അതിലും വലിയ വർക്ക് ഔട്ട് ഇന്ന് വേറെ ഉണ്ട്…. “ “എന്ത്…?? “ “ഇന്ന് പോയി…കടയിൽ വയറിങ്ങും, പെയിന്റ്ടിയും തുടങ്ങണം….” “അഹ് നോക്കി ചെയ്യണേ…വെറുതെ ഷോക്ക്അടിപ്പിക്കണ്ട…” “ഡോണ്ട് വറി മാതാജി…എല്ലാം സെറ്റ് ആണ്…അവിടെ ആൾറെഡി വയറിങ് കഴിഞ്ഞതാണ്…ഇനി വല്ല എലി കടിച്ചു മുറിഞ്ഞ വയർ വല്ലതും ഉണ്ടെങ്കിൽ മാറ്റണം..
പിന്നെ, പഴയ പിവിസി പൈപ്പ് മാറ്റി പുതിയതാക്കണം…. രണ്ട് മൂന്നു സോക്കറ്റും സ്വിച്ചും മാറ്റണം…ഡൺ…” “എന്തായാലും നോക്കി ചെയ്താ മതി…നിനക്ക് ചായ എടുക്കട്ടെ…” “വേണ്ട…ഫുഡ് ആയോ…” “ഓഹ്.. ഇപ്പൊ ആവും…” “എന്നാൽ അപ്പൊ മതി…” ഞാൻ അമ്മയ്ക്ക് കവിളിൽ ഒരു ഉമ്മ കൂടെ കൊടുത്തു തിരിഞ്ഞ് നടന്നു…
അടുക്കള വാതിൽ കടക്കും മുൻപ് ഞാൻ തിരിഞ്ഞ് ചെറിയമ്മയെ തിരിഞ്ഞ് നോക്കി, കുശുമ്പ് അടിച്ചു വീർത്ത് നിൽക്കുന്ന മുഖവും ആയി ചെറിയമ്മ, ഞാൻ ഒരു ഫ്ലയിങ് കിസ്സ് അങ്ങ് കൊടുത്തു…അപ്പൊ ആ മുഖം അങ്ങ് ചെന്തമര പോലെ വിടർന്നു… കണ്ണ് ഉരുട്ടി അമ്മ നില്കുന്നത് കാണിച്ചു…ഞാൻ ഒരു കണ്ണിറുക്കി കാണിച്ചു ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഉമ്മറത്തേക്ക് നടന്നു….
.
ചായ കുടിച്ചു ഞാൻ മിഥുനെ വിളിച്ചു.. അവൻ വന്നപ്പോൾ ഞാൻ തറവാട്ടിൽ നിന്ന് ഇറങ്ങി… “പോവല്ലേ.. ഞാനും ഉണ്ട്…” ഉമ എന്റെ പിന്നാലെ വന്നു… “നീ വരുന്നുണ്ടോ ഞങ്ങളെ കൂടെ..?? “ “അയ്യടാ…നിങ്ങളെ കൂടെ പണി എടുക്കാൻ ആല്ല…എന്നെ അമ്മുചേച്ചിന്റെ വീടിന്റെ അവിടെ ഇറക്കി തന്നാൽ മതി…” “നിനക്ക് എന്താ അവിടെ പരുപാടി…” “ഞങ്ങൾ ഒന്ന് കറങ്ങാൻ പോവ്വാ…ന്തേയ്…?? ഞങ്ങളിപ്പോ നല്ല കമ്പനിയാ…” “ഇതൊക്കെ എപ്പോ..??” “അഹ്..
അതൊക്കെ.. നടന്ന്…നോക്കി നില്കാതെ വണ്ടി എടുക്ക് കുമാരേട്ട…” അവൾ വണ്ടിയിൽ കയറി ഇരുന്നു… ഞങ്ങൾ കയറിയപ്പോൾ മിഥു വണ്ടി എടുത്തു… അവളെ അമ്മുവിന്റെ വീട്ടിൽ ആക്കി ഞങ്ങൾ കടയിലേക്ക് പോയി… കടയിൽ കയറി ചീത്തയായ വയറുകളും ബുൽബുകളും മാറ്റി ഇട്ടു…സ്വിച്ച് ബോർഡ് മാറ്റി, പിവിസി പൈപ്പ് മാറ്റി പുതിയതാക്കി….
അതെല്ലാം കഴിഞ്ഞപ്പോളേക്കും ഉച്ച ആയി…. പോയി ചോറുണ്ട് പെയിന്റും ബാക്കി സാമാനങ്ങളും വാങ്ങാൻ ടൗണിലേക്ക് വിട്ടു… കടയിൽ എത്തിയപ്പോൾ പെയിന്റിന്റെ നിറം പറഞ്ഞ് ഞങ്ങൾ തമ്മിൽ അടിയായി… “മഞ്ഞ മതി…” അവൻ പറഞ്ഞു… “ വേണ്ടാ…നീല മതി…” “ നീല ഒരു രസം ഉണ്ടാവില്ലേടാ…മഞ്ഞ മതി…” “ മഞ്ഞ എങ്ങാനും അടിച്ചാ നിന്റെ കാല് ഞാൻ വെട്ടും….” അവസാനം തല്ല് ആവും എന്ന സ്ഥിതി വന്നപ്പോൾ ടോസ് ഇടാം എന്ന് വച്ചു..