“എന്തായാലും കുറേ പ്രൊപോസൽസ് വരുമല്ലോ..
“ഏയ്. അതിനല്ലേ മാരീഡ് ആണെന്നും കുഞ്ഞുണ്ടെന്നും എല്ലാരോടും പറഞ്ഞു നടക്കണേ..
“പക്ഷെ എല്ലാവരെയും എങ്ങനെ പറഞ്ഞു പറ്റിക്കാനാ..?
“എടാ.. എനിക്ക് 3-4 ഫ്രണ്ട്‌സ് മാത്രമേ ഉള്ളു. ബാക്കി ആരുമായും ഞാനത്ര ഓപ്പൻ അല്ല. ആരെയും ഞാൻ അധികം അടുപ്പിക്കാറുമില്ല.സോ.. ആരറിയാനാ..
“എന്നാലും..
“ഒരെന്നാലുമില്ല. ഞാനായി, എന്റെ പാടായി.
“മ്മ്.. അല്ല ഒരു സംശയം.!!
“നിന്നോട് മാത്രം ഇതൊക്കെ പറഞ്ഞതെന്തിനാണെന്നല്ലേ..?
“അതെ. എങ്ങനെ മനസിലായി.
“അതൊക്കെ മനസിലായി.
“അഹ്. എന്നാൽ പറ. എന്നോട് മാത്രം എന്തിനാ പറഞ്ഞത്.
“അറിയില്ല. അന്നത്തെ ആ ഒരു മൂഡിലങ് പറഞ്ഞു. പിന്നെ നീ ആരോടും പറയില്ല, എന്നൊരു വിശ്വാസം. വിശ്വസിക്കാല്ലോ.ല്ലേ.
“100%.
“മ്മ് .
അപ്പോഴേക്കും മഴ തുടങ്ങി.മെല്ലെ തുടങ്ങിയ മഴ പതുക്കെ പതുക്കെ ശക്തി പ്രാപിച്ചു വന്നു.റോഡിൽ വലിയ തിരക്കില്ലാത്തതിനാൽ ഡ്രൈവിങ്ങിന് ബുദ്ധിമുട്ട് ഇല്ലായിരുന്നു.
“നല്ല മഴ പെയ്താൽപ്പിനെ ബാംഗ്ലൂർ മുഴുവൻ വെള്ളത്തിലാകും “മാളു പറഞ്ഞു.
“ന്യൂസിൽ കേട്ടിട്ടുണ്ട്. ഞാൻ വന്നിട്ടുള്ള ആദ്യം മഴയാ.”
“നല്ല ചൂട് ചായ കുടിക്കാൻ പറ്റിയ അന്തരീക്ഷം.”
“എന്നാൽ ഓരോന്ന് കുടിച്ചാലോ..?
“ആയിക്കോട്ടെ…അടുത്തൊരു കഫെ ഉണ്ട്. അങ്ങോട്ടേക്ക് കയറ്റാം..
“അതെ..
“എന്താ ശിവ…?
“ചായ മാളുവിന്റെ കൈ കൊണ്ട് ഇട്ടതാണെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും
“ങേ..?
“മനസിലായില്ലേ…? ഒരു ചായ ഉണ്ടാക്കിത്തരാൻ.
”
“ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ സോറി.
“മ്മ്.. ഇട്ടു താരം… നീ ചോദിച്ചതല്ലേ..”അതും പറഞ്ഞു മാഡം കാറിന്റെ വേഗത കൂട്ടി.
10 മിനിറ്റിനുള്ളിൽ കാർ ഒരു വീടിനു മുന്നിലായി വന്നുനിന്നു.രണ്ടുനില വീടാണ്.വീടിനുമുൻപിലെ കറുത്ത ഗേറ്റ് ഞാൻ മെല്ലെ തുറന്നു.മഴ ഇപ്പോഴും ചെറു തായി ചാറുന്നുണ്ട്.മാഡം കാർ വീടിനുമുൻപിലെ പാർക്കിംഗ് ഏരിയയിലേക്ക് കയറ്റി ഒതുക്കി.
കൊള്ളാം നല്ല കിടു വീട്. ഫ്രന്റിൽ ലോൻ ഒക്കെയുണ്ട്. ചുറ്റും ചെടികളാണ്. മീഡിയം സൈസിലുള്ള ചില മരങ്ങളും.ബാംഗ്ലൂരിലെ തിരക്കിൽ നിന്ന് ആ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ എന്തൊരാശ്വാസം.മഴയുടെ തണുപ്പിനോടൊപ്പം ആ സ്ഥലത്തെ തണുപ്പ് കൂടിയായപ്പോൾ ചെറുതായോന്ന് കിടുങ്ങാൻ തുടങ്ങി ഞാൻ.ശരീരം അല്പം നനഞ്ഞത് കൊണ്ട് കിടുങ്ങലിന്റെ അളവ് കൂടി.