അത് ശെരിയാണ്. മാളുവും ശരത്തും ഭയങ്കര കൂട്ടാണ്. ഒരുപക്ഷെ അവനോട് അമ്മയേക്കാൾ സ്നേഹവും മാളവികക്ക് തന്നെ.
“നീയെന്താ ഇനി പ്ലാൻ..?!” അവൾ ചോദിച്ചു. “ആയിട്ടില്ല.. പ്ലാൻ ചെയ്യണം..” അവൻ മറുപടി നൽകി. “നിനക്ക് അച്ഛനെ ഒന്ന് സഹായിച്ചൂടെ?” “അച്ഛൻ നിന്നോട് അത് പറഞ്ഞാ?” “ഇല്ല.. അമ്മയോട് പറഞ്ഞു. അമ്മ നേരെ എന്നോടും. നിന്നോട് വന്നു പറഞ്ഞാൽ നീ ദേശ്യപ്പെടും എന്ന് പേടിച്ചിട്ടാ അമ്മ വന്നു എന്നോട് പറഞ്ഞെ..” “ഉം..” അവനൊന്നു മൂളി. “നീ ഇങ്ങനെ മൂളിയാൽ പോരാ.. അച്ഛൻ അടുത്തിനി വരുന്ന സമയം പോയി സംസാരിക്ക്. എന്നിട്ട് നിങ്ങൾ തീരുമാനിക്ക്..” “ഉം..” പിന്നെയും അവനിൽ നിന്നും മൂളൽ മാത്രം! “പറയുന്നത് കേൾക്കുന്നോ വാവേ നീ..” അവൾ അവന്റെ താടി പിടിച്ചു ഉയർത്തികൊണ്ട് ചോദിച്ചു.
വാവേ എന്നുള്ള വിളി കേട്ടാൽ ശരത് ഫ്ലാറ്റ് ആണ്!
“കേട്ട് മാളു.. അച്ഛൻ വന്നോട്ടെ.. പോരെ..” അവൻ സമ്മതിച്ചു. മാളു ഓക്കേ എന്ന് തലയാട്ടി. “അതുപോട്ടെ.. മൂപ്പര് എന്ത് പറയുന്നു?” മാളൂന്റെ വയർ നോക്കികൊണ്ട് അവൻ ചോദിച്ചു. “നീ തന്നെ ചോദിച്ചു നോക്ക്..” എന്ന് പറഞ്ഞുകൊണ്ട് അവന്റെ ഇടതു കൈപാദം എടുത്തു അവൾ വയറിന്മേൽ വെച്ചു. കൈ വയറിൽ പതിഞ്ഞതും അവൻ പിറകിലോട്ട് എടുക്കാൻ തുടങ്ങി. എടുക്കല്ലേ തിരികെ വെക്ക് എന്നവൾ ആംഗ്യം കാണിച്ചു. “നല്ല ചൂട് ..” അവൻ പറഞ്ഞു. “നൈറ്റിയുടെ മേലിൽ കൂടെ ഇങ്ങനെ ആണേൽ വെറും വയറിൽ തൊട്ടാൽ നീ എന്തുപറയുമെടാ..” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “അയ്യേ.. പോടീ പട്ടി..” അവൻ ഉറക്കെ ചിരിച്ചു. അവളും..
“തമ്പുരാട്ടി.. തമ്പുരാട്ടിയെ..” മുറ്റത്തു നിന്നും ശിവൻകുട്ടിയുടെ ശബ്ദം ഉയർന്നു. അടുക്കളയിൽ നിന്നും മാധവി ഉമ്മറത്തേക്ക് വന്നു. “നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കുട്ടീ എന്നെയിങ്ങനെ തമ്പുരാട്ടി എന്ന് വിളിക്കല്ലേന്ന്..” മാധവി അല്പം സ്വരമുയർത്തി പറഞ്ഞു. “ശീലായി തമ്പുരാട്ടി..” ശിവൻകുട്ടി മോണ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇതാരാ കൂടെ..” പതിവില്ലാണ്ട് അയാളുടെ കൂടെയുണ്ടായിരുന്നയാളെ ചൂണ്ടികൊണ്ട് മാധവി ചോദിച്ചു. “എന്റെയൊരു അകന്ന ബന്ധുവാ തമ്പുരാട്ടി.. അടുക്കളേല് ഓട് മാറ്റാൻ ഉണ്ടെന്ന് ശങ്കരേട്ടൻ പറഞ്ഞായിരുന്നു.. അത് ശരിയാക്കാൻ കൂട്ടികൊണ്ടുവന്നതാ..” ശിവൻകുട്ടി പറഞ്ഞു. “ശിവൻകുട്ടി.. ഏട്ടൻ ഇല്ല. പോയി..നീ വെട്ടി ഒന്ന് കൂട്ടി ഇട്ടേക്കണേ..” ശിവൻകുട്ടി തേങ്ങ വെട്ടാൻ പോയി. “നീ ഇങ് അകത്തേക്ക് വാ..” മാധവിയുടെ വശ്യതയിൽ മനംമയങ്ങി നിന്ന രാമു ഞെട്ടി എഴുന്നേറ്റു.