“ഹേയ്…ശിവാ…”
ശബ്ദം കേട്ട ദിശയിലേക്ക് ഞാൻ നോക്കി.എന്റെ അരികിലായി ഒരു ചുവപ്പ് കാർ പാർക്ക് ചെയ്തിരിക്കുന്നു.വോക്സ്വാഗൻ പോളോ. ഡ്രൈവിംഗ് സീറ്റിലേക്ക് ഞാൻ കണ്ണോടിച്ചു. മാഡമായിരുന്നു.
“ഹായ്, മാം.
“എടൊ. എങ്ങോട്ടേക്കാ..?
“ഫ്ലാറ്റിലേക്ക്.
“വാ ഡ്രോപ്പ് ചെയ്യാം.
“വേണ്ട മാം. ടാക്സി പിടിക്കാം.
“ഷോ ഇറക്കാതെ കേറടോ. മഴ വരുന്നുണ്ട്.
“വേണ്ട മാം.
“കയറാൻ .
വൈകിട്ട് മാഡം കലിപ്പായതിന്റെ ഒരു വിഷമത്തിലാണ് ഇത്രയും ഷോ ഇറക്കിയത്.അവർ ഇത്രയും കിടന്നു വിളിച്ചിട്ടും, ഇനി കയറാതിരുന്നാൽ അത് മോശമായിപ്പോകും.ഞാൻ വാതിൽ തുറന്ന് മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു.മാഡം വണ്ടി മുന്നോട്ടെടുത്തു.
“എന്താടോ വണ്ടിയിൽ കയറാൻ ഇത്ര ഷോ..?”എന്നെ നോക്കാതെ മുൻപിലേക്ക് നോക്കികൊണ്ട് മാഡം ചോദിച്ചു.
“ഒന്നുല്ല..
“എന്താ താനൊരു മൂഡോഫ് പോലെ..?
“ഏയ്. അയാം ഗുഡ്.
“നോ.. എന്തോ കാര്യമുണ്ട്.
“ഏയ്.. ഒന്നുമില്ല.
“ഓ..ഓ..ഓ.. ഇന്ന് ഞാനൊരൽപ്പം ദേഷ്യപ്പെട്ടതിനാണോ..?
”
“അയ്യേ…താൻ ഇത്രേ ഉള്ളോ
“അത്…
“എന്താ..?പറഞ്ഞോ.. പോരട്ടെ..
“അത്, കുറച്ചു നാളായി മാം നല്ല ഫ്രണ്ട്‌ലി ആയി പെരുമാറിയിട്ട് പെട്ടെന്ന് ദേഷ്യപ്പെട്ടപ്പോൾ, ഒരു
“ഹ.. ഹ.. ഹ..
“എന്താ ചിരിക്കണേ..!
“അപ്പോൾ, ഞാനിപ്പോൾ ഫ്രണ്ട്‌ലിയായി അല്ലേ പെരുമാറുന്നത്..?
“അത് അതെ…
“പിന്നെന്താ…
”
“എടൊ…തനിക്ക് പറ്റിയ മിസ്റ്റേക്ക് പറഞ്ഞതിനാണോ ഈ പിണക്കം..അയ്യേ..അയ്യേ.. യ്യേ.
“അത് …
“വേണ്ട വേണ്ടാ…. കൊച്ചു പിള്ളേരെപ്പോലെ
”
“താൻ ഇത്ര സെൻസിറ്റീവ് ആയിരുന്നോ..!
“അതിപ്പോൾ അടുപ്പമുള്ളവർ പെട്ടെന്ന് ദേഷ്യപ്പെടുമ്പോൾ ഒരു സങ്കടം വരില്ലേ.. അതാ..
“ഓഹോ…അപ്പോൾ ഞാനും തന്റെ ഫ്രണ്ട്‌സോണിൽ ഉണ്ടോ..?
“എന്റെ ഫ്രണ്ട്‌സോണിൽ ഉണ്ട്.. പക്ഷെ..
“എന്ത് പക്ഷെ..?
“അല്ല.. മാഡത്തിന്റെ ഫ്രണ്ട്‌സോണിൽ ഞാനുണ്ടോ എന്നറിയില്ല.
“ഓഹോ.. അങ്ങനെയാണോ..
“ഓഹോ.. അങ്ങനെയാണ്..
“മ്മ്.. ഞാനൊന്ന് ആലോചിക്കട്ടെ
“മ്മ്…
“താൻ ബാംഗ്ലൂർ വന്നിട്ട് നാട്ടിലേക്ക് പോയില്ലേ പിന്നെ..?
“ഇല്ല.. നാളെ വൈകിട്ട് പോകും.3 ദിവസം അവധി കിട്ടുമല്ലോ.
“മ്മ്..
“മാഡം നാട്ടിലേക്ക് പോകുന്നില്ലേ..?”
“അവിടെപ്പോയി ആരെ കാണാൻ.ഞാൻ പറഞ്ഞതല്ലെടോ..
“അയ്യോ.. സോറി മാം.. ഞാൻ പെട്ടെന്ന്.. സോറി.
“എന്തൊരു സോറി പറച്ചിലാടോ..നിനക്ക് എപ്പോഴും ഈ സോറി മാത്രമേ ഉള്ളോ പറയാൻ