ഞാൻ കുളിക്കാൻ അകത്തേക്ക് കയറി, കുളിച്ചു കഴിയാറായതും ഡോറിൽ ഒരു മുട്ട് കേട്ട് ആമി ആയിരുന്നു ഡ്രസ്സ് ന്റെൽ തന്നു വേഗന്ന് വരാൻ പറഞ്ഞവൾ പോയി . വിശക്കുണ്ടാവും പാവം..തിരിച്ചു ഇറങ്ങുമ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി, അത്രേ കറക്റ്റ്,! ഒരു വൈറ്റ് ഷർട്ട് യും മുട്ടിന്റെ അത്ര നീളമുള്ള ഒരു ഹാഫ് ജിൻസ് ഉം.. മുടിയും ചീകി ഞാൻ വെളിയിൽ ഇറങ്ങി..
“” ഇത് കൊള്ളാട്ടോ.. അസ്സലായി.. “” ന്ന് സ്നേഹയുടെ കമന്ററി അതിന് ബാക്കിയെല്ലാരും ശരി വച്ചതും ഞങ്ങൾ കഴിക്കാൻ ഇരുന്നു,സ്നേഹ വഴിയിൽ നിന്ന് കഴിച്ചെന്നു പറഞ്ഞു . ഞങ്ങൾ കഴിക്കാൻ തുടങ്ങി, പതിവ് പോലെ ആമിയുടെ പത്രത്തിലെ തീർന്നതും ന്റെ അവൾ കൈക്കലക്കി.. അതെല്ലാം ഗായത്രി യും സ്നേഹംയും അത്ഭുതത്തോടെ നോക്കി നില്കുന്നത് ഞാൻ കണ്ടിരുന്നു.
പിന്നെ ഫുഡ് കഴിച്ചു ഓരോന്ന് പറഞ്ഞു സമയം അങ്ങ് പോയി, ഞാൻ വെളിയിലെ കസേരയിൽ ഇരുന്നു ഉറക്കം പിടിച്ചപ്പോ ഗായത്രിയെ കിടത്തിയ റൂമിൽ രണ്ട് ഡെക് ഉണ്ടായിരുന്നത് കോണ്ട് ആമി അതിൽ കിടന്നു, സ്നേഹ എവിടെ കിടന്നെന്ന് നമ്മളെ ബാധിക്കുന്ന കാര്യമല്ലാത്തത് കോണ്ട് അധികം ശ്രദ്ധിക്കാനോ ചോദിക്കാനോ പോയില്ലാ. ന്നാൽ അവൾക്ക് ന്നേ നന്നായി പിടിച്ച്.. നിക്കും നല്ലൊരു ഫ്രണ്ട് ആയി മാറിയിരുന്നു ഞങ്ങൾ.
×××××××××××××××
എട്ട് മാസങ്ങൾക്ക് ശേഷമോരു ഞാറാഴ്ചയുടെ പകൽ,
അന്ന് രണ്ടാളക്കും പണി ഒന്നുമില്ലാത്തത് കോണ്ട് വീട്ടിൽ തന്നെ കൂടി, അന്ന് പിന്നെ കളിയും ചിരിയും ആയി. ഉച്ചക്കത്തേകിനുള്ള പ്രീപ്രക്ഷനിലാണ് ഞാൻ, കൂടെ ന്റെ അടുത്ത് സ്ലാബിൽ കേറി ഇരുന്ന്
പച്ച പാലിൽ അല്പം വെണ്ണ ഒഴിച്ച് നന്നായി കുറുക്കി അതിൽ രണ്ട് പൂവൻ പഴവും ആപ്പിളും പച്ച മുന്തിരിയും മാതള നാരങ്ങ അല്ലിയും മിട്ട് ചെറുതായി മിക്സ് ചെയ്ത് അതിൽ വാനില ഐസ്ക്രീം ഉം പകർന്ന ആ ബൗളിനു മുകളിൽ അല്പം ഉണക്ക മുന്തിരിയും കുങ്കുമപൂവും ബദാമും ഇട്ട സ്പെഷ്യൽ ഐറ്റം കഴിച്ചുകൊണ്ട് താളത്തിൽ കാലുകൾ ആട്ടി എന്നോട് കോളേജിലെ ഓരോ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് കേൾപ്പിക്കുക ആണ്.. അല്ലാതെ പെണ്ണിന് ഉറക്കം വരില്ല..