“” ഇയാൾക്കിതെന്ന പറ്റി.. “” ഗായത്രി യെ നോക്കിയ ആ ഡോക്ടർ ആണ്, നടന്നത് പറഞ്ഞതും, അയാളും കൂടെ വന്ന രണ്ടു കൊച്ച് സിസ്റ്റർ പിള്ളാരും ചിരിച്ചു, പിന്നെ അവരുടെ രണ്ടാളുടേം കണ്ണുകൾ വടിച്ചു വൃത്തിയാക്കിയ ന്റെ വിരിഞ്ഞ നെഞ്ചിലേക്കും ശരീരത്തിലേക്കും ആണെന്ന് അറിയാൻ ഞാൻ കുറച്ച് വയ്കി പോയി, ഇടക്കിടെ നീളുന്ന ആ കണ്ണുകൾ ന്റെ ദേഹത്തൂടെ ഓടി നടന്നു അപ്പോളും ഞാനും ആമിയും ആ ഡോക്ടറുഡ് സംസാരിക്കുക ആയിരുന്നു, അവസാനം പോയി ഫ്രഷ് ആക് ന്ന് പറഞ്ഞാ ഡോക്ടർ നടന്നു പോയി, കൂടെ അവരും,
“” ഒറ്റ ഒരണത്തിന്റേം നോട്ടം ശെരിയല്ല.. ഇതുങ്ങള് ആണുങ്ങളെ കണ്ടിട്ടില്ലേ.. നിക്ക് അങ്ങ് ചൊറിഞ്ഞു വന്നതാ.. പിന്നിതൊരു ആശുപത്രി ആയത് കോണ്ട്. “”
അവളൊന്ന് നിർത്തി പിന്നെ ഒന്നും മിണ്ടില്ല ഞാനും ..
ഞങ്ങൾ നേരെ റൂമിലേക്ക് കയറി, ന്നേ അങ്ങനെ കണ്ടോന്ന് ഞെട്ടിയ ഗായത്രി യെ കണ്ടപ്പോ അവളുടെ ചോദ്യം.,
“” ഇയ്യോ ദേഹത്ത് മുഴുവൻ ചോര ആണെല്ലോ ന്നാ ആമി പറ്റിയെ.””
ആമി നടന്നത് പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി, സ്നേഹ ഇടക്ക് ന്റെ ശരീരത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടെങ്കിലും,ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു, ജിമ്മിൽ പോയി ഉണ്ടാക്കിയ ശരീരം ആയത് കോണ്ട് മസിലുകൾ ഓരോന്നും എടുത്ത് കാട്ടാൻ പോകുന്ന എണ്ണമായിരുന്നു, ഒതുങ്ങിയ ഒരു ബോഡി ഷേപ്പ് ആയിരുന്നു ന്റെ ന്റെ വണ്ണത്തിന് പറ്റിയ ഷേപ്പ്, ഉദാഹരണം പറയുവാണെകിൽ നമ്മടെ ടൈഗർ ഷുർഫ് ഇല്ലേ പുള്ളിടെ ബോഡി പോലെ ഒതുങ്ങിയത് ആ വണ്ണമേ എനിക്കും ഉള്ളൂ..
“” ആഹ് മതി..മതി.. ശരവഞ്ചരത്തിലെ ജയൻ കളിച്ചത്.. പ്പോയി കുളിച്ചു വാ… “”
“” അതിന് ഉടുത്തു മാറാൻ ഒന്നുല്ല ന്റെൽ ആകെ യുള്ളത് ആ മുഷിഞ്ഞ തുണിയാ.. “”
ഞാൻ ന്റെ അവസ്ഥ പറഞ്ഞതും, മുന്നെ ഇട്ടിരുന്ന ആ ഡ്രസ്സ് ആകെ മുഷിഞ്ഞതാണെന്നും ഞാൻ ഓർത്തു.
“” ഞാൻ വേണേൽ വാങ്ങി വരാം..! സൈസ് പറഞ്ഞാ മതി… “” ന്ന് സ്നേഹ പറഞ്ഞപ്പോ ആമി അളവ് പറഞ്ഞു കൊടുത്തൂ.അവളും വരാമെന്ന് പറഞ്ഞപ്പോ വേണ്ടന്ന് പറഞ്ഞ് അത് ഒരു ചിരിയിൽ നിരസ്കരിച്ചു.,