“” വൈ നോട്ട്…. “” ഞാനവളുടെ കവിളിൽ ആഞ്ഞൊരു കടി കൊടുത്ത്,
“” പട്ടി…. പറഞ്ഞാ ഉടനെ ഇങ്ങനാ കടിക്കാ… ദുഷ്ടൻ…!!””
ഞാൻ ന്താടി ന്ന് കണ്ണ് കാണിച്ചതും അവളെന്റെ തോളിൽ പല്ലുകൾ ആഴ്ത്തി, വേദനിച്ചെങ്കിലും ആ വേദനക്ക് ഒരു സുഖമുണ്ട്, അതെ അതാണെന്റെ പെണ്ണിനോട് എനിക്കുള്ള സ്നേഹം, ഒരു കരടിന്റെ പോലും കളങ്കമില്ലാത്ത സ്നേഹം…!
മാഗി അവളുടെ അപ്പനെ കാണാൻ കോട്ടയത്തിന് പോയി, വിഷ്ണു അവന്റെ വീട്ടിലും പിന്നെ ഫ്ലാറ്റിൽ ഞാനും ന്റെ പെണ്ണും, അടുത്തുള്ള ഫ്ലാറ്റിലെ പെണ്ണുങ്ങളോട് പഞ്ചാര അടിയാണെന്ന് പറഞ്ഞെന്നും അവളുടെ കൈയിൽ നിന്ന് ഇടക്ക് കണക്കിന് കിട്ടും,
അങ്ങനെ മാസങ്ങൾ കഴിഞ്ഞത് അറിഞ്ഞേ യില്ല.. അല്ലെകിലും ഒന്നും ആർക്കുമെണ്ടി കാത്തിരിക്കില്ലല്ലോ,
അവളുടെ കോളേജിൽ പോയി അവളുടെ ലീവിന്റെ കാര്യങ്ങൾ ശെരിയാക്കി, ന്നാൽ നിക്ക് ഒരു മന്ത് കഴിഞ്ഞേ ലീവ് കിട്ടു., ഗായത്രി ഇടക്കെല്ലാം അവളെ വിളിച്ചു ഓരോ സുഖവിവരം തിരക്കുണ്ടായിരുന്നു, സ്നേഹ അപ്പോളും നീക്കൊരു നല്ല ഫ്രണ്ട് ആയിരുന്നു. വീട്ടിൽ നിന്ന് ഏട്ടത്തി എപ്പോളും വിളിക്കും ഏട്ടത്തി ഇപ്പൊ മൂന്നു മാസം ഗർഭിണിയാണ്,,
അതെ അച്ഛന് പുറമെ ഞനൊരു കൊച്ചച്ചൻ ആകാൻ പോകുന്ന്.. എല്ലാരും വളരെ സന്തോഷത്തിലാണ് ഏതായാലും ന്റെ ഉപദേശം ഏറ്റിട്ടുണ്ട്.. അമ്മയും അച്ഛനും ഇടക്ക് വരും, ഇവളെ നോക്കാൻ വരാൻ ഇരുന്ന അമ്മയെ അവിടെ ഏട്ടത്തിയുടെ കാര്യം നോക്കിയാ മതി ന്റെ ലക്ഷ്മിയമ്മ ന്ന് പറഞു തിരുത്തിയത് അവളാണ് ആമി, അവൾക്കിവിടെ ഞാനുണ്ട് ന്ന്.. ന്നാലും അവൾ ഈ സമയത്ത് അവിടെ വേണം ന്നുള്ളത് കോണ്ട് ഞാൻ ആംബുലൻസിൽ അവളെ വീട്ടിൽ എത്തിച്ചു, അവളുടെ വീട്ടിൽ വിടാൻ നിന്നതും. നിക്ക് ന്റെ ലക്ഷ്മിയമ്മേന്റെ അടുത്ത് പോയാ മതിയെന്ന പെണ്ണ് വാശി പിടിച്ചേ, അത് കണ്ടമ്മ കണ്ണിൽ വെള്ളം നിറക്കുമ്പോൾ ചേർത്തു പിടിച്ച നെറുകിൽ മുത്തി സന്തോഷം അറിയിച്ചു, തന്റെ രണ്ട് മരുമക്കളും അമ്മയാകാൻ പോകുന്നതിന്റെ ത്രില്ലിൽ ആണ് തള്ള.. അച്ഛനും മോശമൊന്നുമല്ല.. കൊച്ചിന് വേണ്ട തൊട്ടില് വരെ ശെരിയാക്കിനാ അമ്മ വിളിച്ചപ്പോ പറഞ്ഞെ.