തമി [Maayavi]

Posted by

തമി

Thami | Author : Mayavi


ഞാൻ ഇവിടുത്തെ പുതിയ ഇറക്കുമതിയാണ് ഇഷ്ട്ടമായില്ലെങ്കിൽ ഒന്നു പേടിപ്പിച്ചു വിട്ടാൽ മതി പിന്നെ ഈ വഴിക്കു വരുല.അത്രക്ക് പാവമാ ഞ്യാൻ.


ഞാൻ എന്തോക്കെ പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ബാഗു പാക്ക് ചെയ്യുന്ന മാലു നെ കണ്ടപ്പോൾ ആകെ വേറഞ്ഞു കേറി.

 

“”പറ്റൂല്ല എന്നു പറഞ്ഞാൽ പറ്റൂല്ല”” ദേഷ്യം മുഴുവനും നിലത്ത് ശക്തിയായി ചവിട്ടി പ്രകടിപ്പിച്ചു. “”അതെന്താ നിനക്കു പോയാൽ”” മാലുന്റെ സ്വരം നന്നായി കനത്തു. “”അല്ലേൽ തന്നേ അവിടെ പോകാൻ എന്തേലും കാര്യം നോക്കി നടന്ന ചെക്കനാ എപ്പോ ഇത് എന്തോ പറ്റി”” എന്റെ മുഖം മാറിയത് കണ്ടിട്ടാണോ എന്തോ ശാന്തമായി ആണ് ചോദിച്ചത്. ഞാൻ എന്തു പറയാൻ സത്യം പറഞ്ഞാൽ ചിലപ്പോൾ മാലു ചിരവ എടുത്തെന്നെ അടിക്കും അതോണ്ട് മൗനം വിദ്യാന ബൂഷണം.എന്റെ മറുപടി ഒന്നും കിട്ടാതോണ്ട് മാലു അതാവശ്യം വേണ്ട എന്റെ ഇല്ലാ ഡ്രെസ്സും ബാഗിലാക്കി.ഞാൻ ബെഡിൽ ഇരുന്നു.എന്തോ പോകാൻ മനസു വരുന്നില്ല.ഇവരുക്ക് ഞാൻ ഒരു ബാധ്യത ആയോ. അതു ആലോചിച്ചപ്പോ തന്നേ കണ്ണു നിറഞ്ഞു.പെട്ടന്ന് തന്നേ നനുത്ത ഒരു സ്പർശം കവിളിൽ അനുഭവപ്പെട്ടു.

 

“”എന്താ കിച്ചുട്ടാ ഇത് കരയുവാ””

മാലു എന്റെ മുഖം കയികുമ്പിളിലാക്കി ആകുലതയോട് ചോദിച്ചു. “”‘എനിക്കു അമ്മേനെ ശെരിക്കും മിസ്സ് ചെയ്യും”” കള്ളം പറഞ്ഞത് അല്ല അതു സത്യം ആരുന്നു.ഓർമ ആയതിനു ശേഷം ഞാൻ അമ്മനെ പിരിഞ്ഞിരുന്നിട്ടില്ല.

അതു സത്യം ആയോണ്ട് തന്നേ മാലു എന്നെ ഇരുകെ പുണർന്നു.മുഖം എന്റെ കഴുത്തിലേക്ക് പൂഴ്ത്തി. “”അമ്മക്ക് കിച്ചുട്ടനെ മിസ്സ് ചെയ്യൂല്ല എന്നാണോ; ഏഹ്”” മാലു ന്റെ ചൂട് നിശ്വാസം എന്റെ കഴുത്തിൽ തട്ടി.ആളുക്ക് നന്നേ നീളം കുറവാ എന്റെ കഴിത്തിന്റെ അത്രെമേ ഉള്ള്.

“”ഇതിപ്പോ അവിടെ അരുല്ലല്ലോ, തന്നേം അല്ല പാറുനു വയ്യാതോണ്ടല്ലേ മഹി ഉണ്ടാരുന്നേൽ നമ്മളോട് സഹായം ചോദിക്കുവാരുന്നോ”” എന്നെ ഒന്നുടെ മുറുക്കിപിടിച്ചിട്ട് മാലു എന്നെ വിട്ടകന്നു. “”കിച്ചുനെ അമ്മ ഡെയിലി വിളിക്കാല്ലോ പിന്നെ 6 മാസത്തെ കാര്യം അല്ലേ ഉള്ളു. പിന്നെ ഞങ്ങൾ അങ്ങ് വരില്ലേ””

Leave a Reply

Your email address will not be published. Required fields are marked *