“” പോട്ടെ…പോട്ടെന്നു വെയ്ക്കുമ്പോൾ.. നീ അങ്ങ് കെറുവാണല്ലോ.. അവള് കണ്ടഅവളുമാര് പറയുന്ന കേട്ട് കരയാൻ നിൽക്കുന്നു.. ന്താടി ഏതോ ഒരുത്തി വന്ന് പറഞ്ഞാ നീ എല്ലാമുപേക്ഷിച്ചു പോവോ… “”
ഒരു ദയയുമില്ലാതെയാണ് ഞാൻ അവളോട് ചാടികടിച്ചത്, കേൾക്കണ്ട താമസം പെണ്ണൊരോറ്റകരച്ചിൽ..
“” മിണ്ടരുത്…!! നിന്റെ ഒച്ച വെളികേൾക്കരുത്… പൊത്തെടി… എടി നിന്നോടാ പറഞ്ഞെ വാ പൊത്താൻ… “”
എങ്ങലടിച്ചു കരയുന്ന അവൾ ന്റെ സ്വരം മുറുകിയതും വാ പൊത്തി കരയാൻ തുടങ്ങി, അത് കണ്ടെനിക് വല്ലാണ്ട് വേദനിപ്പിച്ചെങ്കിലും ഒന്നും മിണ്ടില്ല. അവളുടെകരച്ചിൽ പിന്നെ ഒരു ഞരുക്കമായി..
“” പറയെടി.. അങ്ങനെ ആരേലും വന്നാ നീ.. നിയെന്നെ ഇട്ടേച്ചു പോവൊന്ന്.. “”
“” അയ്യോ..അങ്ങനെ… അങ്ങനൊന്നും വെറുതെ പോലും..പറയല്ലേയേട്ടാ… ഒന്നും ചിന്തിക്കപ്പോലും ചെയ്യാത്ത കാര്യവാ.. അങ്ങനെ.. അങ്ങനെ ഞാൻ പോവോ… “”
അതും പറഞ്ഞവൾ ബലം നഷ്ടപെട്ട് താഴേക്ക് ഊർന്നിറങ്ങി വീണ്ടും കരയാൻ തുടങ്ങി. ഞാൻ അടുത്ത് വന്ന് മുട്ടിൽ കുത്തി അവൾക്കബിമുകമായി ഇരുന്നു അവളുടനെ വാ പൊത്തിപിടിച്ചു ന്നേ ആ നിറകണ്ണുകളോടെ നോക്കി.. അതിൽ കൂടുതൽ ഈ പെണ്ണിനെ കളിപ്പിക്കാൻ അകിലേനിക്,
മുറുക്കെ കെട്ടിപ്പിടിച്ചു ഒന്നും മിണ്ടില്ല, അവളും ഒന്ന് ഞെട്ടിയെങ്കിലും പൂർവ്വതിക ശക്തിയോടെ ന്നെയും വലിഞ്ഞു മുറുക്കി. എങ്ങലടി അപ്പോളും അടഞ്ഞിരുന്നില്ല കുറച്ച് നേരം വേണ്ടി വന്നു ഒന്ന്നടങ്ങാൻ
“” പേടിച്ചോ ന്റെ വാവ.. മോൾടെ ഏട്ടനൊരു കളി പറഞ്ഞതല്ലേ.””
“” മ്മ്… “” ഒന്ന് മൂളിയാതെ ഉള്ളൂ, അപ്പോളും പെണ്ണ് നിർത്താതെ കരയുവായിരുന്നു. കുറെ പറഞ്ഞിട്ടും അവളത് നിർത്തിയില്ല..
“” ഇനി കിടന്ന് കരഞ്ഞാൽ, ഞാൻ പിടിച്ച് പിഡിപ്പിച്ചുവിടുമേ..””
ന്നുടെ പറഞ്ഞതും തോളിലായി മുഖം ചാരിയാവൾ കിലുങ്ങനെ ചിരിക്കാൻ തുടങ്ങി ആ മുഖം കൈകുമ്പിളിലക്കി ന്റെ മുഖത്തിന് നേരെ നിൽകുമ്പോൾ ആ നിറഞ്ഞു ചുവന്ന കണ്ണുകൾ ന്നേ വിവശനാക്കുന്നുണ്ടായിരുന്നു, നെറുകിലും ഇരു കണ്ണുകളിലും മുക്കിൽ തുമ്പിലും ചുണ്ടിലും താടിയിലും മെല്ലാം അവളെ ഞാന്റെ സ്നേഹ സമ്മാനം നൽകികൊണ്ടിരുന്നു.
“” സോറിട്ടോ… ന്റെ പെണ്ണിനെ ഈ അവസ്ഥയിൽ കരയിക്കാൻ പാടില്ലെന്ന് അറിയാമേ ന്നാലും അങ്ങനെ നീ പറയണ കേട്ടപ്പോ.. “”