പ്രണയിനി 2 [വേടൻ]

Posted by

 

 

 

 

“” എടാ നിനക്ക് കാണാണ്ടേ പെണ്ണിനെ.. സുന്ദരിയടാ.. കൊച്ചുട്ടിയോളെ പഠിപ്പിക്കണ ടീച്ചറന്നാ രാജേട്ടൻ പറഞ്ഞെ.. “”

 

 

 

“” ഫോട്ടോ ഉണ്ടോമ്മേ… “”

 

 

 

അമ്മയുടെ ആ മറുപടി ഇഷ്ടപ്പെടാതെ അമ്മക്കെതിരെ പൊട്ടിത്തെറിക്കാൻ നിന്നവളെ വിലക്കി ന്റെ നാവ് ഉച്ചരിച്ചിരുന്നു ആ സമയം., ഹൊ ചോദിക്കണ്ടായിരുന്നു..

ഇത്രേ നാളില്ലാത്ത പേടിയാ ഇപ്പോ എനിക്കി പെണ്ണിനെ.. നേരത്തെ ഞാൻ ഒന്ന് നോക്കിയാൽ കരയുന്നവൾ ക്ക് മുന്നിൽ ന്റെ നില തെറ്റുന്നു.. ഇതാണോപ്പാ സിനിമയിൽ പറയാണ “” കിസ്മത്തിന്റെ ശക്തി “” ന്ന് പറയുന്നത് ,

 

 

 

“” ഫോട്ടോ… ദേ എന്നെകൊണ്ട് പറയിപ്പിക്കരുത് ഇത്രേം നാള് ഞാൻ മിണ്ടാതെ നിന്നെന്നും കരുതി ഇനിയത് ഉണ്ടാവില്ലാട്ടോ.. “”

 

 

 

“” ന്താടി പെണ്ണെ നിനക്ക് പറ്റിയെ.. ന്തെല്ലാമാ നീയി പറയണേ., നിക്കൊന്നുംമനസിലാവണില്ല,””

 

 

 

അമ്മ കാര്യമറിയാതെ ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി ,

 

 

 

 

“” മനസിലാക്കി തരാം.. നിങ്ങൾക്കെല്ലാർക്കും പറ്റുവെച്ചാ ഇങ്ങേരെ എന്നെക്കൊണ്ട് കെട്ടിക്ക്യ , ഇല്ലെന്നാണേ കൃഷ്ണനാണെ ഞാൻ ഇങ്ങേരേകൊണ്ടോളിച്ചോടും.. “”

 

 

 

“”ഏഹ്ഹ് “”

 

 

 

 

അമ്മ തലക്ക് കൈകൊടുത്തു നിന്നുപ്പോയി പിന്നീട് അതൊരു കരച്ചിലായി, അമ്മക്കും ഇഷ്ടമാണ് അവളെ.. ഞാൻ സമ്മതിക്കില്ല ന്നോർത്താ ഇത് വരെ ഈ കാര്യം അമ്മ പറയാഞ്ഞേന്ന് നിക്കുമറിയാം.. പിന്നീട് കണ്ണുകൾ തുടച്ചെടുത്തേക്ക് വന്ന് ഞങ്ങളെ രണ്ടാളേം തലയിൽ തൊട്ടനുഗ്രഹിക്കുമ്പോളും ആ മുഖത്ത് ചിരിയുണ്ടായിരുന്നു..,

 

 

 

“” ന്നാലും ശങ്കരേട്ടൻ സമ്മതിക്കോ ഈ ബന്ധം കുട്ടിയോളെ… “”

 

 

 

 

“” എനിക്ക് എന്റെ അമ്മയുടേം ഇവള്ടെ അമ്മേടേം സമ്മതം മതി.. അല്ലേടി പെണ്ണെ.. “”

 

 

 

 

 

നിറഞ്ഞു തുളുമ്പറായി നിൽക്കുന്ന കരിങ്കുവള മിഴികളിൽ കണ്ണീരിന്റെ ഓളങ്ങൾ വെട്ടുന്നുണ്ടായിരുന്നു, ആ കണ്ണീരിൽ കലർന്ന നുണക്കുഴിയുടെ അകമ്പടിയോടെ മന്ദഹസ്സിക്കുമ്പോൾ ആ പവിഴച്ചുണ്ടുകൾ ചുമന്നു വിറക്കുണ്ടായിരുന്നു. പൂർണ്ണ മനസ്സോടെ അവളാ പുഞ്ചിരി എന്നിലേക്ക് നൽകുമ്പോൾ വല്ലാത്തൊരു ഫീൽ.

Leave a Reply

Your email address will not be published. Required fields are marked *