“എടൊ താൻ നാട്ടിൽ പോകുന്നില്ലേ..?
“ഫോണിൽ പറഞ്ഞത് കേട്ടില്ലേ…പോണില്ല.
“അതെന്താ.. പോണെന്നു പറഞ്ഞിട്ട്..?
“താനിങ്ങനെ കിടക്കുമ്പോൾ ഞാനെന്ത് സമാധാനത്തിൽ പോകാനാ..!!
“എടൊ എന്റെ കാര്യം നോക്കണ്ട. ഇവിടെ ഡോക്ടർമാർ ഉണ്ടല്ലോ എന്റെ കാര്യം നോക്കാൻ.
“അവർ മാത്രം പോരല്ലാ..
“എടൊ എന്നെപ്പറ്റി ആലോചിച്ചു വിഷമിക്കണ്ട, ഞാൻ ഹാൻഡിൽ ചെയ്തോളാം.
“ഉവ്വ. ഹാൻഡിൽ ചെയുന്നത് ഞാൻ കണ്ടു. ഞാൻ വന്നില്ലായിരുന്നെങ്കിൽ വീട്ടിൽ തലകറങ്ങി കിടന്നേനെ. ഞാൻ പറയുന്നത് കേട്ടാൽ മതി.
“താങ്ക്യൂ ശിവ…ഫോർ ബിയിങ് വിത്ത് മി.” മാളു എന്റെ കയ്യിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
കയ്യിൽ മഞ്ഞ് വീണ ഫീലായിരുന്നു ആ നിമിഷം . മറുപടിയെന്നോണം എന്റെ കൈ അവളുടെ കൈ മേലെ ഞാനും വെച്ചു. എന്തോ, അധിക നേരം ആ കൈ അങ്ങനെ തന്നെ വെയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൈ മാറ്റാനായി എന്റെ മനസ്സ് പറഞ്ഞു, ഞാൻ കൈ മാറ്റി. മാളുവിന്റെ എന്നോടുള്ള സമീപനത്തിൽ നല്ല മാറ്റമുണ്ട്. ഞാൻ വഴക്ക് പറഞ്ഞാൽ പോലും മിണ്ടാതെ കേൾക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ ആയി മാറി അവൾ.അവളോടുള്ള സമീപനത്തിൽ എനിക്കുണ്ടായ മാറ്റവും ഞാനും മനസിലാക്കുന്നു. അവളോട് ദേഷ്യപ്പെടാൻ പോലും അവകാശം കിട്ടിയ പോലെ.മണിക്കൂറുകൾ കൊണ്ട് ഞങളുടെ ബന്ധത്തിലുണ്ടായ മാറ്റം എന്നെ വല്ലാണ്ട് അതിശയിപ്പിച്ചിരുന്നു.
ഓരോന്ന് ആലോചിച്ച് ആലോചിച്ച് സമയം പോയി. രാത്രിയിൽ അവൾക് കഴിക്കാനായി ബ്രെഡും ജാമും കൊടുത്തു. എനിക്കും അത് തന്നെയായിരുന്നു കഴിക്കാൻ.
“ഡോ.. തനിക്കീ ഡ്രസ്സ് മാറ്റണോ..?”മാളുവിന്റെ ഡ്രസ്സ് വല്ലാണ്ട് മുഷിഞ്ഞിരുന്നു.
“ആഹ് ടാ.. ഇന്നലെ രാത്രി ഇട്ടതാ. പെട്ടെന്നു പോകാമെന്നു കരുതിയ ഈ ഡ്രസ്സിൽ തന്നെ വന്നത്.
“ഞാൻ പോയി ഡ്രസ്സ് എടുത്തിട്ട് വരട്ടെ..?
“വേണ്ടടാ.. ഇനിയിപ്പോൾ അഡ്ജസ്റ്റ് ചെയാം.
“വേണ്ട.. എന്തായാലും എനിക്കും ഒന്നു കുളിക്കണം.ഡ്രസ്സും മാറ്റി വരാം ഞാൻ. തന്റെ വീട്ടിൽ നിന്നു ഞാൻ ഡ്രസ്സ് എടുക്കട്ടെ..?
“എന്നാൽ ഓക്കേ…കാറിൽ വീടിന്റെ കീ ഉണ്ട്.മുകളിലാണ് എന്റെ റൂം. അലമാരയിലുണ്ട്..ഡ്രസ്സ്
“ഓക്കേ.. അതെ.. ഭവന ഭേദനത്തിന് കേസ് കൊടുക്കുമോ..?
“ഒന്നു പോടോ…
“ഓക്കേ.. ഞാൻ പോയി പെട്ടെന്ന് വരാം.