ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter]

Posted by

 

“വൗ  കിടിലം കോഫീ ..”വൈകുന്നേരം ഞാനിട്ടുകൊടുത്ത കോഫീ കുടിച്ചുകൊണ്ട് മാളു പറഞ്ഞു.

“പിന്നല്ല…

“ഫുഡ്‌ ഒക്കെ വെക്കാൻ അറിയാമോ..

“ഒരുവിധം…. ഇടക്ക് അമ്മയെ സഹായിക്കാൻ കേറും, അങ്ങനെ പഠിച്ചതാ.

“അപ്പോൾ അമ്മ മോനാണോ..?

“ഏയ്.. രണ്ടാളും ഒരുപോലെയാ..

“എന്നാലും.  ഒരു പൊടിക്ക് ആരോടാ ഇഷ്ടം..?

“അത്….. അമ്മ തന്നെയാ..

“അപ്പോൾ അമ്മ പറയുന്നതാവും അവസാനവാക്ക്.

“ഏയ്.. അങ്ങനൊന്നുമില്ല. എനിക്ക് എന്റേതായ വ്യൂ പോയ്ന്റ്സ് ഉണ്ട്. പിന്നെ എല്ലാവരുടെയും അഭിപ്രായവും നോക്കിയ ശേഷം മാത്രമേ എന്റേതായ ഡിസിഷനെടുക്കു.

“ഗുഡ്. അതാ നല്ലത്.അല്ല ബോർ അടിക്കുന്നോ നിനക്ക്..?

“ചെറുതായി.

“ഹോളിഡേ കിട്ടുമ്പോൾ എന്ത് ചെയ്യും.?

“എന്ത് ചെയ്യാൻ, ആകെ ഒരുദിവസമല്ലേ കിട്ടുന്നത്. ഉച്ചവരെ ഉറങ്ങും. വൈകിട്ട് സച്ചുവിന്റെ കൂടെ ഒന്ന് പുറത്തൊക്കെ പോയി വരും.

“ഡ്രിങ്ക്സ്..?

“ഇടക്ക്.

“ഹോട് ഓർ ബിയർ..?

“ഹോട്ടും കഴിക്കും. പക്ഷെ, കപ്പാസിറ്റി കുറവാ. സച്ചു നല്ല അടി അടിക്കും.

“ആഹാ.

“അല്ല…മാളുസ് എങ്ങനെയാ..?

“ഞാനും ഉച്ച വരെ കിടക്കും. പിന്നെ എന്തെങ്കിലും സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കി കഴിക്കും.ചിലപ്പോൾ ഒന്ന് പുറത്ത് പോകും.

“മ്മ്.

“ശിവാ.

“മ്മ്

“ബിയർ അടിച്ചാലോ..?

“ങേ..

“എന്താ..പെണ്ണുങ്ങൾ കുടിച്ചാൽ പറ്റില്ലേ.

“അതിന് ഞാനൊന്നും പറഞ്ഞില്ലാലോ..

“അല്ല നിന്റെ എക്സ്പ്രഷൻ കണ്ടിട്ട്..

“ഏയ്.. കുടിക്കാം…

“ഇവിടെ വേണ്ട.

“പിന്നെ..?

“എനിക്കറിയാവുന്ന സ്ഥലമുണ്ട് കിടിലം സ്ഥലം. ഞാനും ഫ്രണ്ട്സും ഇടക്ക് പോകുന്ന സ്ഥലമാണ്. അവിടാരും കാണാൻ ചാൻസ് ഇല്ല.

“ഓക്കേ.. എന്നാൽ റെഡിയാവു. പോകാം..

“ഓക്കേ.. ഡൺ

 

രാത്രി 7 മണിയോടെ ഇരുവരും റെഡിയായിറങ്ങി.അടുത്തുള്ള beer സ്റ്റോറിൽ നിന്ന് 10 ബിയറും വാങ്ങി ഞങ്ങൾ യാത്ര തുടങ്ങി. പോകുന്ന വഴി കുറച്ച് ഫ്രൈഡ് ചിക്കനും കൂടി വാങ്ങി. മാളുവാണ് കാർ ഓടിച്ചത്.കാർ ഓടിക്കുമ്പോഴും പെണ്ണിന്റെ അലപ്പിനു ഒരു കുറവുമില്ല.കാർ ബാംഗ്ലൂരിലെ തിരക്കുകളിലൂടെ മുന്നോട്ട് തന്നെ പൊക്കൊണ്ടിരുന്നു. ഏകദേശം മുക്കാൽമണിക്കൂർ യാത്രയ്ക്ക് ശേഷം വഴിവക്കിലെ കൂറ്റൻ കെട്ടിടങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. മെല്ലെ മെല്ലെ കെട്ടിടങ്ങളുടെ സ്ഥാനത്തേക്ക് മരങ്ങൾ വന്നു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *