ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]

Posted by

ദിവ്യാനുരാഗം 16

Divyanuraagam Part 16 | Author : Vadakkan Veettil Kochukunj

Previous Part ]


 

 

ഒരുപാട് സമയമെടുത്തൂന്ന് അറിയാം തിരക്കുകളും എക്സാമുകളും ഒക്കെ കഴിഞ്ഞ് ഫ്രീ ആയത് ഇപ്പോഴാണ്…ഒരു അപ്ഡേറ്റ് പോലും നേരാം വണ്ണം തരാൻ പറ്റിയില്ല… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…ദിവ്യാനുരാഗം ഇനിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തന്നെ എഴുതാൻ ശ്രമിക്കും കുറച്ച് ഭാഗങ്ങൽക്കുള്ളിൽ തന്നെ ഇത് അവസാനിക്കുമെന്ന് അറിയിക്കുന്നു…കാരണം മറ്റൊരു പ്ലാറ്റ്ഫോമിൽ ഒരു കമ്മിൻ്റ്മെൻ്റുണ്ട് ഉടൻ തന്നെ അവിടെ ഒരു കഥ തുടങ്ങണം… ഇത്രയും ദിവസം ആ സ്റ്റോറി ബിൽഡ് ചെയ്യ്തു കൊണ്ടുവരുകയായിരുന്നു…അതിന്റെ ബാക്കി കാര്യങ്ങൾ അവിടെ വന്നാൽ അറിയിക്കാം…അപ്പൊ തൽക്കാലം ഇതിലേക്ക് കടക്കാം… കഴിഞ്ഞ ഭാഗം ഒന്ന് എല്ലാരും ഓടിച്ചു വരണേ…കാരണം ഇച്ചിരി ഗ്യാപ്പ് വന്നല്ലോ അതുകൊണ്ടാണ്…ഒന്ന് ഓടിച്ച് വന്നതിന് ശേഷം വായിച്ചു തുടങ്ങിക്കോ….

 

 

ഒരുപാട് ഒരുപാട് സ്നേഹം മാത്രം…❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…


” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… ”

മനസ്സിൽ അപ്പോഴും മുഴങ്ങി കേട്ടു കൊണ്ടിരിക്കുന്നത് ആ വാക്കുകൾ മാത്രമാണ്…ആരോ എന്നിൽ ഒരു മന്ത്രം അടിച്ചേൽപ്പിക്കുമ്പോലെ അതെന്നിൽ പ്രതിധ്വനിച്ചു…അതോടെ എൻ്റുള്ളിൽ ഭയം എന്ന വികാരം പോലും ഇല്ലാതാവുമ്പോലെ തോന്നി…ഏതോ ശക്തിയുടെ കാവൽ ഞങ്ങളിൽ ഉള്ളത് പോലൊരു തോന്നൽ…

 

” ഡാ….ഡാ പൊട്ടാ…നീയിത് ഏത് ലോകത്താടാ… ”

മായലോകത്ത് സഞ്ചരിക്കുന്ന എന്നെ തിരിച്ച് കൊണ്ടുവന്നത് അടുക്കളയിൽ നിന്നും ഹാളിലേക്ക് കയറി വന്ന അമ്മയുടെ ശബ്ദമാണ്…അതോടെ ഞാൻ പുള്ളിക്കാരിയെ ഞെട്ടി തരിച്ച് നോക്കി…

 

” നീയിത് ഏത് ലോകത്താ…കിനാവ് കാണുവാന്നോ…അല്ല നിൻ്റെ കൈയ്യിലിരിക്കുന്ന ഫോണടിക്കുന്നത് പോലും നീ അറിയുന്നില്ലേ… ”

അമ്മ എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും ഉടനെ ഞാൻ ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അത് കട്ടായി…

 

” അത് പിന്നെ ന…ന…നന്ദുവാ…ഞാൻ എടുക്കാൻ പോകുവാർന്നു…അപ്പൊഴേക്കും… “

Leave a Reply

Your email address will not be published. Required fields are marked *