ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter]

Posted by

“എന്റെ വയസ്സ് 35 എന്ന് നീ എങ്ങനറിഞ്ഞു..?

“ഫേസ്ബുക്ക്.

“മണ്ടൻ..

“എന്ത്…?

“എന്റെ ഏജ് 35 അല്ല.

“പിന്നെ..?

“30 ആണ് മണ്ടാ..

“ചുമ്മാ..

“അതേടാ..

“സത്യമാണോ..?

“അതേന്ന്.. ഞാൻ fb യിൽ ഡേറ്റ് മാറ്റി ഇട്ടേക്കുവാ..

“തള്ളാതെ പോയേ…

“എടാ സത്യമാ.. എന്നെക്കണ്ടാൽ 35 തോന്നുമോ..

“ഏയ്..

“എത്ര തോന്നും നീ പറ..

“ഒരു 28 എന്തായാലും തോന്നും..

“ഹി ഹി

“അല്ല,അപ്പോൾ നമ്മൾ തമ്മിൽ 5 വയസ്സ് ഗ്യാപ്പേ ഉള്ളോ…? താങ്ക് ഗോഡ്.

“ങേ.. എന്താ..?

“ഒന്നുല്ല..

“മ്മ്..നീയിന്നു നാട്ടിൽ പോകുന്നോ..?

“ഇന്നോ..? ഇന്നിനി എപ്പോൾ…?

“നൈറ്റ്‌ ഫ്ലൈറ്റ് എടുത്താൽ പോരെ..

“ഏയ്.. വയ്യ..

“ഞാൻ കാരണം നിന്റെ പോക്ക് മിസ്സ്‌ ആയല്ലോ സോറി.

“തൊടങ്ങി.. ഒന്ന് മിണ്ടാതിരിക്കോ..

“. അല്ല അപ്പോളിനി നാട്ടിലേക്ക് എന്നാ.?

“അടുപ്പിച്ചു ഹോളിഡേ കിട്ടുമ്പോൾ പോകാം.

“ടാ.. നീ വേണമെങ്കിൽ നാട്ടിൽ പോയി വാ. തിങ്കളാഴ്ച ലീവ് എടുത്തൊ.. ഞാൻ ലീവ് അഡ്ജറ്റ് ചെയ്ത് ഇടാം.

“എടൊ.. വേണ്ടെന്ന്..പിന്നൊരിക്കൽ പോകാം.

അപ്പോഴേക്കും മാളുവിന്റെ വീട് എത്തിയിരുന്നു.

“ചായ കുടിക്കുന്നോ…?”ഹാളിൽ കേറിയപാടെ മാളു ചോദിച്ചു.

“ഒന്ന് പോയെ.. അവിടെ ഇരിക്ക്.വയ്യാതെ അടുക്കളയിൽ കേറണ്ട.

“വേണ്ടെങ്കിൽ വേണ്ട..

“അല്ല.. ഇനി രാത്രിയിലത്തേക്ക് ഫുഡ്‌ വേണ്ടേ..?”സോഫയിൽ ഇരുന്നപാടെ ഞാൻ ചോദിച്ചു.

“ഓ. അത് ഞാൻ ഓൺലൈൻ ഓഡർ ചെയ്യാം.

“മ്മ്. ഇന്നിനി അടുക്കളയിലൊന്നും കേറാൻ നിൽക്കണ്ട കേട്ടോ.

“ആയിക്കോട്ടെ.

“ഗുളിക കൃത്യമായി കഴിക്കണം.

“കഴിക്കാം..

“റസ്റ്റ്‌ എടുക്കണം..

“എടുക്കാം…

“വെള്ളം കുടിക്കണം..

“കുടിക്കാം..

“എന്താടോ.. കളിയാക്കുകയാണോ..

“പിന്നല്ലാതെ ഞാനെന്താ കൊച്ചുകുട്ടിയാണോ..

“കൊച്ചു കുട്ടികളെ പിന്നേയും പറഞ്ഞു മനസിലാക്കാം..

“ഓഹോ..

“പിന്നല്ലാതെ…ഞാനിന്നലെ വന്നില്ലെങ്കിൽ എന്ത് ചെയ്തേനെ…എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ എന്നെ വിളിക്കണം കേട്ടോ..

“എന്നാലൊരു കാര്യം ചെയ്യ് നീയിവിടെ കിടന്നോ..

“ഒന്ന് പോടെ..

“സീരിയസ് ആയി പറഞ്ഞതാ. ഇവിടെ എന്തായാലും കുറേ റൂമുണ്ടല്ലോ. എല്ലാം വെറുതെ കിടക്കുവല്ലേ.. അവിടെ സച്ചുവും ഇല്ലലോ.. നിൽക്കുന്നോ…?”

“ഏയ്.. ഇല്ലടോ.. ശരിയാവില്ല..

“എന്ത് ശരിയാവില്ല…നിൽക്കുന്നോ..?

“ഏയ്.. വേണ്ട”.മാളുവിന്റെ ആ ഓഫർ ഞാൻ സന്തോഷപൂർവ്വം നിരസിച്ചു. ഞാനാഗ്രഹിക്കുന്ന കാര്യം തന്നെയാണ് മാളു എനിക്ക് മുൻപിലേക്ക് വെച്ചുനീട്ടിയത്,പക്ഷെ എന്തോ.. നൊ പറയാൻ തോന്നി.എന്റെ നൊ പറച്ചിൽ മാളുവിന്‌ പിടിച്ചില്ല എന്നാണ് തോന്നുന്നത്.കാരണം എന്നോടവിടെ സ്റ്റേ ചെയ്യാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു, എന്നാൽ ഞാൻ നൊ പറഞ്ഞപ്പോൾ ആ മുഖം മൂടിക്കെട്ടി. തിരികെ ഞാൻ ബസ്സിൽ പോകാമെന്നു പറഞ്ഞെങ്കിലും മാളു നിർബന്ധിച്ചു കാർ എടുപ്പിച്ചു. പിന്നെ ഞാനും കരുതി എടുക്കാമെന്ന്, പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിനു വരേണ്ടി വന്നാൽ, അവസാനം ഓട്ടോ കാത്ത് നിൽക്കേണ്ടി വരും. നാളെ കാണാമെന്ന് വാക്ക് നൽകിയ ശേഷം മാളുവിനോട് യാത്ര പറഞ്ഞു ഞാൻ സച്ചുവിന്റ ഫ്ലാറ്റിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *