“” ഇണ്ടെടി., പുറകിലെ ചായ്യിപ്പിന്റെ അടെ കാണും.. കൊത്തിയിറക്കിയ കുറച്ച് കോഴിക്കുഞ്ഞുങ്ങൾ ഉണ്ടേ അവിടെ.. “”
പറഞ്ഞതും കതക് തുറന്നതും ഒന്നിച്ചായിരുന്നി എന്തോ പറയാൻ വന്ന അമ്മ ന്നെയും അവളെയും കണ്ടപ്പോ താടിക്ക് കൈകൊടുത്തു. അത് പോരെ ന്റെ കൊച്ചിന് നാണം വരാൻ.,
“” അല്ലേടാ. നിങ്ങളെന്നാ പിണക്കമെല്ലാം മാറി ഒന്നയെ… “”
“” അത്.. അതൊരു പതിനഞ്ചു മിനിറ്റ് ആയിക്കാണുല്ലേടി .. “”
ന്ന് ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞതും,, ആ ഏകദെശം അത്രേ ആയി കാണുമെട്ടാ ന്ന് അവളും
“” അതേതായാലും നന്നായി.., ഇനി ഇവന്റെ കല്യാണത്തിന് എനിക്കൊരു സഹായത്തിന് ഇവളും കാണുല്ലോ.. നേരത്തെയാച്ചാ നീ സമ്മതിക്കില്ലലോ.. എനിക്ക് ഇപ്പോളാ സമാധാനമായേ.. “”
“” കല്യാണോ…!!””
“” അഹ് അതിനല്ലേ നിന്നെ ഞാൻ വിളിച്ചേ.. വടക്കേലെ രാജേട്ടൻ വന്നിരുന്നു നിനക്കൊരു നല്ലൊരു ആലോചനയായിട്ട്.. അതെങ്ങനെ നിന്നെ വിളിച്ചാ കിട്ടില്ലലോ.. “”
അടുക്കളയിൽ നിന്നും എന്തെല്ലാമോ എടുത്തോണ്ട് തീൻ മേശമേൽ വയ്ക്കുനതിനിടക്ക് അമ്മ പറയുണ്ടായിരുന്നു.. ഞാൻ ആരുനെ നോക്കി.. ആ മുഖത്ത് ചോരമയമില്ല.. ജീവനില്ലാത്ത ഒരു വസ്തു കണക്കെ അങ്ങനെ നിൽക്കുന്നു..
“” അഹ് ഹാ… എനിക്കോ കല്യാണമോ..
അതേതായാലും നന്നായി ഇവിടെ ഒരു പെണ്ണ് വന്ന് കേറിയാൽ എല്ലാം മാറുന്ന് ന്റെ മനസ്സ് പറയുന്നു.. ന്താടി നിന്റെ അഭിപ്രായം..! “”
ന്റെ ആ മറുപടിക്ക് അമ്മ ഒന്ന് ചിരിച്ചു വീണ്ടും അടുക്കളയിലേക്ക് നടന്നതും, എവിടോ എന്തോ ചിന്തിച്ചു നിൽക്കുന്ന അവളെ തട്ടി ഉണർത്തി ഞാൻ ആ ചോദ്യം ഒന്നുടവർത്തിച്ചു
“” മിണ്ടാതെ നിന്നോ.. ഇല്ലേ കൊല്ലും ഞാൻ.. “”
എനിക്ക് നേരെ ഭീഷണി മുഴക്കി ന്റെ തോളിന് ഒരു പിച്ചും തന്നമ്മക്ക് വേണ്ടി അവൾ കാത്തുനിന്നു, ആ സമയമെല്ലാം ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു.., കാരണം പുറത്താ ചിരി എങ്ങനും വന്നാ അതോടെ തീർനെന്റെ കാര്യം.,