ഉടനെ,
“” പറയ്.. കൊറയുവൊന്ന്…? “”
“” ഇല്ലെന്റെ പൊന്നെ…! നീയല്ലേ ന്റെ ആദ്യത്തെ കുഞ്ഞു, പ്പോ ന്റെ വാവേനെ അല്ലെ എനിക്ക് കൂടുതലിഷ്ട്ടം.. “”
“” ആണോ… കുറെ ഇഷ്ട്ടാണോ…! “” ആ കണ്ണുകളൊന്ന് വിടർന്നു.
“” പിന്നല്ലാതെ.. “”
“”എത്രേം ഇഷ്ട്ടോണ്ടാവും….??””
“” നേരമൊന്ന് വെളുത്തിട്ട് അതിന്റെ എസ്റ്റിമേറ്റ് തന്നാ പോരെ ഞാൻ… “”
“” പോ അസത്തെ… നശിപ്പിച്ചു..!””
അവളെ ചുറ്റിവരിഞ്ഞു ആ പതുപതുപ്പിന്റെ മൃദുലതയിൽ ഞാനങ് അലിഞ്ഞു പോയി, അവളെന്റെ കഴുത്ത് പിടിച്ച് അവളിലെക്കടുപ്പിച്ചു ചുണ്ടിലൊന്ന് മുത്തി..
“” ഹമ്… മണോണ്ട്… “” അവൾ തല പതിയെ ചരിച്ചു ന്റെ തല പുറകിലേക്ക് തള്ളിപ്പിടിച്ചു
“” പിന്നെ വെള്ളമടിച്ചാ അതിന്റെ മണമല്ലാതെ.. അത്തറിന്റെ മാണോന്ടാകുവോ പൊട്ടി … “”
“” നീ പോടാ കൊന്താ.. “” അവളുടനെ മുഖം കോട്ടി, പെണ്ണ് ഇപ്പൊ ഭയങ്കര കുറുമ്പി ആകുന്നുണ്ട്.. ന്ത് പറഞ്ഞാലും ഞാൻ ചെല്ലുന്ന് പെണ്ണിന് നന്നായി അറിയാം..
“” അപ്പേടെ പൊന്നെ… അമ്മോട് പറയെടാ അച്ഛയോട് പിണങ്ങാല്ലെന്ന്.. അച്ഛ പാവല്ലേ.. “”
അവളുടെ ചാടാത്ത വയറിൽ മുത്തി ഞാൻ പരിഭവം പറഞ്ഞപ്പോ,
“” ഓ… ഒരു പാവം.. ഇങ്ങ് വാ കൊന്താ… “”
ന്റെ പരക്രമം കണ്ട് കോണ്ട് അവൾ കുണുങ്ങി ചിരിച്ചു, ന്റെ തലയിലൂടെ തഴുകി തരുമ്പോൾ ഞാൻ അവളെ ചേർത്തു പിടിച്ചെങ്ങനെ കുടക്കുവായിരുന്നു,
“” ചക്കര ചേലുള്ള പെണ്ണെ…!! ന്റെ കുഞ്ഞു മനസ്സിലെ പൊന്നെ… ന്തൊരു ചന്താടി പൊന്നോ….! നിന്നെ നോക്കികൊണ്ടങ്ങനെ നിക്കാൻ… “”
മുറിയിലെ വെളിച്ചത്തിന്റയും അവളുടെ കണ്ണുകളിലെ തിലകത്തിന്റെയും, തുടുത്ത ചെഞ്ചുണ്ടും ആകാം ന്നെകൊണ്ടത് പാടിപ്പിച്ചത്, പാടി കഴിഞ്ഞതും അവൾ മുഖമുയർത്തി ന്നേ ഒന്ന് നോക്കി..
“” അതെന്നാ നിർത്തിയെ… നല്ല രസോണ്ടായിരുന്നു മുഴുവൻ പാടെന്നെ… “” അവളെന്റെ നെഞ്ചിൽ മുഖമിട്ടുരസ്സി
“” ഹ്..ചിണുങ്ങാതെടി പെണ്ണെ.., എനിക്ക് അത്രേ അറിയൂഡി പോന്നുസേ.. “”
“” ശോ…ന്ത് രെസ്സാല്ലേ ഏട്ടാ കേൾക്കാൻ… വേറെ ഒന്നുടെ പാടാമോന്നേ..? അഹ് നോക്ക്…!