അത് ഒന്നും ഇല്ല ജിജോ സ്വീട്സ് ആണ്…
ഇത് ഒക്കെ ഇപ്പൊൾ എന്തിനാ..
അളിയാ പുതിയ വീട്ടിൽ കയറുന്നതല്ലെ….
പിന്നെ രജിഷയുടെ അച്ഛൻ പറഞ്ഞു…
ഞാൻ അക്കാര്യം മറന്നു….
എന്തായാലും ഇവന് ഓർമ ഉണ്ടായല്ലോ…
അച്ഛാ… അത് അവള് വിളിച്ചു പറഞ്ഞതാ….
ഞാൻ ചോദിച്ചു ആര്..
രജിഷയോ….
അല്ല .. അളിയാ എൻ്റ പെണ്ണ്…
ഓ… അങ്ങനെ…
എന്നാ … നമുക്ക് ഇറങ്ങാം…
അളിയാ നിങ്ങള് ഇനി വണ്ടിയുടെ പുറകെ വന്നാൽ മതി….
ആ.. ഒക്കെ…
പിന്നെ നേരെ വീട്ടിലേക്ക്…
വീടിൻ്റെ മുന്നിൽ ചെന്നാണ് വണ്ടി നിർത്തിയത്…
തൊട്ടു പുറകെ തന്നെ.. അവരും വന്നു..
വണ്ടിയിൽ നിന്നും ഇറങ്ങിയതും ഞാൻ എൻ്റെ അടുത്തുള്ള സ്പെയർ കീ എടുത്ത് രജിഷയുടെ കയ്യിൽ കൊടുത്തു…
മറ്റെ കീ ബിനോയ് ചേട്ടൻ്റെ കയ്യിൽ ആണല്ലോ…
രജിഷ വാതിൽ തുറക്കൂ….
അപ്പോഴേക്കും രജിഷയുടെ അച്ഛനും മമ്മിയും സഹോദരൻമാരും ഇറങ്ങി വന്നു…
അതെ… ജിജോ ഇച്ചായ ,, അച്ഛൻ തുറക്കട്ടെ….
ആ… അങ്ങനെ ആകട്ടെ..
എല്ലാവരും സിറ്റ് ഔട്ടിൽ കയറിയപ്പോൾ
.. കീ അച്ഛനെ ഏല്പിച്ചു തുറക്കാൻ പറഞ്ഞു രജിഷ….
പുള്ളി ഒന്ന് മടിച്ചു എങ്കിലും എൻ്റ നിർബന്ധം കൂടെ ആയപ്പോൾ വാതിൽ തുറന്നു….
എല്ലാവരും അകത്തു കയറി…
നേരെ കയറി ചെല്ലുന്നത് ഒരു ലിവിംഗ് കം ഡൈനിങ് ഏരിയ ആണ്…
ഞാൻ എല്ലാവർക്കും ആയി പറഞ്ഞു കൊടുത്ത്,,, ഇതാണ് ലിവിങ് കം ഡൈനിങ് ….
ആ.. കാണുന്നത് കോമൺ ബാത്ത്റൂം ആണ്….
ഈ ഹാളിനു ഇരു വശത്തും ആയി രണ്ട് ബെഡ് റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ബാത്ത്റൂം കൂടെ ഉണ്ട്….
പിന്നെ ആ.. കാണുന്നത് ഒരു ചെറിയ റൂം ആണ്..
അപ്പുറത്ത് കിച്ചെൻ വർക് ഏരിയ…
കോണി കയറിയാൽ മുകളിൽ ഷീറ്റ് ഇട്ട ഒരു സ്പേസ് ഉണ്ട്…
രജിഷയുടെ മമ്മി പറഞ്ഞു … ഇത്ര സൗകര്യം തന്നെ ധാരാളം ആണ് മോനെ…
രജിഷ… നമുക്ക് വീട് ഒന്ന് വൃത്തിയാക്കീ എടുത്ത് ഒരു പ്രാർത്ഥന നടത്തണം…