അച്ഛൻ പറഞ്ഞു.. ഞങൾ പുറത്ത് ഉണ്ട് നിങൾ വീട് അടിച്ചു തുടച്ചു വൃത്തിയാക്കിക്കോ ….
ആദ്യം സിറ്റ് ഔട്ട് ആയികൊട്ടെ …
എന്നാല് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കാം…
കഴിഞ്ഞ ദിവസം മേടിച്ച ചൂലും മോർഫും ബക്കറ്റും എടുത്ത് രജിഷ വന്നു….
മമ്മി… ഞാൻ അടിച്ചു വരട്ടെ…
മമ്മി തുടക്കൂ…
രജിഷ ആദ്യം സിറ്റ് ഔട്ടിൽ അടിച്ചു വാരി…
പിന്നെ ഹാൾ,, റൂമുകൾ അടുക്കള ഇങ്ങനെ പോകുന്നു…
മമ്മി … സിറ്റ് ഔട്ടിൽ തുടച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാനും അച്ഛനും അളിയൻമാരും ചേർന്ന് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി….
ഓരോന്നായി സിറ്റ് ഔട്ടിൽ വച്ച്…
അപ്പോഴേക്കും രജിഷ അങ്ങോട്ട് വന്നു….
അതെ.. അകത്തേക്ക് കയറ്റി വക്കണം അവിടെ ക്ലീൻ ചെയ്തത് കഴിഞ്ഞ്…
ഹാളിലേക്ക് ഓരോന്നായി എടുത്ത് വെക്കുമ്പോൾ മമ്മിയും വന്നു….
അതെ … തിരു സ്വോരൂപം നമുക്ക് ആ ഷെൽഫിൽ വെക്കാം അല്ലേ…
രജിഷ ചോദിച്ചു… ഇച്ചായ അവിടെ മതിയോ…
ആ… അവിടെ മതി…
കർത്താവിൻ്റെ സ്വരൂപം വച്ച് മെഴുക് തിരി കൊളുത്തി പ്രാർത്ഥന തുടങ്ങി…..
അച്ഛനും മമ്മിയും പറയുന്നത് ഞങ്ങളും കൂടെ പറഞ്ഞു….
പ്രാർത്ഥന കഴിഞ്ഞ് കുരിശു വരച്ചു എല്ലാവരും എഴുനേറ്റു….
രജിഷ പറഞ്ഞു അതെ… നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് ഉത്സാഹിചാൽ എല്ലാം ഒതുക്കി വയ്ക്കാം..
കൊണ്ട് വന്ന സാധനങ്ങൾ അതത് സ്ഥലങ്ങളിൽ വച്ച്… പിന്നെ ഡ്രസ്സ് എല്ലാം അലമാരയിൽ മടക്കി വച്ച്…
ഗ്യാസ് കണക്ഷൻ സെറ്റ് ചെയ്തു. കൂടെ ഇൻഡക്ഷനും…
എല്ലാം കഴിഞ്ഞപ്പോൾ അഞ്ച് മണി ആയി…
ജിജോ ഇച്ചായ .. വെജിറ്റബിൾസ് വാങ്ങണം… പിന്നെ മുട്ട…
നീ മമ്മിയോട് ചോദിച്ചു ഒന്ന് എഴുതി തായൊ….
രജിഷ അകത്തേക്ക് കയറി പോയി…
ഞാൻ രജിഷയുടെ അച്ഛനോടു ചോദിച്ചു അങ്കിൾ എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടോ…
ഞാൻ ടൗണിൽ പോകുന്നുണ്ട്….
ഇല്ല.. മോനെ.. എനിക് ഒന്നും ഇല്ല…
നീ .. ആ രോജിനെ കൂടെ കൂട്ടിക്കോ…
അളിയാ …..
എന്താ.. അളിയാ…
അതാ .. റൂമിൽ നിന്നും വിളി കേൾക്കുന്നു…