ ചെന്നവസാനിക്കുന്നത് വിശാലമായ പാടത്തിലേക്കാണ്. പാടവരമ്പിലൂടെ അര കിലോമീറ്ററോളം നടന്നാൽ അബ്ദുവിന്റെ വീടായി. വീടിന്റെ പിന്നിലൂടെ വീതിയുള്ള ഒരു പഞ്ചായത്ത് റോഡ് പട്ടണത്തിലേക്ക് കടന്നുപോകുന്നുണ്ട്. അതുവഴി പക്ഷേ ബസ് സർവീസൊന്നുമില്ല.