ബാംഗ്ലൂർ ഡേയ്‌സ് 4
Banglore Days Part 4 | Author : Harry Potter
[ Previous Part ] [ www.kambistories.com ]
എന്നും പബ്ലിഷ് ചെയ്യുന്നതിനേക്കാൾ താമസിച്ചു എന്നറിയാം, സോറി. ഒഴിവു സമയം കുറേ ഉള്ളത് കൊണ്ടാണ് കഥ എഴുതി തുടങ്ങിയത്, പണ്ടാരമടങ്ങാൻ എന്ന് എഴുതിത്തുടങ്ങിയോ അന്ന് മുതൽ തിരക്കാണ്. നെക്സ്റ്റ് വീക്കിനി എക്സാം തുടങ്ങും ഒപ്പം FIFA WC ഉം. എന്തായാലും പകുതിക്ക് വെച്ച് നിർത്തിപോകില്ല, ജീവനുണ്ടെങ്കിൽ തീർത്തിരിക്കും. അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കുന്നതാണ് . അപ്പോളിനി കഥയിലേക്ക്..
പ്രതീക്ഷയുടെ അമിതഭാരമില്ലാതെ വായിക്കുക. ഇതൊരു സാധാ ചെറിയ കഥയാണ്
തുടരുന്നു……..
“ഹലോ….. ഹലോ…”ആരോ ദേഹത്ത് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം എഴുന്നേറ്റത്. കണ്ണ് എത്ര ശ്രമിച്ചിട്ടും പകുതി മാത്രമേ തുറക്കാൻ സാധിക്കുന്നുള്ളു.കൈ കൊണ്ട് കണ്ണൊന്നു തിരുമിയ ശേഷം എങ്ങനെയൊക്കെയോ കണ്ണ് തുറന്നു.നഴ്‌സ് ആയിരുന്നു വിളിച്ചത്.ആളൊരു മലയാളി നഴ്‌സ് ആയിരുന്നു. ഇന്നലെ വന്നപ്പോൾ തന്നെ പരിചയപ്പെട്ടിരുന്നു.
“എന്താ സിസ്റ്റർ..?” പാതി മയക്കത്തിൽ ഞാനവരോട് ചോദിച്ചു.
“ടെസ്റ്റ് ചെയ്യാൻ ബ്ലഡ് എടുക്കണമായിരുന്നു.”
“അതിനെന്താ.. എടുത്തോ..
“അതിനാദ്യം ആ കൈ ഒന്ന് വിടണം.
ആദ്യം ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പിന്നെയാണ് ഞാനെന്റെ ഇരുപ്പ് ശ്രദ്ധിച്ചത്. കസേരയിൽ ഇരിക്കുവാണെങ്കിലും ബെഡിൽ തലവെച്ചായിരുന്നു എന്റെ ഇരുപ്പ്. എന്റെ കൈ മാളുവിന്റെ കൈ മുട്ടിലായി മുറുക്കി പിടിച്ചിരിക്കുന്നു.ഞാൻ പെട്ടെന്ന് എന്റെ കൈ അവളുടെ കയ്യിൽ നിന്നു മാറ്റി.നോക്കിയപ്പോൾ മാളുവും നഴ്സും ചിരിക്കുകയാണ്. നടുറോട്ടിൽ നിന്ന് തുണിയഴിഞ്ഞ അവസ്ഥയായിപ്പോയി എനിക്ക്. രണ്ടാൾക്കും ഒരു വളിച്ച ചിരി സമ്മാനിച്ച ശേഷം ഞാൻ നൈസ് ആയി അവിടുന്ന് എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി.പൈപ്പിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി.ഇപ്പോഴാണ് സ്വബോധം കിട്ടിയത്. നേരത്തെ റൂമിൽ നടന്ന കാര്യങ്ങൾ ഞാൻ ഓർത്തെടുത്തു. ശ്ശോ…രാവിലെ തന്നെ ചമ്മി നാറിയല്ലോ . എന്നാലും അവളുടെ കാലിന്റെ അടുത്തല്ലേ ഞാൻ ഇരുന്നത്. ഇതെപ്പോൾ അത്രയും അടുത്ത് ചെന്നിരുന്നത്.. ? അത് പോട്ടെ എന്ന് വെക്കാം, അവളുടെ കയ്യിൽ പിടിച്ചു എന്റെ ഒടുക്കത്തെ ഒരു കിടപ്പ്. മൈര് ഇതൊക്കെ എപ്പോൾ . അഹ്.. ഏതായാലും രാവിലെ തന്നെ അഴുവി.ഞാൻ കതക് തുറന്ന് പുറത്തേക്കിറങ്ങി. ഞാൻ ഇറങ്ങുന്നതും നോക്കി മാളു ഇരിക്കുവായിരുന്നു.