“” അതികം താമസിയാതെ എനിക്കുമൊരു പെണ്ണ് കെട്ടണം… “”
അവളുടെ പരക്രമം കണ്ട് വിഷ്ണു ഒരു ദീർഘവിശ്വാസത്തോടെ മൊഴിഞ്ഞു
“” അയിന് നിനക്ക് ആര് പെണ്ണ് തരും… ഊള… “”
അപ്പൊ തന്നെ അതിനെ മാഗി ബ്ലോക്ക് ചെയ്ത്..
ഇത് അമ്പലമായത് കോണ്ട് ഇതിന് മറുപടി പറയുന്നില്ലെടി ന്ന് സ്വയം പറഞ്ഞു പല്ല് കടിച്ചവൻ നടന്നു നീങ്ങി.,
അഞ്ചുന് ഇതെല്ലാം കേട്ട് ചിരി നിർത്താനെ നേരമില്ല., അമ്മയും അമ്മായിയാമ്മയും പിന്നേ ഓരോ കുടുംബ കാര്യം പറഞ്ഞ് മുന്നിൽ പോണുണ്ട്., ഏട്ടനും ഏട്ടത്തിയും അവരുടെ പുറകിനെയും.
“” എനിക്കെന്തേലും കുടിക്കാൻ വേണം.. “”
തിരിച്ചുള്ള നടത്തത്തിൽ അവളെന്റെ തൊളിൽ കിടന്ന് കോണ്ട് പറഞ്ഞു..
“” വയ്യേ മോളെ.. ന്താ പറ്റിയെ ന്റെ കൊച്ചിന്… “”
ഞാൻ ആ കവിളിൽ ഒന്നുഴിഞ്ഞു. മുഖം കണ്ടാലറിയാം നന്നായി ഷീണിച്ചിട്ടുണ്ട് പെണ്ണ്.. മുക്കിന് തുമ്പിൽ ചെറുവിർപ്പ് പൊടിഞ്ഞിരുന്നു.
“” ന്താടാ…!””
മുന്നിലൂടെ പോയ ഏട്ടൻ ഞങ്ങളെ കാണാതെ ആയപ്പോ തിരിഞ്ഞു ചോദിച്ച് ഉടനെ എല്ലാരും ഞങ്ങളെ നോക്കി..
“” അവൾക്ക് നടക്കാൻ വയ്യെന്ന്.., കുടിക്കാൻ ന്തേലും വേണോന്ന്.. “”
ഞാൻ അവളുടെ ഇടുപ്പിലൂടെ ഒന്നുടെ ചുറ്റിപിടിച്ചു.പെണ്ണാകെ ഷീണിച്ചിട്ടുണ്ട്.. അപ്പോളേക്കും മാഗിയോടും വിഷ്ണുവിനോടും സംസാരിച്ചു നടന്ന അഞ്ചു ഞങ്ങളുടെ അടുത്തേക്ക് എത്തി.
“” ന്നാ നീ അവളെ അങ്ങ് എടുക്ക്.. വയറ്റികണ്ണിയല്ലേ അതിന്റെ ആവും.. “”
ന്നമ്മ പറഞ്, ഞാൻ ഇതെങ്ങനെ പറയുമെന്ന് ഓർത്ത് നില്കുവായിരുന്നു,ഇവരെല്ലാം നില്കുന്നത് കൊണ്ടൊരു മടി ഇപ്പോ ഗ്രീൻ സിഗ്നൽ കിട്ടി, കേൾക്കേണ്ട താമസം ന്റെ രണ്ടു കൈകൾ കൊണ്ടവളെ എടുത്തൊരു പോക്ക്.. പിന്നെ പതിയെ നടന്നു..
“” നാരായണേട്ടന്റെ കടേന്ന് ഒരു ഫ്രഷ് ജ്യൂസ് വാങ്ങി കൊട്.. ആ ഷീണം അങ്ങ് മാറട്ടെ… “”
ഞങ്ങൾ കടയിലേക്ക് നടന്നു, വിഷ്ണു ആണ് ജ്യൂസ് പറഞ്ഞത് എല്ലാർക്കും ഓരോന്ന് പറഞ്ഞ്.. അവൻ അവൾക്കുള്ള ജ്യൂസുമായി അടുത്തേക്ക് വന്നു.. അവൾക് കൊടുത്ത്..
‘” ഇത് ഏതാ… മംഗോ ആണോ…?? “”