ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter]

Posted by

—————————–

ഇതുവരെ കഥ ശിവയുടെ പോയിന്റ് ഒഫ് വ്യൂയിലൂടെയാണ് പോയത്. ഇനി കുറച്ച് എഴുത്തുകാരന്റെ വ്യൂയിലൂടെ കാണാം.

 

ശിവ കണ്മുന്നിൽ നിന്നും മായുന്നത് വരെ കണ്ണെടുക്കാതെ ഗേറ്റിൽ ചാരി മാളു നിന്നു.ഇന്നലെ മുതൽ മനസ്സിലുണ്ടായിരുന്ന സന്തോഷം അകന്നത് പോലൊരു തോന്നൽ. കതകും പൂട്ടി മാളു റൂമിലേക്ക് നടന്നു. എന്തോ.. ഇത്രയും നേരമുണ്ടായിരുന്ന ഉഷാറൊക്കെ പോയ പോലെ. വീണ്ടും ഒറ്റപ്പെട്ടത് പോലെ. കയ്യിലിരുന്ന കവർ റൂമിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാളു കട്ടിലിലേക്ക് കമഴ്ന്നു വീണു.എന്തെന്നില്ലാതെ ഓരോരോ ചിന്തകൾ അവളുടെ മനസ്സിലേക്ക് കയറി വന്നു. “ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഞാൻ നേരിട്ടു, അതും ഒറ്റക്ക്.ചിലർ വാട്സാപ്പിൽ ഒറ്റപ്പെടലിലെ സുഖം എന്നൊക്കെപറഞ്ഞു സ്റ്റാറ്റസ് ഇടാറുണ്ട്.അതിൽ എത്ര പേർ ഒറ്റപ്പെടൽ അനുഭവിച്ചുകാണും.ഹും.. അനുഭവിച്ചിട്ടുണ്ടെങ്കിൽ അവരങ്ങനെ പറയില്ല, കാരണം ഒറ്റക്കാകുന്നവർക്കേ  അതിന്റെ വേദന മനസ്സിലാകുകയുള്ളു. ജീവിതത്തിൽ ഇത്രയൊക്കെ നടന്നിട്ടും ഒരു തുണ വേണ്ട എന്ന് തീരുമാനിച്ചതാണ് ഞാൻ, ഒടുവിൽ തുണയായി ഒരുവനെ കണ്ടെത്തിയപ്പോഴോ .” പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചതും ചുടു കണ്ണീർ മാളുവിന്റെ കണ്ണുകളിലൂടെ പൊഴിഞ്ഞിറങ്ങി.അവളുടെ നനുത്ത ഇളം കവിളുകൾ ചുമന്നു കയറി.

ഇല്ലാ.. ഇനിയും കരഞ്ഞു ജീവിതം പാഴാക്കാൻ വയ്യ.

മാളു ആ വലിയ കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു. ശേഷം കഴിഞ്ഞ ദിവസങ്ങളിലെ അവളുടെ ജീവിതം ഓർത്തെടുക്കാൻ ശ്രമിച്ചു. അതൊരു പുഞ്ചിരി അവളിൽ വിടർത്തി.

“ഈശ്വര എന്തൊക്കെയാ ഞാനീ ആലോചിച്ചു കൂട്ടുന്നെ. അന്നവനെ ട്രെയിനിൽ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം തന്നെയാ തോന്നിയത്. പിന്നല്ലാതെ..എല്ലാത്തിനും എന്റെ മുലയിലും ചന്തിയിലുമാണ് നോട്ടം. അവനെ ജോയിനിങ് സമയം കണ്ടപ്പോൾ ഒന്ന് കളിപ്പിക്കാം എന്ന് മാത്രമേ കരുതിയുള്ളു. പേടിച്ചോടും എന്ന് കരുതിയപ്പോൾ എന്റെ PA ആയി നിൽക്കാൻ സമ്മതിച്ചു. ആഹ്.. പാവമാ…നല്ല കഴിവുണ്ട്.. കാണാനും കൊള്ളാം. അവനോട് എന്തിനാണ് എനിക്കാരുമില്ല എന്ന കാര്യം പറഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല.. നല്ലവനാണ് എന്ന് തോന്നിയതിനാലാണ് അല്പം സ്വാതന്ത്രം നൽകിയത്, പക്ഷെ അവനിതുവരെ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. ബെഡിൽ കിടക്കാൻ പറഞ്ഞപ്പോൾ പോലും അവൻ വേണ്ടെന്ന് പറഞ്ഞു.ഇങ്ങനെയുമുണ്ടോ പയ്യന്മാർ, അതും ഈ കാലത്ത്….”  ശിവയെക്കുറിച്ച് ഓർക്കും തോറും മാളുവിന്റെ മുഖത്ത് പുഞ്ചിരി കൂടി കൂടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *