ബസ്സ് സ്റ്റോപ്പിൽ നിന്നപ്പോൾ ഒരു തോന്നൽ. ഇന്നെന്തായാലും മാഡത്തിനെ കാണാൻ പറ്റിയില്ല. ഒന്ന് ഫോൺ ചെയ്തേക്കാം. നാട്ടിൽ പോകുവാണെന്ന് പറയാം. എന്തെങ്കിലും പറയാൻ വേണമല്ലോ..ഞാൻ മൊബൈൽ എടുത്ത് മാഡത്തിന്റെ പേർസണൽ നമ്പർ ഡയൽ ചെയ്തു. ആ നമ്പറിൽ ആദ്യമായാണ് ഞാൻ വിളിക്കുന്നത്. റിങ് പോകുന്നുണ്ട്.. പക്ഷെ എടുക്കുന്നില്ല. രണ്ട് തവണ ഫുൾ റിങ്ടോൺ കേട്ടെങ്കിലും അറ്റൻഡ് ചെയ്തില്ല.എന്നാൽ അടുത്ത നിമിഷം തന്നെ ഇങ്ങോട്ടേക്കു വിളി വന്നു. മാഡമാണ്.
“ഹലോ മാം..
“ഹായ് ശിവ…താനിത് എവിടെയാ..?
“ഞാൻ നമ്മുടെ ഓഫീസിനു മുൻപിലെ ബസ്സ് സ്റ്റോപ്പിലാ.. ഞാൻ ലീവ് എടുത്തു, ഉച്ചക്ക് ശേഷം.
“എന്തുപറ്റി…?
“ഒന്നുമില്ല.. ഒരു മൂഡില്ല. മാഡമില്ലാത്തതിനാൽ ഒരു രസമില്ല. സോ പോകാമെന്നു കരുതി. വൈകിട്ട് നാട്ടിൽ പോകും. എന്നാൽപ്പിനെ നേരത്തെ ഇറങ്ങാമെന്ന് കരുതി.
“അഹ്.. ഗുഡ്.
“മാഡം എന്താ വരാത്തത്…?
“എടൊ എനിക്കൊരു ചെറിയ പനി.
“അയ്യോ.. ന്ത് പറ്റി പെട്ടെന്ന് പനി വരാൻ.
“ഇന്നലെ തന്നെ കൊണ്ടാക്കി വന്ന ശേഷം കുറച്ച് മഴ നനഞ്ഞു. അതാവും.
“ഹോസ്പിറ്റൽ പോയോ..?
“ഇല്ല ഒരു ഗുളിക കഴിച്ചു.
“ഫുഡ് കഴിച്ചോ..
“കഴിക്കണം.
“ഹാ. എന്നാൽ പോയി റസ്റ്റ് ചെയ്തോ. ഞാൻ വെച്ചേക്കാം.
“ഓക്കേ ടാ. ഞാൻ ഒന്ന് കിടക്കട്ടെ.തിങ്കളാഴ്ച കാണാം
“മ്മ്. ബൈ
ഞാൻ ഫോൺ കട്ടാക്കി.
മാഡത്തിന് പനിയാണ്. പാവം, ഒറ്റക്കാണല്ലോ. ഒരാവശ്യത്തിന് പോലും ആരും കാണില്ല. ഹോസ്പിറ്റൽ കേസ് വരുമ്പോഴാണ് ഒറ്റക്ക് താമൻസിക്കുന്നവർ ഏറ്റവുമതികം ബുദ്ധിമുട്ടുന്നത്. പണ്ട് ഹോസ്റ്റലിൽ നിന്ന സമയം പനി പിടിച്ചു കിടന്നു. ഹൊ, സ്വർഗം കണ്ടു അന്ന്. എനിക്കെന്തോ മാഡത്തിന്റെ കാര്യം ആലോചിച്ചു വിഷമം തോന്നി. എന്തായാലും ഞാനിന്ന് നാട്ടിൽപോകുവല്ലേ, പോകുന്നതിന് മുന്പേ ഒന്നവരെപ്പോയി കാണാം. അവർക്കൊരു സന്തോഷാവട്ടെ. ആരെങ്കിലുമൊക്കെ കൂടെയുണ്ടെന്നൊരു തോന്നൽ കിട്ടുമല്ലോ. ആ തോന്നൽ കിട്ടുക എന്നത് തന്നെ വലിയൊരു കാര്യമാണ്.മാത്രമല്ല ഒന്ന് കാണാമല്ലോ, എന്റെ ദേവിയെ . അടുത്തുള്ള ഫ്രൂട്ട്സ് കടയിൽനിന്ന് കുറച്ച് ഓറഞ്ചും, മാതളവും, ബ്രെഡും വാങ്ങിയശേഷം ആദ്യം വന്ന ബസ്സിൽ തന്നെ ഞാൻ കയറി….