ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter]

Posted by

 

“ഏയ്.. മാളു.. പ്ലീസ്.. കരയല്ലേ..”ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഏയ്.. യാം ഗുഡ്.. എല്ലാം പറഞ്ഞപ്പോൾ എന്തോ പോലെ..ഇട്സ് ഓക്കേ..

“ടോ.. വിഷമിക്കാതെ…

“ഒന്നുല്ലടോ.. നിർത്തി..ദാ കണ്ടോ ..”അവൾ കൈകൾ കൊണ്ട് മുഖമൊന്നു തുടച്ച ശേഷം മുഖം എനിക്ക് നേരെ നീട്ടി എന്നിട്ടൊരു ചിരി പാസ്സാക്കി..

“വാ നമുക്ക് താഴെപ്പോയി ടീവിയിൽ ഒരു സിനിമ കാണാം..”അവളെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.അവളും എതിർക്കാനൊന്നും നിന്നില്ല. സോഫയിലിരുന്നുകൊണ്ട് tv യിൽ ഒരു സ്റ്റാൻഡ്അപ്പ്‌ കോമഡി ഷോ കണ്ടു. ആദ്യം മന്തിച്ച അവസ്ഥയിലിരുന്ന മാളു 1.30 മണിക്കൂർ നീണ്ടുനിന്ന ആ പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും മുൻപ് നടന്ന കാര്യങ്ങളൊക്കെ മറന്ന് ഹാപ്പി ആയിരുന്നു.

 

“ശിവാ…നീ വരയ്ക്കും അല്ലേ..?

“ആഹ്. ഇടക്ക് വല്ലപ്പോഴും.. അല്ല എങ്ങനറിഞ്ഞു.

“എല്ലാമറിയുന്നവൾ ഞാൻ..

“ഓ പിന്നെ.. പറ..

“ഇൻസ്റ്റയിൽ കണ്ടതാ..

“ഓ.. അല്ല.. എന്നെ താൻ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നില്ലല്ലോ.. പിന്നെങ്ങനെ

“അ.. അത്..

“ഉഫ്.. സ്റ്റാൾക്കിങ്.. മോശം മോശം..

“ഒന്ന് പോടാ…

“ഞാൻ വരച്ച പടങ്ങൾ എങ്ങനുണ്ട്..?

“അതല്ലേ പറഞ്ഞത് കിടു എന്ന്..

“ഹി ഹി..

“അതെ.. നിർബന്ധിക്കുകയാണെങ്കിൽ എന്റെ പടം വരയ്ക്കാൻ ഞാൻ സമ്മതിക്കാം..

“അയ്യോ.. വേണ്ട. ഒരു മിനിമം സൗന്ദര്യം ഇല്ലാത്തതിന്റെ പടമൊന്നും ഞാൻ വരക്കില്ല..

“ഓ.. പിന്നെ വലിയ രാജസേനൻ അല്ലേ.. ഒന്ന് പോടാ..

“രാജാ രാവിവർമ്മയെയാണോ ഉദ്ദേശിച്ചത്..

“അഹ്.. അത് തന്നെ…ഒരു തെറ്റ് ആർക്കും പറ്റും.

“രാജസേനൻ

“പോടാ പട്ടീ…

“പോടീ……

“പോടാ…….

“പോടി ബോസ്സേ…

“പോടാ അസിസ്റ്റന്റെ…

“പോടീ അഹങ്കാരി…

“പോടാ.. അഹങ്കരാ…

“ഒന്ന് പോടെ

“…. അല്ല.. സമയം കുറേ ആയി ഫുഡ്‌ ഇനി ഓർഡർ ചെയ്താലോ ഉച്ചയ്ക്ക് കഴിക്കാൻ..

“ആഹ് ചെയ്തോ…

 

ആഹാരം പുറത്തുനിന്നു വരുത്തി കഴിച്ച ശേഷം രാവിലത്തേത് എന്ന പോലെ തന്നെ വീണ്ടും ഞങ്ങൾ ഒരുപാടൊരുപാട് സംസാരിച്ചു. തമ്മിൽ തമ്മിൽ കൂടുതൽ അടത്തറിഞ്ഞു.ഒരുപാട് ദുഖങ്ങളുമായി ഒറ്റയ്ക്കിരുന്ന ഒരാൾക്ക് നല്ലൊരു കൂട്ടായി മാറി.ഒരുപാട് സ്‌നേഹിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല, അപ്പുറത്തിരിക്കുന്ന ആൾക്ക് തോന്നണം താൻ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *