”ആഹ്!!…… “ ഹരി അലറിക്കൊണ്ട് അവളെ തള്ളി മാറ്റി…
“കടിച്ചു പറിച്ചല്ലോ ദുഷ്ട!!….. കഴിഞ്ഞ ജന്മത്തിൽ കടുവയാരുന്നെന്ന് തോന്നുന്നു!!!!!!….” അവൻ തോള് തിരുമ്മി….
“അവിടെ ആരൊണ്ടെന്നാ പറഞ്ഞേ??…….” സീത വീണ്ടും അവന്റെ നേർക്ക് അടുത്തു…..
“വെറുതെ പറഞ്ഞതാ എന്റെ പൊന്നേ!!.. രണ്ടുമൂന്നു മൂത്ത് നരച്ച മദാമ്മമാർ മാത്രേ ഉള്ളൂ….” ഹരി തൊഴുതു….
“ഉം…..” സീത നീട്ടി ഒന്നു മൂളി.. പിന്നെ എണീറ്റ് പോയി ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് അവന് നേർക്ക് നീട്ടി..
“ന്നാ……”
ഹരിയത് തുറന്നു നോക്കി. ഒരു നൈലോൺ ടീ ഷർട്ടും ഷോർട്ട്സും….
“സ്വിമ്മിംഗ് ഡ്രസ്സാ…. ഡെക്കാത്തലോണീന്നു വാങ്ങിയത്…. ഇനി ഇതിന്റെ കുറവ് വേണ്ടാ…..” സീത ചിരിച്ചു….
“വൌ ….. ഇത് പൊളിച്ചു….” അവൻ ഡ്രസ്സ് സൈസ് നോക്കിക്കൊണ്ട് പറഞ്ഞു… രണ്ടും അവന് പാകമാണ്….
അവൻ അവിടെ നിന്നുകൊണ്ട് തന്നേ ഇട്ടിരുന്ന ടീഷർട്ടും ബർമുഡയും വലിച്ചൂരി….
“ശ്ശൊ…..” സീത അറിയാതെ തിരിഞ്ഞു നിന്നു.. പരസ്പരം കാണാത്തതോ സ്പർശിക്കാത്തതോ ആയ ഒന്നും തങ്ങളുടെ ദേഹത്ത് ഇല്ലെന്ന കാര്യം അവൾ മറന്നു പോയി..
ഹരി അതൊന്നും മൈൻഡ് ചെയ്തില്ല.. നീലയും കറുപ്പും ചേർന്ന ടീഷർട്ടും, കറുത്ത ഷോർട്ട്സും വലിച്ചു കയറ്റി കണ്ണാടിയിൽ നോക്കി… വടിവുള്ള മേനിയിൽ ഒട്ടിക്കിടക്കുന്ന ഡ്രസ്സ്.. നല്ല ഭംഗി….
“അപ്പോ ചേച്ചിയോ??… ചേച്ചി വരാതെ ഞാൻ പോവില്ല…..” ഹരി പറഞ്ഞു….
“നീ പൊയ്ക്കൊ… ഞാൻ ചേഞ്ച് ചെയ്തിട്ട് അങ്ങോട്ടു വന്നേക്കാം….” സീത പറഞ്ഞു….
“ബിക്കിനിയാണോ??…..” പുറത്തേക്ക് ഇറങ്ങുമ്പോള് അവൻ കുസൃതിയോടെ ചോദിച്ചു….
“പോടാ…….. …” സീതയവനെ തള്ളി പുറത്തേക്ക് ഇറക്കി…..
“വേഗം വന്നേക്കണം… ഇല്ലേ ഞാൻ മദാമ്മച്ചീടെ വായി നോക്കും…….” അവൻ പുറത്തേക്കിറങ്ങി നടന്നു….
“കൊല്ലും ഞാൻ….” സീത ഡോർ ലോക്ക് ചെയ്യും മുൻപ് പറയുന്നത് കേട്ടു…. അവൻ നേരേ താഴെയിറങ്ങി സ്വിമ്മിംഗ് പൂളിന് അടുത്തേക്ക് നടന്നു..
നേരം സന്ധ്യയാവാൻ തുടങ്ങുന്നു.. മുന്പേ കണ്ട ഫോറിനേഴ്സ് പോയിരുന്നു… അഞ്ചാറ് യുവാക്കൾ ഒരു വശത്തുണ്ട്… അപ്പുറത്ത് പത്തു പതിനെട്ട് വയസ്സുള്ള നോർത്തിൻഡ്യക്കാരായ മൂന്നു പെൺകുട്ടികളും ….