ഉള്ളിലുള്ളജാക്കിന്റെ പവർ പുറത്തേക്ക് ഒഴുകി എത്താൻ തുടങ്ങി., മാഗി ഫോം ആയി. അടിച്ചാൽ അവൾ വെറും തറയാണെന്ന് അറിയാവുന്നത് കോണ്ട് കാര്യമാക്കില
“” ദേ..ഇവള് തുടങ്ങിയെടാ അജു..
ഇനി എന്റെ നെഞ്ചത്തോട് കേറാതെ അവളടങ്ങില്ല.. ശേ..””
സംഭവം പണ്ട് ഏട്ടന്റെ കൂടെ ബാങ്കിൽ വർക്ക് ചെയുന്ന സന്ദീപ് ന്നൊരു പയ്യനുമായി മാഗിക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നു, അത് സെറ്റ് ആകാൻ കാരണം ഏട്ടനുമാണ്.. പിന്നീട് അത് ബ്രേക്ക് അപ്പ് ആയി.. അതിൽ പിന്നേ കൂടുമ്പോൾ എല്ലാം ഇവൾ ഏട്ടന്റെ മണ്ടക്കോട്ട് കേറും.. അവസാനം കെട്ടിപിടിച്ചു കരഞ്ഞത് തീരും..
“”സാരമില്ലെടി മോളെ… ആരുമില്ലേലും നിനക്ക് ഞനൊരു ജീവിതം തരാം..!! ന്തേ…? “”
“” പ്ഫാ…! നിന്റെ വലിയമ്മക് കൊണ്ടോയി കൊടുക്കേടാ അച്ചിലൂക്കി മൈരേ അവന്റെ തൊലിഞ്ഞൊരു ജീവിതം… “”
വിഷ്ണു അത് പറഞ്ഞ് നാവു വായിലോട്ട് ഇട്ടില്ല കിട്ടി ഒരണം അച്ചാറും കൂട്ടിയുള്ള അടിയായത് കോണ്ട് ടച്ചിങ്സ് എടുക്കാൻ അവന് ഇനി എങ്ങും പോകണ്ട വരില്ല മുഖത്തുണ്ടല്ലോ ആവശ്യത്തിന്.. ഏട്ടൻ അവിടെ നില്കുന്നതോ ഇരിക്കുന്ന സ്ഥലമോ ന്നും അവൾക്ക് വിഷയമല്ല.. പിന്നെ ഇതെല്ലാം ശീലമായത് കോണ്ട് ഞങ്ങൾ അടുത്ത പെഗ്ഗ് ഒഴിച്ച്
“” ഓ..വേണ്ടങ്കിൽ വേണ്ടാ.. “” മുഖത്ത് പറ്റിയ അച്ചാറും തോണ്ടി വായിലാക്കി അവൻ ചിരിച്ചു.
————————————-
അനാമിക രാത്രിയിൽ തിരിഞ്ഞു കിടന്നപ്പോളാണ് തന്റെ ജീവൻ തന്റെ കൂടെ ഇല്ലാത്ത കാര്യം അവളറിയുന്നത്, ഉടനെ ചാടി ലൈറ്റ് ഇട്ട് ചുറ്റും നോക്കി, ബാത്റൂമിലും ആരുമില്ല, അവൾക് ടെൻഷൻ കയറി തുടങ്ങി.മൊബൈൽ എടുത്ത് അവന്റെ നമ്പറിൽ വിളിച്ചപ്പോ മേശയിൽ കിടന്ന് ഫോൺ മുഴങ്ങുന്നു. പരിഭത്തിയോടെ അവൾ തിണ്ണയിലേക്ക് ഇറങ്ങി, അവിടെ ടീവി കണ്ടോണ്ട് ഏട്ടത്തി ഇരിക്കുന്ന കണ്ടപ്പോ അവൾക്ക് എന്തോ സമാദാനം തോന്നി
പിന്നിലൊരു അനക്കം കേട്ട് ടീവി യിൽ നിന്നും ശ്രദ്ധ പുറകിലേക്ക് പോകുമ്പോൾ കണ്ണുകൾ കലങ്ങി നിൽക്കുന്ന ആമിയെ കണ്ടതും അവരൊന്ന് ചിരിച്ചു
“”മോള് പേടിക്കേണ്ട അവൻ ആ കണ്ടത്തിന്റെ അവിടെ ഉണ്ടാവും..””
അവളെ മാടി അടുത്തേക്ക് വിളിച്ച് അവർ അത് പറഞ്ഞതും ആമിക്ക് അത്ഭുതം ഇതെങ്ങനെ ഏട്ടത്തിക്ക് മനസിലായി ന്നായിരുന്നു അവൾക്, അത് മനസിലായ പോലെ