പട്ടുപാവാടക്കാരി 13 [SAMI]

Posted by

 

കുളത്തിന്റെ പടികൾ ഇറങ്ങിയതും  കുളത്തിലേയ്ക്ക് കാലും നീട്ടി വച്ചുകൊണ്ട് ഇരുന്നിരുന്ന മൂന്നെണ്ണവും എന്നെ തിരിഞ്ഞു നോക്കി….

 

എന്നെ കണ്ടതും ശരണ്യ ചെറുതായൊന്ന് ചിരിച്ചു…

 

എന്താടി ചിരിക്കൂന്നേ ?

 

ഒന്നുമില്ല… അവൾ ചിരി നിർത്തി പറഞ്ഞു

 

മൂന്നും എന്റെ പറ്റി എന്തോ കാര്യമാണ് പറഞ്ഞിരുന്നത് അതാണ് എന്നെ കണ്ടപ്പോൾ എല്ലാരും സംസാരം നിർത്തിയതും ശരണ്യ എന്നെ നോക്കി ചിരിച്ചതും…

 

പറയെടി…. എന്നെ പറ്റി എന്തോ ആണല്ലോ….

 

ചേട്ടന് നീന്താൻ അറിയോ ? അതിനു ഇടയ്ക്ക് കയറി സംഗീത ചോദിച്ചു…

 

അറിയാലോ… ഞാൻ പണ്ടൊക്കെ എപ്പോളും ഇതിലായിരുന്നു കുളിച്ചിരുന്നത്…

 

ഞാൻ കണ്ടിട്ടുണ്ട്…. മാളു പറഞ്ഞു…

 

അതെപ്പോൾ ?

 

ഞാൻ ഇവിടെ വരുമ്പോളൊക്കെ ചേട്ടനും ചേട്ടന്റെ ഫ്രണ്ട്സും കൂടെ ഇതിൽ കിടന്ന് മറിയുന്നതൊക്കെ  ഞാൻ കണ്ടിട്ടുണ്ട്… എന്നിട്ട് ആന്റി വടിയുമായി വരും എന്നാലേ ഇതിൽ നിന്നും ഇവർ കയറു…. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

 

എന്നിട്ടെന്താ ചേട്ടൻ ഇപ്പൊ കുളത്തിൽ കുളിക്കാത്തെ ? ശരണ്യ ചോദിച്ചു

 

ഇപ്പോൾ ഫ്രണ്ട്‌സ് ഒന്നും ഇവിടെ ഇല്ലാ…. ഒറ്റക്ക് വന്ന് കുളിക്കാൻ എനിക്ക് വട്ടല്ലേ…

 

ഞങ്ങളെ വിളിച്ചാൽ പോരെ… ഞങ്ങൾ വരുമല്ലോ…. ശരണ്യ പറഞ്ഞു

 

അതേ… ഇവൾക്ക് ഈ കുളം കണ്ടപ്പോ മുതൽ നീന്തൽ പഠിക്കണമെന്ന്… സംഗീത ശരണ്യയെ സപ്പോർട് ചെയ്തു

 

എങ്ങിനെ നീന്തൽ പഠിക്കാമെന്ന് ഒരു പുസ്തകം ഉണ്ട് നീ അത് വായിച്ചു പടിക്ക്…  ഞാൻ ഒരു ചളി അങ്ങ് കീച്ചി

 

അത് കേട്ട് മാളു പൊട്ടിച്ചിരിച്ചു…

 

ഓ എന്തൊരു തമാശ… അത് കേട്ട് ചിരിക്കാൻ ഒരു പൊട്ടിയും…. ശരണ്യ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു…

 

അപ്പോൾ നിങ്ങൾക്ക് രണ്ടാൾക്കും നീന്താൻ അറിയുമോ ? ഞാൻ സംഗീതയോടും മാളുവിനോടുമായി ചോദിച്ചു

 

ഇല്ലാ… രണ്ടാളും ഒരേ പോലെ പറഞ്ഞു

 

അപ്പൊ നിനക്ക് മാത്രം പഠിച്ചാൽ മതിയോ ?

Leave a Reply

Your email address will not be published. Required fields are marked *