വഴി തെറ്റിയ വസന്തം 1 [Rajshe]

Posted by

വഴി തെറ്റിയ വസന്തം 1

Vazhithettiya Vasantham Part 1 | Author : Rajshe


എന്‍റെ പേര് സജിത്ത്, ഞാൻ എന്നെ കുറിച്ച് തന്നെ ആദ്യം പറയാം. എപ്പോൾ എനിക്ക് 18 വയസു കഴിഞ്ഞു, ഇനി എനിക്ക് ഇവിടെ നില്ക്കാൻ കഴിയില്ല, ഈ ആശ്രമത്തിന്റെ നിയമം അങ്ങനെ ആണ് 18 വയസു കഴിഞ്ഞവർ ഇവിടെ നിന്നും പോയി സ്വന്തം നിലയിൽ ജീവിക്കണം. എന്നെ സംബന്ധിച്ച് എനിക്ക് ഇവിടെ നിന്നും പോകുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയുന്നില്ല. പക്ഷെ പോയല്ലേ പറ്റു.

ഞാൻ എങ്ങിനെ ഇവിടെ എത്തി എന്ന് എനിക്ക് ഓർമ്മയില്ല. ഓർമ്മ വെച്ചപ്പോൾ മുതൽ കാണുന്നത് ഇതാണ്.

ഞാൻ ഇറങ്ങേണ്ട ദിവസം, രാവിലെ നേരത്തെ തന്നെ ഇറങ്ങി ആകെ കയ്യിൽ ഉള്ളത് ഇവിടെ ഇടക്ക് വന്നു ഭക്ഷണം തരുന്ന ഒരാളുടെ ഫോൺ നമ്പർ ആണ് ഉള്ളത്. പാലക്കാട് എത്തിയിട്ട് ആ നമ്പറിൽ വിളിക്കാനാണ് സ്വാമിജി പറഞ്ഞിരിക്കുന്നത്.

പാലക്കാട് പല തവണ പോയിട്ടുണ്ടെങ്കിലും ഈ യാത്ര എത്ര നേരം ആയിട്ടും എത്താത്ത പോലെ തോന്നുന്നു.

സ്വാമിജി തന്ന നമ്പറിൽ ഒന്നു രണ്ടു വട്ടം വിളിച്ചതിനു ശേഷമാണ് ഫോൺ എടുത്തത്. അപ്പോഴാണ് അറിയുന്നത് എനിക്ക് ജോലി പറഞ്ഞു വച്ചിരിക്കുന്നത് പൊള്ളാച്ചിക്ക് അടുത്തുള്ള ഒരു കമ്പനിയിൽ ആണന്നും അതിനാൽ ഇവിടെ നിന്നും പൊള്ളാച്ചിയിലേക്കുള്ള ബസ്സിൽ കയറണം. ബസ്സ് stand ൽ നിന്നൊരാളോട് ചോദിച്ച് പൊള്ളാച്ചിയിലേക്ക് ബസ്സ് കിട്ടുന്ന സ്ഥലം മനസിലാക്കി, അവിടെ പോയി നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ബസ്സ് വന്നു ഞാൻ അതിൽ കയറി ഇരുന്നു. ഓരോന്നും അലോചിച്ച് ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ ബസ്സ് ഒരു ഗ്രാമത്തിൽ ആണ് എത്തിയതെന്ന് മനസിലായി. ഞാൻ പൊള്ളാച്ചി എത്തിയോ എന്ന് അടുത്തിരിക്കുന്ന ആളോട് ചോദിച്ചപ്പോൾ പൊളിച്ചി കഴിഞ്ഞ് കുറെ ദൂരം ആയി എന്നു പറഞ്ഞു

ഇതു കേട്ടതും ഞാൻ ആകെ പേടിച്ചു, എനിക്ക് പൊള്ളാച്ചിയിൽ ആണ് ഉറങ്ങേണ്ടിയിരുന്നത് എന്ന് ഞാൻ ഒരു തരത്തിൽ അയാളെ പറഞ്ഞ് മനസ്സിൽ ആക്കി. അപ്പോൾ അയാൾ പറഞ്ഞു ഇനി ഇവിടെ നിന്നും ഇന്ന് തിരിച്ച് ബസ്സ് ഒന്നും തന്നെയില്ല പൊള്ളാച്ചിയിലേക്ക് എന്ന്. എനിക്ക് ആകെ സംങ്കടം ആയി, ഞാൻ ഇപ്പോൾ കരയും എന്ന അവസ്ഥയിൽ എത്തി. എന്റെ മുഖം ദു:ഖിച്ചിരിക്കുന്ന കണ്ട് പുള്ളിക്കാരൻ എന്റെ വിവരങ്ങൾ മൊത്തം ചോദിച്ചു, ഞാൻ എല്ലാ കാര്യവും പുള്ളിയോട് പറഞ്ഞു. പുള്ളി പറഞ്ഞു നീ വിഷമിക്കേണ്ട നിനക്ക് ജോലി അല്ലേ വേണ്ടത് അത് ഞാൻ തരാം, നീ എന്റെ കൂടെ പോന്നോളൂ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *