“” ന്നിട്ട് നീ എന്നാ പറഞ്ഞെ… “”.
സാമ്പാറിനുള്ള കഷ്ണങ്ങൾ ചെറുതായി ശെരിയാകുന്ന ഞാൻ ഒരുവേള അവളോടത് ചോദിച്ച്,
‘” ഞാൻ ന്തോ പറയാൻ.., നേരിട്ട് അവളോട് തന്നെ ചോദിക്കാൻ പറഞ്ഞ്… “”
അവളുടെ കൂടെ പഠിക്കുന്ന ഏതോ ഒരുത്തന് അവളുടെ കൂടെ തന്നെ പഠിക്കുന്ന അവളുടെ കൂട്ടുകാരിയെ ഇഷ്ടം ആണ് അത് ഇവള് പറഞ്ഞു ശെരിയാക്കി കൊടുക്കണം..
” മ്മ്മ് “” ഞനൊന്ന് അമർത്തി മൂളി, അവൾ വീണ്ടും ഒരു സ്പൂൺ വായിലാക്കി, ചെറുതായി നീങ്ങി നീങ്ങി അടുത്തേക്കെത്തി.
“” കഴിഞ്ഞോ അത്… “”
ന്റെ പുറത്തേക്ക് അവളുടെ നീളൻ വിരലുകളിൽ അവൾ വളർത്തിയ നഖം കോണ്ട് പോറി വിളിച്ചപ്പോ ഞാൻ അവളുടെ പ്ലേറ്റിലേക്ക് നോക്കി ചോദിച്ചു, ഉടനെ ചിണുങ്ങിക്കൊണ്ടവൾ ന്റെ മുതുകിൽ മുഖം ഒളിപ്പിച്ചു
“” ന്തോ ഉണ്ടല്ലോടി കള്ളിപ്പെണ്ണേ.. ! മ്മ് ന്താ കാര്യം…?? “”
ന്നോട് ന്തെങ്കിലും പറയാനോ ല്ലെങ്കിൽ ന്തെങ്കിലും കാര്യസാധ്യത്തിനായി അവൾ കണ്ടെത്തുന്ന പരുപാടി ആയതിനാൽ എനിക്കത് ചോദിക്കാൻ രണ്ടാമത് ഒന്ന് ചിന്തിക്കണ്ട കാര്യമില്ല..
“” അല്ല അവര് ഇല്ലേ… “” അവളെന്റെ ഷർട്ടിൽ എന്തൊക്കെയോ ആ വിരലുകൾ കോണ്ട് കാട്ടി
“” ആര്…?””
“” ഹാ ന്റെ ഫ്രണ്ട്സില്ലേ… അവര്…!””
“” ഓ അവര്…!! ആഹ്ഹ് അവരുണ്ട്.. “”
“” അവര് പറയാ………………..’
ആല്ലേൽ വേണ്ടെനിക് നാണാ… “”
പെട്ടെന്ന് ന്നേ തിരിച്ചു നിർത്തി അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി, ഞാൻ കൈയിലെ കത്തി മാറ്റി വച് അവളെ ന്റെ നെഞ്ചിൽ നിന്നും അടർത്തി, മുഖത്തേക്ക് നോക്കണ്ട താമസം ആ കവിളുകൾ ചുവന്നു തുടുത്തു.നാണമാ മുഖത്തേക്ക് ഇരച്ചു കേറുന്നതായി തോന്നി ഞനൊരു കള്ള ചിരിയോടെ അവളെ നോക്കി.
‘” നാണിക്കാതെ പറയെന്റെ പെണ്ണെ…!!””
“” ഒന്നുല്ലന്നെ… “” അവളെന്നിൽ നിന്നും കുതറി വീണ്ടും നെഞ്ചിൽ മുഖം പൂഴ്ത്തി.
“” അഹ് ഒന്നൂല്ലെങ്കിൽ പോ… പോയി പണി നോക്ക്.. “”
നിക്ക് നല്ലപോലെ ദെഷ്യം വന്നു, ഞാൻ അവളെ തള്ളി നീക്കി അവളുടെ സൈഡിൽ ഉണ്ടായിരുന്ന ബൗളിൽ ഉണ്ടായിരുന്ന ആ മിക്സഡ് ഐസ്ക്രീം എടുത്ത് അവളുടെ വായിൽ കുത്തി കെറ്റി.