ഇല്ലെടൊ….. അച്ഛൻ എന്ന് പറഞ്ഞാൽ അവൾക്ക് വല്ലാത്ത അടുപ്പം ആയിരുന്നു…. പിന്നെ മക്കളിൽ പുള്ളിക്ക് കൂടുതൽ അടുപ്പവും അവളോട് ആയിരുന്നു…. പോട്ടെ അതൊക്കെ ശരിയാകും…. നിങ്ങൾക്ക് അവിടെ വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ?… ഞാൻ എന്തായാലും അൽപം ദിവസം കൂടി കഴിയും വരാൻ…
…. ഇല്ല അജിയേട്ടാ ഇവിടെ വേറെ ആവശ്യം ഒന്നും ഇല്ല……
…… ധന്യ എവിടെ?….താൻ ഒന്ന് ഫോൺ കൊടുത്തേ……
……. ഹലോ…….
ഏതാനും മിനുട്ടുകൾ കഴിഞ്ഞാണ് ആ കിളിനാദം പതിഞ്ഞ ശബ്ദത്തിൽ അജയ് കേട്ടത്.
……… ഫോൺ സ്പീക്കറിൽ ആണോ?..
അജയ് ആദ്യം ചോദിച്ചത് അങ്ങനെ ആയിരുന്നു.
……അ…. അല്ല…..
…… ഞാൻ അന്ന് ഇത്തിരി ഹാർഷ് ആയി പെരുമാറി…. സത്യമാണ്….. ആദ്യം അതിന് സോറി പറയാം… എന്നാലും ഇങ്ങനെ ഒരു സംഭവം നടന്നു എന്നും ഞാൻ നാട്ടിലേക്ക് പോവുകയാണ് എന്നും പറയാൻ ഞാൻ എത്ര തവണയാണ് ഫോൺ ചെയ്തത് എന്ന് തനിക്ക് ഓർമ്മയുണ്ടോ?…… വാതിൽ തുറക്കാത്തത് പോട്ടെ…… എന്റെ എല്ലാ സൗജന്യവും അനുഭവിച്ച് കൊണ്ടാണ് നീ അവിടെ ജീവിക്കുന്നത് എന്നതെങ്കിലും നീ ഓർക്കുന്നത് നല്ലതാണ്……
….ഉം……
വാക്കുകൾ ഇല്ലാതെ വെറുമൊരു മൂളൽ മാത്രം മറുപടി വന്നതിൽ നിന്നും രാജീവൻ അടുത്ത് തന്നെ ഉണ്ടെന്ന് അജയ് ഊഹിച്ചു.
……. ഓക്കേ… ഒറ്റ ചോദ്യം…. ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ മതി…. എന്നോട് പറഞ്ഞ വാക്ക് മാറ്റാൻ വല്ല പരിപാടിയും ഉണ്ടോ?…… ഉണ്ടേൽ പറയണം…. ഒരൊറ്റ മണിക്കൂർ കൊണ്ട് ഞാൻ കാണിച്ച് തരാം ധന്യയുടെ ലൈഫിൽ എന്ത് സംഭവിക്കും എന്ന്… അതിന് അജയ് അവിടെ വേണം എന്നില്ല….
…….. ഇല്ല…. അങ്ങനെ ഒന്നുമില്ല…..
…… ഓക്കേ….അവൻ അടുത്ത് ഉണ്ട് അല്ലേ…….ശരി ഞാൻ പിന്നെ വിളിക്കാം….. അവനോട് പറഞ്ഞാൽ മതി…….
……. ചേച്ചി……. ചേച്ചിയോട് സംസാരിക്കാൻ പറ്റുമോ?…..
അവൾ കിടക്കുകയാണ് മോളൂ…… ഒന്ന് ഓക്കേ ആവട്ടെ അജിയേട്ടൻ വിളിക്കാം….. എന്റെ ധന്യകുട്ടി ഫുഡ് ഒക്കെ നന്നായി കഴിക്കണം കേട്ടോ….. അപ്പോ ഞാൻ വിളിക്കാം…… ഓക്കേ?
…… ഓക്കേ…….
…… എന്താ അജിയേട്ടൻ പറഞ്ഞത്?…
തന്റെ നേരെ നീട്ടയ
ഫോൺ വാങ്ങി കിടക്കയിൽ ഇട്ട് രാജീവൻ ധന്യയോട് ചോദിച്ചു.
……..ഓ…. എന്ത്… കാര്യമായി ഒന്നൂല….
…..ഉം…ശെ…… എന്നാലും തീരെ മോശം ആയിപ്പോയി…..അജിയേട്ടൻ അന്ന് എന്ത് വിചാരിച്ചു കാണും…… ഒരുമിച്ച് താമസിക്കുന്ന ഒരാൾ നാട്ടിൽ എത്തിയിട്ട് ആണ് നമ്മൾ അറിയുന്നത്…..
……. അങ്ങനെ കുടിച്ച് കുന്തം മറിഞ്ഞ് കിടന്നിട്ട് അല്ലേ?…… പിറ്റേദിവസം ആണ് ഏട്ടൻ എണീറ്റത്….. വല്ല ഓർമ്മയുണ്ടോ?…. ഇങ്ങനെ ഒരു സ്വഭാവം….. ഇത്രയും വർഷം ആയിട്ട്…….
ദേഷ്യത്തിൽ തുടങ്ങിയ ധന്യയുടെ ശബ്ദം കരച്ചിൽ ആയി മാറി….