ഞാൻ പല്ല് കടിച് അവളെ നോക്കി,, അസ്സനത്തിന് തീ പിടിച്ച് നിൽകുമ്പോളാ അവള്ടെ, എന്നിട്ട് ചുറ്റിനും ഏട്ടന് എന്റെ അതെ അവസ്ഥാ . അവര് രണ്ടാളും ഒന്നും മിണ്ടുന്നും മില്ല..
“” എസ്ക്യൂസ് മി.. ഒന്ന് സൈഡ് തരണേ .. ഞനൊന്ന് അങ്ങോട്ട് പോകോട്ടെ “”
മുന്നിലായി നിൽക്കുന്ന അവരെ നോക്കാതെ പറഞ്ഞിട്ട് മുന്നോട്ട് ആഞ്ഞതും
“” എടാ.. വിഷ്ണു നിയോ.. നിന്നെയരാടാ ഇവിടൊണക്കാനീട്ടെ..
അല്ലെ ഇതാര് ഏട്ടത്തിയും ആമിയുമല്ലേ.. നിങ്ങളെന്താ ന്റെ മുറില്.. പോ താഴെ പോയി കിടക്ക്.. ഞാൻ ഒന്ന് ശ്ഹ് പോയിട്ടു വരാം..””
അവരോട് മുള്ളിട്ട് വരാമെന്നൊരു സിംബലും കൊടുത്ത് അവൾ വീട്ടിലെ ബാത്റൂമിലേക്ക് നടന്നു..
ഓ ഇതിനുള്ള ബോധമെങ്കിലും ഉണ്ടല്ലോ അത് മതി..
“” നിങ്ങളെന്താ ഈ സമയത്ത് ഇവിടെ…?? “”
ഏട്ടനൊന്ന് പതറി, അവരെയും ന്നെയും നോക്കി, ന്റെ പിന്നെ കിളി ആൾറെഡി പോയല്ലോ.. അതിന് ഏട്ടത്തി കടുപ്പിച്ചു നോക്കി..
“” അല്ല നിങ്ങളെന്താ ഇവിടെ ഏഹ്… അതാദ്യം പറ…!””
ഓ പെട്ട്… ന്ത് പറയും?? എങ്ങനേലും പിടിച്ച് നിന്നല്ലേ പറ്റു… ദൈവമേ കാത്തോണേ..
‘”” ഭയങ്കര ചൂട്.., ഹോ ഞങ്ങളൊന്ന് കാറ്റുകൊള്ളാൻ ഇറങ്ങിയതാ.. “” ഞാൻ പെട്ടെന്ന് തോന്നിയ ഒരു നമ്പർ അങ്ങേടുത്തിട്ടു.,
“” ആണോ… അയ്യോടി മോളെ..! ഇവരുടെ നാട്ടില് കാറ്റുകൊള്ളാൻ ഇറങ്ങിയാൽ ഉള്ള ബോധവും പോകുമെന്നാ തോന്നുന്നേ.. “”
“” അതെയേട്ടത്തി.. അതാണ് സത്യം..!!
വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രതേകതരം പാതിരാ കാറ്റുണ്ട് അതാണെന്ന് തോന്നുന്നു.., “”
“” ദേ ചെക്കാ പോത്തുപോലെ വളർന്നെന്നൊന്നും നോക്കില്ല നല്ല പെട വെച്ച് തരും ഞാൻ.. “”
അതിന് ന്റെ കെട്ടിയോളുടെ കുണുങ്ങി ചിരി കേൾകാം ഒന്ന് തറപ്പിച്ചു നോക്കിയതും അത് നിന്നു
“” നിങ്ങളെന്താടി ഇവിടെ…! “”
ഏട്ടനാണ് ക്ഷമ നശിച്ചിട്ടുണ്ടാവും പാവം.. ഒന്ന് സ്വരം കടുപ്പിച്ചതും ഏട്ടത്തി അതിലും ഹൈപ്പിൽ സ്വരം ഉയർത്തി
“” അതാ ഞാനും അങ്ങോട്ട് ചോദിച്ചേ…, നിങ്ങക്ക് ന്താ ഈ രാത്രി ഇവിടെ കാര്യമെന്ന്.. “”