ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]

Posted by

 

ഡോക്ടർ :-പേടിക്കാനൊന്നുമില്ല. ഒരു പനിയുടെ തുടക്കം അത്രയേ ഉള്ളു. പിന്നെ ബ്ലഡ്‌ കൗണ്ടിൽ ഒരു വേരിയേഷനുണ്ട്. അതാണ്‌ പെട്ടെന്ന് തളർന്നു പോയത്.പേടിക്കേണ്ട, കുറച്ച് ടാബ്ലറ്റ് ഉണ്ട്.പിന്നെ നമുക്കൊരു ഡ്രിപ് ഇട്ടേക്കാം.പിന്നെ ഹെവി ഫുഡ്‌ ഒന്നും കഴിക്കണ്ട. ബ്രെഡ് കഴിച്ചാൽ മതി.

മാളു :-ഡ്രിപ് കഴിഞ്ഞാൽ പോകാമോ ഡോക്ടർ.

ഡോ :-നോ നോ.. നാളെ വൈകിട്ട് വരെ ഇവിടെ കിടക്കണം. ബ്ലഡ്‌ കൗണ്ട് വേരിയേഷൻ ഉള്ളത് കൊണ്ടാണ്.പേ വാർഡ് ഉണ്ട്.

അങ്ങനെ ഇനി ഒരുദിവസം അവിടെ കിടക്കണം.റൂമിലേക്ക് മാളുവിനെ മാറ്റിയശേഷം ഡ്രിപ് ഇട്ടു.

മാളു :-ശിവ.. താൻ പൊക്കോ.. സമയം ഒരുപാടായി.

“എവിടെ പോകാൻ..?

“നാട്ടിൽ പോകണ്ടേ..?

“അഹ്. സമയമുണ്ടല്ലോ.”മാളുവിന്റെ അടുത്തായി തന്നെ ഒരു കസേരയിട്ട് ഞാനിരുന്നു. എന്തോ.. രണ്ടാൾക്കും തമ്മിൽ സംസാരിക്കാൻ ഒരു ബുദ്ധിമുട്ടായിരുന്നു. നിശബ്ദത മാത്രമായിരുന്നു ഇരുവരുടെയും സുഹൃത്തുക്കൾ. സമയം വീണ്ടും പൊയ്ക്കൊണ്ടേ ഇരുന്നു.

“ട്രിങ് ട്രിങ്…”സച്ചുവിന്റെ ഫോൺ വന്നു.സമയം 5 മണി കഴിഞ്ഞിരുന്നു.

സച്ചു :-ടാ.. നീ ഇറങ്ങിയോ.. ഞങ്ങൾ റെഡിയായി.

“ടാ.. അത്…

“എന്താടാ.. എന്ത് പറ്റി..?

“ടാ.. ഞാൻ വരുന്നില്ല. നിങ്ങൾ വിട്ടോ.

“ങേ.. നിനക്കെന്ത് പ്രാന്തായാ മൈരേ…

“സോറിഡാ..ഞാൻ വരുന്നില്ല.

“ടാ.. അഞ്ജലി ഉള്ളത് കൊണ്ടാണോ. നമുക്ക് സീൻ ഇല്ല. ഞാനിന്നലെ പറഞ്ഞതല്ലേ. നീ വാടാ..

“അതല്ലടാ.. കുറച്ചു ജോലി ചെയ്ത് തീർക്കാനുണ്ട്.

“അതിന് ഹോളിഡേ അല്ലേ.. അപ്പോഴെന്ത് വർക്ക്‌.

“ടാ.. എനിക്ക് മാള.. അല്ല…മാഡം ഒരു വർക്ക്‌ തന്നിരുന്നു. അത് ഞാൻ ചെയ്തില്ല. അത് ചെയ്തില്ലെങ്കിൽ സീനാകും.

“ഓ പിന്നെ അവർ നിന്നെ മൂക്കിൽ കേറ്റും. ഒന്നു വാടാ..

“ടാ.. അതല്ല.. അത് ചെയ്തില്ലെങ്കിൽ ശരിയാവില്ല. നീ വിട്ടോ..ഗോ മാൻ.

“ശഹ്.. ഇങ്ങനൊരു മൈരൻ. ഞാൻ അവസാനമായി ചോദിക്കുവാ. വരുന്നോ?

“ഇല്ലെടാ.. നീ വിട്ടോ…

“മ്മ്മ് വരുന്നില്ലേൽ വരണ്ട.ഫ്ലാറ്റിന്റെ കീ ഞാൻ സെക്യൂരിറ്റിയുടെ കൈയിൽ കൊടുത്തേക്കാം.

“ഓക്കേ ടാ.

 

“എന്തിനാ അവനോട് കള്ളം പറഞ്ഞത്. ഞാനേത് വർക്കാ തനിക്ക് തന്നത്..?

“അത് അവനെ ചുമ്മാ പറ്റിക്കാൻ. ഇല്ലെങ്കിൽ ഫുൾ കഥ അവനോട് പറയേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *