ഏട്ടത്തി കണ്ണ് കൂർപ്പിച്ചു.., ശെടാ ഇവര് ഭാര്യയും ഭർത്താവും തമ്മി തല്ലി ചകോ..
“” കണ്ടാ അറിഞ്ഞുടെ കള്ളുകുടിക്കാൻ.., ദേ കുപ്പി.. കാണിച്ചു കോടെടാ.. “”
ഈ മൈ.. നെ ഞാൻ, ബോധം പണ്ടേ ഇല്ലാത്ത കൊണ്ട് ഒന്നും അതിനെ ചെയ്തില്ല തല ആ മണ്ണിലേക്ക് പൂഴ്ത്തി, മണ്ണ് തിന്ന് ചാകട്ടെ ശവം..
“” എയ്യ്..അതൊന്നുമില്ല ഏട്ടത്തി ഞങ്ങള് വെറുതെ കഥ.. കഥ പറഞ്ഞിരിക്കാൻ,, “”
ചിതറി പോകുന്ന നക്കിനെ കടിഞ്ഞാണ് ഇടാൻ എന്നെക്കൊണ്ടാകുന്നപ്പോൽ ഞാൻ നോക്കുന്നുണ്ട്..
പറയുമ്പോൾ താഴേക്ക് നീട്ടിയ കണ്ണ് ഞാൻ ചെറുതായി ഉയർത്തി അവരെ നോക്കി ഏറ്റൊന്ന് അറിയണമല്ലോ.. ഏത്..
“” പിന്നെ പിന്നെ കഥ പറഞ്ഞിരിക്കാൻ പറ്റിയ സമയമാണല്ലോ ഇപ്പൊ…””
“” കഥ പറഞ്ഞിരിക്കാൻ ദിന്ന സമയമെന്നുണ്ടോന്ന് ചോദിക്കേടാ അവളോട്…””
“” ഉണ്ടെന്ന് പറയെടി ആമി .. “”
വിട്ട് കൊടുക്കാതെയുള്ള ഭാര്യയുടെയും ഭർത്താവിന്റെയും വാക്ക് തർക്കം അങ്ങനെ നീണ്ടു.., അതിനിടയിൽ പുറകിലൊരു കാലൊച്ച കണ്ണുകൾ അങ്ങോട്ടേക് തേടി ചെല്ലുമ്പോൾ കൂടെ മറ്റുകണ്ണുകളും കുട്ടിനായി ഉണ്ടായിരുന്നു,
ഊർന്നിറങ്ങിയ പാവാടയും കേറ്റി കെട്ടി ദണ്ടേ വരുന്ന് അടുത്തത്, ഞങ്ങൾക്കടുത്തെത്തിയ മാഗി എല്ലാരേം ഒന്ന് നോക്കി
“” ശെടാ.. നിങ്ങൾ… നിങ്ങള് ഇതൊരെ പോയില്ലേ ന്റെ മുറി….. ന്ന് ഏഹ്…
ആഹ്ഹ് ചെല്ല് എല്ലാം പോ എനിക്കൊന്ന് ഉറങ്ങണം… “”
പറഞ്ഞവൾ ആ ഓരത്തെ കരില കൂട്ടത്തിലേക്ക് കൈകൾ പിണച്ചു തലയിണയാക്കി അങ്ങനെ കിടന്നു.
“” മാഗിയേച്ചി… ചേച്ചി… എണ്ണിറ്റെ… “”
ആമി ഓടിവന്നവളെ ഒന്നേണ്ണിപ്പിക്കാൻ നോക്കി അവളേം പൊക്കി എന്നെ ദേഷ്യത്തോടെ നോക്കി അവള് വീട്ടിലെക്ക് നടന്നു,
“” മതി.. എല്ലാം വന്ന് കിടക്കാൻ നോക്ക്.. “”
ഏട്ടത്തിയുടെ വാക്കുകളെ അപ്പോൾ അനുസരിക്കാൻ അല്ലാതെ വേറെ വഴി ഇല്ലായിരുന്നു, അവരെ അനുഗമിച്ചു നിലത്തു കിടന്ന് മണ്ണ് തിന്നുന്നവനേം കോണ്ട് വീട്ടിലെക്ക് കയറി.
————————
“” കള്ളുടിക്കാൻ പോയിരിക്കാണ്,, ന്നാൽ ലേശം വകതിരിവ് ങേ..ഹേ..
എവിടെ, ഇണ്ടാവില്ലല്ലോ,!
നടക്കട്ടെ…! കള്ളോ കഞ്ചാവോ ന്താച്ചാ വലിച്ചു കേറ്റ്, ഇങ്ങനെ ഒന്നിനെ ആണല്ലോ കൃഷ്ണ എനിക്കായി മാറ്റി നീ വച്ചത്… “”