“എന്താണെന്ന് അറിയില്ല..മാഡത്തിനോട് സംസാരിക്കുമ്പോൾ അധികവും സോറി പറയേണ്ടി വരുന്നു.
“നീ ആദ്യമീ മാഡം വിളി നിർത്ത്.മാഡം മാഡം മാഡം…വെറുപ്പിക്കാതെ.
“മാഡം എന്നല്ലാതെ ഞാനെന്ത് വിളിക്കാനാ..?
“പേര് വിളിക്കണം.
“മാളവിക എന്ന് വിളിക്കാനോ..?
“മാളു എന്ന് വിളിച്ചോ. ഫ്രണ്ട്‌സ് ഒക്കെ അങ്ങനെയാ വിളിക്കണേ.
“അങ്ങനെ വിളിക്കുന്ന ആരെങ്കിലും കേട്ടാൽ…
“കേട്ടാലെന്താ…
“അല്ല ഓഫീസ് സ്റ്റാഫ് ഒക്കെ വല്ല കഥയും അടിച്ചിറക്കും.ഞാനാണെങ്കിൽ കാണാനും ഒരു സുമുഖൻ.
“അയ്യ.. നിന്റെ മനസിലിരുപ്പ് കൊള്ളാലോ..
“ചുമ്മാ പറഞ്ഞതാണേ..
“മ്മ്. ഓഫീസിൽ നീ മാഡം എന്ന് വിളിച്ചാൽ മതി.
“ഓക്കേ മാളു.
”
“എന്നും നീ ടാക്സിയിലാണോ പോകണേ..?
“അല്ല. സച്ചു കാണും.
“അല്ല. സച്ചു എവിടെ..?
“അവന് എവിടെയോ പോകാനുണ്ട്.അങ്ങനെ പോയി.
“മ്മ്.. ലാസ്റ്റ് വീക്ക് അവനെയും ഒരു പെണ്ണിനേയും മാളിൽ വെച്ചു കണ്ടിരുന്നു.ആരാ ആ കുട്ടി.
“വെളുത്തിട്ട് അല്പം മെലിഞ്ഞ പെണ്ണാണോ..
“അഹ്. അതെ.
“അവന്റെ ഗേൾഫ്രണ്ട് ആണ്.
“മ്മ്..കാണാൻ നല്ല ജോഡി ആയിരുന്നു.
”
“ഞാനവരെ കണ്ടെന്നൊന്നും പറയണ്ട കേട്ടോ.
“ആയിക്കോട്ടെ.
“അല്ല. തനിക്ക് ഗേൾഫ്രണ്ട് ഇല്ലേ..
“നമ്മളെയൊക്കെ ആര് നോക്കാൻ.
“ഓഹ്.. തുടങ്ങി..
“എന്തേ…
“പറ.. എന്താ പേര്..
“ആരുടെ പേര്?
“കാമുകിയുടെ..
“എനിക്ക് കാമുകി ഇല്ല..
“ഐ ഡോണ്ട് തിങ്ക് സോ.
“സത്യം തന്നെയാ..
“മ്മ്..
“എന്തേ..?
“അല്ല.. ഞാൻ കരുതി gf ഒക്കെ കാണുമെന്ന്.
“ഏയ്.
“മ്മ്.
“അല്ല. മാം കല്ല്യാണം കഴിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത്.
“യെപ്പ്.
“അപ്പോൾ ബോയ്ഫ്രണ്ട്..?
“ഏയ്.. നമ്മളെയൊക്കെ ആര് നോക്കാൻ
“മാഡത്തിനെ.. സോറി.. മാളുവിനെ നോക്കിയില്ലെങ്കിൽപിന്നെ ആരെ നോക്കാൻ..
“ഏയ്.. ഞാനൊക്കെ ജസ്റ്റ് അവറേജ് ലുക്കല്ലേ.
“ആഹാ.. അപ്പോൾ അവറേജ് ലൂക്കിനെ എന്ത് പറയും. അലെങ്കിലും സൗന്ദര്യം ഉള്ള പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയ ഇത്..
“എന്ത്..?
“ലൂക്കില്ലെന്ന് പറഞ്ഞു ഷോ ഇറക്കൽ.
”
“പറ. ബോയ്ഫ്രണ്ട് “(ഞാനൊരല്പം സീരിയസ് ടോണിൽ തന്നെ ചോദിച്ചു.
“ഇല്ലടോ. ഒരു 4-5 കൊല്ലം മുമ്പ് റിലേഷൻ ഉണ്ടായിരുന്നു. ബട്ട് വർക്ഔട് ആയില്ല. പിന്നെ നോക്കീല.