“ചായ റെഡി ” താഴെ നിന്നും മാഡത്തിന്റെ വിളി വന്നു.
“ദാ വരുന്നു ” അതും പറഞ്ഞു ഞാൻ താഴെക്കിറങ്ങി.
“ചുറ്റിക്കണ്ടു കഴിഞ്ഞോടാ ” ചായ എനിക്ക് നീട്ടിക്കൊണ്ട് മാഡം ചോദിച്ചു.ഹാളിലെ സോഫയിൽ ഞങ്ങളിരുവരും ഇരുത്തമുറപ്പിച്ചു.
“ആഹ്.. ഒരുവിധം.
“എന്നിട്ടെങ്ങനുണ്ട്..?
“എന്ത് പറയാൻ. കിടിലം വീടല്ലേ.
“താങ്ക്യു താങ്ക്യൂ .
“ഇത് എത്രയായി വാങ്ങിയപ്പോൾ..?
“55 ലക്ഷം. 5 കൊല്ലമായി വാങ്ങിയിട്ട്.
“ദൈവമേ.. അത് ഭയങ്കര ലാഭമാണല്ലോ. ബാംഗ്ലൂരിൽ ഇതുപോലൊരു വീട് കിട്ടാൻ മിനിമം 1 കോടി വേണ്ടിവരുമല്ലോ..
“പിന്നില്ലാതെ.. നല്ല ചുളുവിന് കിട്ടിയപ്പോൾ വാങ്ങിയതാ.
“എന്നാലും ഇത്ര റേറ്റ് കുറവിൽ..?
“ഈ സ്ഥലത്തിന്റെ ഓണറിനു ആ സമയം ക്യാഷ് അത്യാവശ്യമായിരുന്നു. പിന്നെ 5 കൊല്ലം മുൻപ് 55 ലക്ഷം അത്ര ചെറിയ പൈസ അല്ല.
“മ്മ്..ഒറ്റക്ക് താമസിക്കാതെ പേയിങ് ഗസ്റ്റ് ആയി ആരെയെങ്കിലും നിർത്തിക്കൂടെ. കൂട്ടും ആകും പൈസയും കിട്ടും.
“ഏയ്.. അത് ശരിയാവില്ലെടാ…എന്റെ പ്രൈവസി പോകും.
“മ്മ് ഞാൻ പറഞ്ഞെന്നെ ഉള്ളു.
“മ്മ്.
“അപ്പോൾ എങ്ങനെയാ മാം ഈ ഫ്രീ ടൈം ഒക്കെ ചിലവഴിക്കുന്നത്..?
“ബുക്ക്സ് വായിക്കും, പിന്നെ കിടന്നു ഉറങ്ങും.
“വേറെ ഒരു എന്റർടൈൻമെന്റും ഇല്ലേ..
“നോപ്..
“ഔട്ടിങ് ഒന്നും പോകാറില്ലേ..
“ഞാൻ പറഞ്ഞില്ലെ എനിക്ക് 3-4 ഫ്രണ്ട്‌സ് ഉണ്ടെന്ന്.. അവർ വന്നാൽ പോകും. ഒറ്റക്ക് അങ്ങനെ പോകാറില്ല.
“അവരൊക്കെ എവിടെയാ താമസം.
“ഇപ്പോളെല്ലാരും പല വഴിക്കായി. മുംബൈ, ദുബായ് അങ്ങനെ അങ്ങനെ.
“ഇപ്പോൾ മീറ്റ് ചെയ്യാറില്ലേ..?
“കണ്ടിട്ട് കുറേ ആയി..
“എന്തിനാ ഇങ്ങനെ എപ്പോഴും ഒറ്റക്ക് ഇരിക്കുന്നത്..
“ഏയ്.. എനിക്ക് ഒറ്റക്കിരിക്കാനാ ഇഷ്ടം.
“മാം ഞാൻ പറയുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല, എന്നാലും പറയുകയാ…ഇങ്ങനെ ഒറ്റക്കിരിക്കാതെ പുറത്തേക്കൊക്കെ ഇറങ്ങണം. കുറച്ചുകൂടി സോഷ്യൽ ആകണം മാം. ആരുമില്ല എന്ന ചിന്തയൊന്നും വേണ്ട. ആസ് എ ഫ്രണ്ട് ഞാനുണ്ട് ”
ഞാനത് പറഞ്ഞപ്പോൾ മാഡം എന്നെ നോക്കിയൊന്ന് ചിരിച്ചു.
“താങ്ക്യൂ ശിവ ”
“.. മാം.. ഇഫ് യൂ ഡോണ്ട് മൈൻഡ്, ടൈം കിട്ടുമ്പോൾ നമുക്കൊരു ഔട്ടിങ് പോകാം. യൂ ഗുഡ്?”