പിന്നെ വർക്ക് എല്ലാം ഒരുലോഡ് ഉണ്ടായിരുന്നു തീരാൻ നിന്ന് തിരിയാൻ സമയം ഉണ്ടായിരുന്നില്ല. ഹൊ ഒരുവിധം കുറച്ചൊക്കെ ഒതുക്കി, വാച്ച് ലേക്ക് നോക്കിയതും സമയം 4:45 ഓ പണി പാളുമല്ലോ ന്ന് തോന്നിയതും പോവാണെന്നു പറഞ്ഞിറങ്ങി, പാർക്കിംഗ് ൽ നിന്ന് ന്റെ ബൈക്യും എടുത്ത് നേരെ അവളുടെ കോളേജിലേക്ക് വച് പിടിച്ചു
ഒരു നെവി ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് ജീൻസും വൈറ്റ് ഷൂ ആയിരുന്നു ന്റെ വേഷം, ബൈക്ക് കോളേജിലേക്ക് കയറ്റിയതും അവിടെ അവിടായി നിന്ന പിള്ളേരെല്ലാം ശ്രദിക്കാൻ തുടങ്ങി, ഞാൻ വണ്ടിയും പാർക്ക് ചെയ്ത് ഹെൽമെറ്റ് ഉം ഊരി ഫോണിൽ ആമിയെ ഡയൽ ചെയ്ത്.
“” ഞാൻ പാർക്കിങ്ങിൽ ഉണ്ടേ… “” ഫോണും വച് ഒരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തപ്പോ ഒരു ബ്ലാക്ക് ചുരിദാറും ഒരു ഗോൾഡൻ ലാഗ്ഗിൻസ് സും ചെറു ഹീൽ ഉള്ളയൊരു ചെരുപ്പും, നെറ്റിയിൽ കുഞ്ഞൊരു കറുത്ത പൊട്ട് അതിന് മുകളിൽ ചെറിയൊരു സിന്ദൂരം കോണ്ട് കുറുകെ വരച്ചിരിക്കുന്നു ഒരു ചെറു വര. നെറുകിൽ സ്നേഹത്തിൽ ചാലിച്ച ചുവപ്പ്, കണ്ണിൽ അഞ്ജനം മനോഹരമായി വരച്ചിരിക്കുന്നു ആ കണ്ണുകക്ക് ജീവൻ തുടിക്കുന്നപോലെ, കഥകൾ പറയുന്നു..
“” പൂവാം… “”
ന്റെ കൈയിൽ നിന്നും അഡിഷണൽ ഹെൽമെറ്റും വാങ്ങി അവൾ പുറകിൽ കയറി, ഇപ്പോളും കേറാൻ പുള്ളികാരിക്ക് പ്രയാസം ഉണ്ട്.
“” മനുഷ്യന് കേറാൻ ഒക്കുന്ന ഒന്നാണെ വേണ്ടുവില്ല..
ശേ… എല്ലാരും നോക്കുന്നുമുണ്ട്,..””
അവൾ പകുതി കേറീട്ടു ഒക്കുന്നില്ലാത്തപോലെ തിരിച്ചിറങ്ങി. അപ്പോളേക്കും പിള്ളാര് കുറച്ച് പേര് വന്ന് ഫോട്ടോസ് എടുക്കണമെന്ന്.. അതും അവളുടെ ഫ്രഡ്സ്.
“” അതിനുമാത്രം പ്പോ ന്താ ഇതിലുള്ളെ ന്നാ എനിക്ക് മനസിലാകാത്തെ .. “”
താടിക്ക് കൈയും കൊടുത്ത് വണ്ടിയെയും അവമാരേം മാറി മാറി നോക്കിയാണ് ചോദ്യം. ഇതിനോട് പറഞ്ഞിട്ട് കാര്യമില്ല ന്ന് തോന്നിയത് കോണ്ട് ഞാൻ ഒന്നും മിണ്ടില്ല, നേരെ അവളേം കൂട്ടി ഫ്ലാറ്റിലേക്ക് തിരിക്കുമ്പോൾ അവളുടെ ഇപ്പോളത്തെ സ്റ്റേജിന് ഈ ബൈക്ക് ശെരിയാകില്ല ന്ന് തോന്നിയിരുന്നു, അപ്പോളാണ് ഫോൺ ബെല്ലടിക്കുന്നത്, മാഗിയാണ് !! കാൾ എടുത്തതും അവൾ കിതച്ചുകൊണ്ട് ഗായത്രി ക്ക് വയ്യെന്നും ഹോസ്പിറ്റലിൽ ആണെന്നും നിനക്ക് പറ്റുമെങ്കിൽ വരമൊന്നും തിരക്കി, ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞ് ഫോൺ വെച്ച്