ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]

Posted by

“ടാ.. ഒരു ബെഡ് അല്ലേ ഉള്ളു. എന്ത് ചെയ്യും..?

“രോഗി കയറി കിടന്നോ. ഞാൻ കസേരയിൽ ഇരുന്നോളാം.

“വേണ്ട. നമുക്ക് അഡ്ജസ്റ്റ് ചെയ്ത് കിടക്കാം. വാ.

ആ പറച്ചിലിൽ ആദ്യമൊന്ന് മനസ്സിൽ ലഡ്ഡു പൊട്ടിയെങ്കിലും പിന്നെ കരുതി അത് വേണ്ടെന്ന്. മാളു ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ ഇല്ല എന്ന വാശിയിൽ ഉറച്ചു നിന്നു.മാളു ബെഡിലുറങ്ങിയപ്പോൾ അവളുടെ കാലിനടുത്തായി കസേരയിട്ട് ഞാനിരുന്നു.കിടന്നപ്പോൾ തന്നെ മാളു ഉറങ്ങി. ഞാൻ മൊബൈലും കളിച്ചിരുന്നു. പണ്ട് വയ്യാതെ ആശുപത്രിയിൽ കിടന്ന കൊച്ചച്ഛന് കഞ്ഞി കൊണ്ട് കൊടുക്കാൻ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറഞ്ഞ ഞാൻ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ..ഹാ !ഞാൻ പഴയ ഓർമ്മകൾ അയവിറക്കി. മാളു നല്ല ഉറക്കത്തിലാണ്. ഗുളികയൊക്കെ കഴിച്ചതല്ലേ.. ക്ഷീണം കാണും. ഈ പെൺപിള്ളേർക്ക് പനി വന്നാൽ ലുക്ക്‌ കൂടും എന്ന് പറയുന്നത് ശെരിയാ.. എന്ത് സുന്ദരിയാ മാളു. അവളുടെ ശരീരസൗന്ദര്യം മുഴുവൻ ഞാനെന്റെ കണ്ണുകളിലേക്ക് ഒപ്പിയെടുത്തുകൊണ്ടിരുന്നു. വേഷം പാവാടയായതിനാൽ അവളുടെ മുട്ടിനു താഴെ മുതൽ കാൽപ്പാദം വരെ നന്നായി കാണാം. ആ രീതിയിലായിരുന്നു അവളുടെ കിടപ്പ്. തെറ്റായ ചിന്തയൊന്നും തോന്നാതിരിക്കാൻ പൊങ്ങിക്കിടന്ന പാവാട ഞാൻ താഴേക്ക് ഇറക്കിയിട്ടു.മാളുവിന്റെ കാൽപ്പാദം ആദ്യമായാണ് ഞാൻ ശ്രദ്ധിക്കുന്നത്.വെളുത്ത കാലുകൾ. നെയിൽ പോളിഷ് ഇട്ടിട്ടില്ല, അതുതന്നെയാണ് ആ കാലിന്റെ സൗന്ദര്യവും.ആ കാലിനു ആകെയുള്ള കുറവ് പാദസരം ഇല്ലാ എന്നതാണ്. അത് കൂടി ഉണ്ടെങ്കിൽ എന്ത് രസമായിരുന്നു .ഇപ്പോഴത്തെ പെൺകുട്ടികൾ ഒരു കാലിൽ മാത്രം കറുത്ത നൂല് കെട്ടുന്ന പ്രവണതയുണ്ട്. എനിക്കെന്തോ അത് ഇഷ്ടമേയല്ല. എന്തായാലും മാളു അത് പോലൊന്നും ചെയ്തിട്ടില്ല. മാളു നല്ല ഉറക്കത്തിലാണ്. ഞാൻ മെല്ലെ എന്റെ മുഖം അവളുടെ കാലുകളിലേക്കടുപ്പിച്ചു. ശേഷം അവളുടെ കാലിൽ എന്റെ ഇരു ചുണ്ടുകളും അമർത്തി ഒരു ചുംബനം നൽകി.

“മ്മ് “.. മാളു ഒന്ന് ഞെളിഞ്ഞു. ഞാൻ പെട്ടെന്ന് മുഖം പിന്നിലേക്കെടുത്തു.ഊമ്പി എന്നാണ് കരുതിയത് ഭാഗ്യം ഇപ്പോഴും ഉറക്കത്തിൽ തന്നെയാണ്.ഒരുമ്മ കൂടി കൊടുക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ വേണ്ട. റിസ്ക് ആണ്. പയ്യെ മതി എല്ലാം.കട്ടിലിൽ താടിക്ക് കയ്യും കൊടുത്ത് ഞാനവളെത്തന്നെ നോക്കിയിരുന്നു. മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *