“” ചേച്ചിക്ക് ഇഷ്ടയിരുന്നല്ലേ ഏട്ടനെ..! “”
ഏഹ്…! പെട്ടെന്ന് അങ്ങനെ യൊന്ന് കേട്ടതും ഗായത്രി ഒന്ന് ഞെട്ടി, പിന്നെ വിക്കി വിക്കി അതിനെ നിരസിച്ചു.
“” വേണ്ട.. വേണ്ടാ. എന്നോടെല്ലാം ഏട്ടൻ പറഞ്ഞായിരുന്നു ട്ടോ.. അതോണ്ട് ന്റെ പുന്നാര ചേച്ചി വീണിടത്തു കിടന്നുരുളണ്ട.. “”
“” അജുവോ..!!. ന്ത്..ന്തുപറഞ്ഞെന്നു..!”” അപ്പോളും ആ മുഖത്തെ ഭാവം വ്യക്തമല്ലായിരുന്നു ആമിക്,
“” അന്ന് ചേച്ചി ഏട്ടനോട് എന്തൊക്കെയോ അവിടേം ഇവിടേം തൊടാതെ പറഞ്ഞില്ലായിരുന്നോ.. അതന്നെ.. “”
അതിനൊരു വിളറിയ ചിരി അവൾക്ക് കൊടുത്തപ്പോ, പിന്നൊന്നും പറയാൻ അവൾക്കും തോന്നിയില്ല, പിന്നെ ആമിയല്ലേ സംസാരിച്ചു സംസാരിച്ചു അവള് ഗായത്രിയെ കറക്കി കൈയിൽ എടുത്ത്.പിന്നങ്ങോട്ട് രണ്ടാളുമായി സംസാരം, ഗായത്രിയും ഒട്ടും മോശമല്ല,
ഡോർ തുറന്ന് അകത്തു കയറുമ്പോൾ അജു കാണുന്നത് രണ്ടാളും തകർത്ത് സംസാരിക്കുന്നതതാണ്. ന്നാൽ താൻ വന്നതൊന്നും ശ്രദിക്കാതെ ഇരുന്ന് സംസാരിക്കുവായിരുന്നു, ഞാൻ അവരെ നോക്കി കഞ്ഞി ഒരു പത്രത്തിലേക്ക് ആക്കി, അതിൽ കുറച്ച് ഉപ്പും അച്ചാറും കുറച്ച് തൈരും സമ്മന്തിയും പയറു തോരനും കൂടെ വച്ച് , പിന്നെ വേറെ ഒരു പ്ലേറ്റിൽ മസാല ദോശയും വടയും ചട്ണി യും വച്ച്, ഞാനും കഞ്ഞി തന്നെ കുടികാം ന്ന് വച്ച്.,
“” ദേ മതി രണ്ടും കത്തി വച്ചത്… ദാ പിടിച്ചേ.. “”
ഞാൻ രണ്ടാൾക്കും പ്ലേറ്റ് കൊടുത്ത് ഞാനും കഴിക്കാൻ എടുത്തു. ഗായത്രി പതിയെയാണ് കഴിക്കുന്നേ.. സമയമെടുത്തു.
ന്നാൽ ആമി നല്ല പോളിംഗ് ആണ് അത് കണ്ടെനിക് കുറച്ച് സങ്കടം തോന്നി,പെണ്ണ് ഇത്രേം വിശന്നിരിക്കുവായിരുന്നോ.. .
“” കഞ്ഞി എങ്ങനെയുണ്ട് കൊള്ളാവോ… “”
മസാല ദോശ തീർന്നതും പെണ്ണ് ന്റെ പ്ലേറ്റ്ലേക്ക് കൈ ഇട്ട് ഒരു പീടി വാരി വായിലാക്കി, ന്നിട്ട് ന്റെന്ന് പ്ലേറ്റ് വാങ്ങി ഗായത്രിയെ നോക്കി ചിരിച്ചു. ഞാൻ എണ്ണിക്കാൻ പോയതും അവളെന്റെ കൈക്ക് പിടിച്ച് നിർത്തിട്ടു ഒരു പീടി എനിക്ക് വാരി തന്നു ഞനത് വായിലാക്കി, പിന്നേ അടുത്ത ഉരുള അവൾ ഗായത്രി ക്ക് നേരെ നീട്ടിയതും അവളൊന്ന് ശംകിച്ചു, ആപ്പോ ആമി കണ്ണുകൊണ്ട് കൊഞ്ചിയപ്പോ ചിരിയോടെ അവളും വാങ്ങി,