പിന്നെ ഒരുമിച്ച് ഇരുന്നു ടി വി കണ്ടു അതിനിടയിൽ മമ്മിയും രജിഷയും കുളി കഴിഞ്ഞ്….
മമ്മി പറഞ്ഞു… ഇച്ചായ പോയി കുളിക്ക്…
അച്ഛൻ അതോടെ എണീറ്റ് റൂമിലേക്ക് പോയി…
റോബിനേ ,, രോജിനേ പോയി ക്ലിക്ക്…
റോബിൻ മടി പിടിച്ചു അവിടെ കിടന്നു…
റോജിൻ ഒരു ടവലും മമ്മിയുടെ കയ്യിൽ നിന്നും വാങ്ങി കോമൺ ബാത്ത്റൂമിൽ കയറി…
ഞാൻ പതിയെ റൂമിലേക്ക് ചെന്ന്…
രജിഷ കുളി കഴിഞ്ഞ് മോയിസ്റ്റർ തേക്കുക ആണ്….
ആ.. ഇചായൻ വന്നോ…
ഞാൻ ഇത് കഴിഞ്ഞ് വിളിക്കാം എന്ന് കരുതിയതാണ്…
ഇച്ചായ .. കുളിച്ചു വാ….
രാവിലെ കുളിച്ചതല്ലെ….
ഞാൻ കുളിക്കാൻ വന്നതാണ് … ടവ്വൽ എവിടേ..
ബാത്ത്റൂമിൽ വിരിച്ചു ഇട്ടിട്ടുണ്ട്…
ഞാൻ ബാത്ത്റൂമിൽ കയറി കുളിച്ചു…
എന്തോ ഒരു സുഖം…
രാവിലെ മുതൽ ഉള്ള അലച്ചിൽ അല്ലേ..
അതായിരിക്കും..
പതിവ് പോലെ കുളിച്ചു വന്നു …പിന്നെ പ്രാർത്ഥന തുടങ്ങി ഞാനും പോയി ഇരുന്നു…
പ്രാർത്ഥന കഴിഞ്ഞപ്പോൾ എനിക്ക് ഒഫീഷ്യൽ നമ്പറിൽ കോൾ വന്നു…
ഞാൻ ഫോൺ എടുത്തു കൊണ്ട് കോണി കയറി ടെരസിലേക് നടന്നു…
ഹലോ… ജിജോ ജോസ് ഐഎഎസ് അല്ലേ..
അതെ..
ഇത്.. ഹെൽത്ത് ഡിപ്പാർട്ട് മെൻ്റിൽ നിന്നും ആണ്….
ആ… പറയൂ..
നമുടെ വാക്സിൻ വിതരണ അവലോകന യോഗം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലില് ചേരുന്നു..
സാർ.. പങ്കെടുക്കണം.. ഒഫീഷ്യൽ ലെറ്റർ അയച്ചിട്ടുണ്ട്…
ആ.. ഒക്കെ…
ആരൊക്കെ ആണ് പങ്കെടുക്കുന്ന മറ്റു വെക്തികൾ..
സാർ.. ഡിവൈഎസ്പി , ജന പ്രതിനിധികളും, ആരോഗ്യ വകുപ്പ് അധികൃതർ, ഡിഎംഓ..
ഓക്കേ ..
ശരി..
ഞാൻ ഫോൺ വച്ചും .
ടെറസ്സിൽ ഷീറ്റ് ഇല്ലാത്ത ഭാഗത്തേക്ക് നടന്നപ്പോൾ നല്ല തണുത്ത കാറ്റ്…
ഇളം കാറ്റ് ആസ്വദിച്ചു നിന്ന്…
പെട്ടന്ന് ഒരു കൈ എൻ്റ ബാക്കിൽ ..
ഞാൻ തിരിഞ്ഞു നോക്കിയതും..
ഓ…. അങ്കിള് ആയിരുന്നോ..
എന്താടാ … പെട്ടന്ന് ഫോൺ എടുത്തു ഇങ്ങോട്ട് കയറിയത്…
അത്… ഒഫീഷ്യൽ കാൾ ആണ്…