“ഐ തിങ്ക് സോ..
അടുത്ത നിമിഷം തന്നെ ഒന്നുകൂടി ഞാനെന്റെ കരങ്ങൾ ആ നെറ്റിയിൽ വെച്ചു ചൂടു നോക്കി.
“അയ്യോ.. നല്ല ചൂടുണ്ടല്ലോ..”
“ഏയ്.. ഇട്സ് ഓക്കേ…
“ഒരു ഇട്സ് ഒക്കെയുമില്ല…വാ ഹോസ്പിറ്റൽ പോകാം.
“ഏയ്.. വേണ്ട..
“വേണം..നോക്കാൻ പോലും ആരുമില്ല.
“കുഴപ്പില്ലടോ…ഇത്രയും നാളും പനി വരുമ്പോഴും ഇങ്ങനൊക്കെ തന്നെയാ പോയത്.ഞാൻ നോക്കിക്കൊള്ളാം.
“പണ്ടത്തെ കാര്യം എനിക്കറിയണ്ട.. ഇപ്പോൾ ഞാനില്ലേ.. ഞാൻ പറയുന്നത് കേട്ടാൽ മതി. ബോസ്സ് ഒക്കെ അങ്ങ് ഓഫീസിൽ. ചെന്ന് ഒരുങ്ങി വാ.
“വേണ്ടടോ…താൻ പൊക്കോ.
“ഇല്ല. മാളുവിനെ ഈ കണ്ടിഷനിൽ ഒറ്റക്കാക്കി ഞാൻ എങ്ങനെ മനഃസമാധാനത്തോടെ പോകാനാ..?”എന്നിലെ കാമുകനുണർന്നു.എന്തായാലും എന്റെ ആ പറച്ചിലിൽ മാളു ഹോസ്പിറ്റൽ പോകാൻ സമ്മതം മൂളി.
അവിടെ അടുത്തായി ഒരു ക്ലിനിക് ഉണ്ട്. അവിടേക്കാണ് പോയത്.ഇട്ടിരുന്ന വേഷത്തിന് മുകളിലൂടെ ഒരു ഷർട്ട് എടുത്തിട്ട് ഞങ്ങളിറങ്ങി.മാളുവിന്റെ കാറിലാണ് പോയത്. ഞാനാണ് ഓട്ടിച്ചത്. ക്ലിനിക് എത്തിയപ്പോഴേക്ക് മാളു കുറച്ചുകൂടി ക്ഷീണിച്ചിരുന്നു. കാറിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാത്ത രീതിയിൽ അവൾ ക്ഷീണിച്ചു.ആ നിമിഷം എനിക്ക് മറ്റൊന്നും തോന്നിയില്ല. മാളുവിനെ ഞാനെന്റെ കരുത്തുറ്റ കൈകളാൽ കോരി എടുത്തു. എന്റെയാ പ്രവർത്തിയിൽ അവളൊന്നു ഞെട്ടിയെങ്കിലും എതിർത്തില്ല,പകരം അവളുടെ തല എന്റെ മാറിലേക്ക് ചേർത്ത് വെച്ചു. ഒരു പക്ഷെ ക്ഷീണത്താലാവും. എന്ത് കാരണത്താലായാലും ശരി, എന്റെ മേലുദ്യോഗസ്ഥ എന്ന തസ്തികയിൽ നിന്നും ഞാൻ സ്നേഹിക്കുന്ന, മനസ്സ് കൊണ്ടും ശരീരം കൊണ്ട് എനിക്ക് മാത്രം സ്വന്തമാകേണ്ട പെണ്ണ് എന്ന തസ്തികലയിലേക്ക് ഞാനവൾക്ക് സ്ഥാനകയറ്റം നൽകി. പെട്ടെന്നിങ്ങനെ തോന്നാൻ കാരണം എന്താണെന്നറിയില്ല.. പക്ഷെ, എന്ത് തന്നെയായാലും അവളുടെ കൂടെ എപ്പോഴും എന്നും എക്കാലവും ഉണ്ടാവണം എന്നൊരു തോന്നൽ ആ നിമിഷം എന്റെ മനസ്സിലുധിച്ചു.അല്ലെങ്കിലും പ്രേമം തോന്നാനും, അത് ആളിക്കത്താനും നിമിഷങ്ങൾ മതിയല്ലോ.
എന്റെ കോരിയെടുക്കലിൽ അവളുടെ വിരിഞ്ഞ ഇരു പിൻതുടകളും എന്റെ കൈക്കുള്ളിലിരുന്നമർന്നു.അവളുടെ മുതുക് എന്റെ കൈക്കുള്ളിലായി.മുൻപിലേക്ക് നടക്കാൻ തുടങ്ങിയതുമവൾ എന്റെ നെഞ്ചിലേക്ക് കൂടുതലടുത്തു.മാളുവിനെയും തൂക്കി ഞാൻ വാതിൽക്കലെത്തിയപ്പോഴേക്കും അറ്റെൻഡർ വീൽച്ചെയ്യറുമായെത്തി. മാളുവിനെ അതിലിരുത്തിയ ശേഷം ഡോക്ടറെ കാണാനായി പോയി. ഡോക്ടറാദ്യം കന്നഡയിലാണ് സംസാരിച്ചത്. എനിക്കൊരു മൈരും മനസിലായില്ല. എനിക്ക് കാര്യം പിടികിട്ടിയില്ല എന്നായപ്പോൾ ഇംഗ്ലീഷിൽ സംസാരിച്ചു. ബ്ലഡ് ടെസ്റ്റ് എടുക്കണം. അത്ര തന്നെ. സാധാരണ സൂചി കാണുമ്പോൾ പേടിച്ചു കൂടെ നിക്കുന്ന ആളുടെ കൈ പിടിക്കുക പോലുള്ള ക്ലിച്ചേ ഒന്നും നടന്നില്ല.. (ഞാൻ ആ ക്ലിച്ചേ പ്രതീക്ഷിച്ചു. യോഗമില്ല ). ക്ലിനിക് എന്ന് പറയുമെങ്കിലും അത്യാവശ്യം സൗകര്യമൊക്ക ഉണ്ട്. ഒരു മിനി ഹോസ്പിറ്റൽ. പെ വാർഡ്, ലാബ് അങ്ങനെ ആവശ്യത്തിന് എല്ലാമുണ്ട്.തിരക്കും കുറവാണ്.ഏകദേശം അര മണിക്കൂറിൽ തന്നെ റിപ്പോർട്ട് വന്നു.എനിക്ക് മനസ്സിലാകാൻ ഇംഗ്ലീഷിലാണ് റിപ്പോർട്ട് നോക്കിയ ശേഷം ഡോക്ടർ സംസാരിച്ചത്.