വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]

Posted by

നമ്മുടെ സഭ അംഗമായ ജിജോ ഐഎഎസ് ന് ഒരു സ്വീകരണം നൽകി ആദരിക്കുന്നു…

വളരെ കഷ്ടപ്പാടുകൾ സഹിച്ച് ഈ നിലയിൽ എത്തിയത് കർത്താവിൻ്റെ കൃപയാണ്…

ചെറിയ പ്രായത്തിൽ തന്നെ മാധപിതാക്കൾ നഷ്ടപെട്ട ജിജോ എന്തെങ്കിലും നേടി എങ്കിൽ അവൻ്റെ കഴിവ് മാത്രമാണ്…

രണ്ടു വാക്ക് സംസാരിക്കാൻ ബഹുമാനപെട്ട ജിജോ ഐഎഎസ്നേ ക്ഷണിക്കുന്നു…

ഞാൻ ഉടനെ എഴുനേറ്റു ചെന്ന്..

പ്രിയപ്പെട്ടവരേ.. എന്നെ നിങ്ങൾക്ക് അറിയാം ..

നമ്മുടെ ഇടവക വികാരിയുടെ നന്മ നിറഞ്ഞ ഉപദേശങ്ങൾ ആണ് എന്നെ ചിന്തിപ്പിച്ചതും, വഴികാട്ടിയായി മുന്നോട്ട് എത്തിച്ചത്…

നമ്മുടെ നാട്ടിൽ സിവിൽ സർവീസ് സ്വപ്നം ഉള്ളവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ ഞാൻ തയാറാണെന്ന് ഇവിടെ അറിയിക്കുന്നു.

കൂടുതൽ സമയം ഞാൻ എടുക്കുന്നില്ല കുറുബാന കഴിഞ്ഞ് എല്ലാവർക്കും മറ്റു കാര്യങ്ങളിലേക്ക് തിരിയേണ്ടതുണ്ട് എന്ന് അറിയുന്നത് കൊണ്ട്…

എൻ്റ വാക്കുകൾ ഇവിടെ നിർത്തുന്നു…

അടുത്തതായി നമ്മുടെ പള്ളി കമ്മിറ്റി സെക്രട്ടറി സംസാരിക്കുന്നു എന്ന് അച്ഛൻ പറഞ്ഞു…

പ്രിയപെട്ടവരെ ജിജോ ഐഎഎസ് നമ്മുടെ ഇടവകക്ക് മാത്രമല്ല നാടിന് തന്നെ അഭിമാനമാണ്…

പിന്നെ പള്ളിയിൽ വച്ചു കഴിഞ്ഞ ദിവസങ്ങളിൽ ശ്രീ ജിജോ യുടെ മനസമ്മധവും കല്യാണവും കഴിഞ്ഞിരുന്നു…

അന്നു പലരും അടക്കം പറഞ്ഞത് ഞാൻ ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്…

നമുടെ പള്ളി കമ്മിറ്റി പ്രസിഡൻ്റ് മാത്യുസ് ഏട്ടൻ്റെ മകൾ രജിഷയെ കൈ പിടിച്ചു കൊടുത്തപ്പോൾ , ഈ ജോലിയും കൂലിയും ഇല്ലാത്തവന് മകളെ കെട്ടിച്ചു കൊടുത്തല്ലോ എന്ന് പറഞ്ഞിരുന്നു…

മറ്റു ചിലർ പറഞ്ഞു അതിനെന്താ കല്യാണം മുടങ്ങാതെ അവൻ മാനം കാത്തില്ലെ, ഇനി അവനു ബിസിനസ് നോക്കി നടത്തിയാൽ മതിയല്ലോ എന്ന്…

നമ്മുടെ മാത്യൂസ് ഏട്ടൻ പോലും മരുമകൻ്റ യോഗ്യത അറിഞ്ഞിരുന്നില്ല….

മിന്നു കെട്ടുന്ന പെണ്ണിനോട് പോലും തൻ്റെ നേട്ടം ജിജോ വെളിപ്പെടുത്തിയിരുന്നില്ല…

ഇപ്പോഴും നമ്മുടെ കൂടെ ഒരു സാധാരണക്കാരനായി ജിജോ ഉണ്ട്…

ജിജോക്ക് അവൻ്റെ അപ്പൻ്റെ ഗുണം അത് പോലെ കിട്ടിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു ഞാൻ…

ഞാൻ എൻ്റ വാക്കുകൾ അവസാനിപ്പിക്കുന്നു..

അടുത്തതായി പള്ളി കമ്മിറ്റി പ്രസിഡൻ്റ് മാത്യുസ് ഏട്ടൻ സംസാരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *