……. ധന്യാ….അജിയേട്ടൻ ഫുഡ് കഴിച്ചിട്ടില്ല…..നീ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്ക്…..കറി ഫ്രിഡ്ജിൽ ഉണ്ടല്ലോ……
….. ഹേയ് ഒന്നും വേണ്ടടോ…..ഈ അസമയത്ത് ധന്യയ്ക്ക് ബുദ്ധിമുട്ട് ആകും……..
…… പിന്നെ… എന്ത് ബുദ്ധിമുട്ട്…. ഞങ്ങൾക്ക് ഇത്രയും സൗകര്യങ്ങൾ ചെയ്തു തന്ന
അജിയേട്ടന് ഭക്ഷണം ഉണ്ടാക്കി തരുന്നത് ബുദ്ധിമുട്ട് അല്ലേ……. എന്നാലും വിളിച്ച് പറയാത്തത് മോശമായി… അല്ലെങ്കിൽ എല്ലാം റെഡിയാക്കി വച്ചേനെ……..
…….. ഞാൻ ചപ്പാത്തി ഉണ്ടാക്കാം……..
ധന്യ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് ചെന്നു.
ചപ്പാത്തിയും ഫ്രിഡ്ജില്‍ നിന്നും എടുത്ത് ചൂടാക്കിയ കറിയും എടുത്ത് ധന്യ ഹാളിലേക്ക് വരുമ്പോൾ രാജീവനും അജയനും ഇരുന്ന് സംസാരിക്കുക ആയിരുന്നു.
അജയന്റെ കൈയിൽ മദ്യ ഗ്ലാസ്സ് കണ്ട് ധന്യ രാജീവന്റെ നേരെ പാളി നോക്കി.
…. കഴിക്കാം.. വരൂ……
…… താനും വാടോ…..
….. ഹേയ് എനിക്ക് വേണ്ട അജിയേട്ടന്‍ കഴിക്കു…….
പ്ലേറ്റ് എടുത്ത് ചപ്പാത്തിയും കറിയും വിളമ്പി രാജീവന്‍ അജയ്ക്ക് നേരെ നീട്ടി.
…… എന്നാൽ നിങ്ങൾ പോയി കിടന്ന് കൊള്ളൂ….. ഞാൻ കഴിച്ചിട്ട് എടുത്ത് വച്ചേക്കാം…
…… അത് സാരമില്ല അജിയേട്ടാ…..
….. നോ പ്രോബ്ലം…. തനിക്ക് രാവിലെ പോകേണ്ടത് അല്ലെ….. പൊയ്ക്കോളൂ……
അത്രയും കേട്ടതും ആശ്വാസത്തോടെ ധന്യ മുറിയിലേക്ക് നടന്നു.
…… അടുക്കളയില്‍ വച്ച മതി ഞാൻ രാവിലെ ക്ലീന്‍ ചെയ്യാം….
അല്പം തിരിഞ്ഞ് മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞ് ധന്യ മുറിയിലേക്ക് കയറി. അവള്‍ക്ക് പുറകെ അജയനോട് ഗുഡ് നൈറ്റ് പറഞ്ഞ് രാജീവനും അകത്ത് കയറി.
….. എന്താ നിന്റെ മുഖം വല്ലാതെ…….
അജയന്‍ വന്നതിന്റെ മാനസിക വിഷമം ധന്യയുടെ മുഖത്ത് വളരെ പ്രകടമായിരുന്നു.
…. ഹേയ് ഒന്നുമില്ല ഏട്ടാ….. ഒരു തലവേദന പോലെ… നമുക്ക് കിടക്കാം……
രാജീവന്റെ അടുത്ത് നിന്നും തിരിഞ്ഞ് മോളെ ചേര്‍ത്തു പിടിച്ചു ധന്യ കിടന്നു…… എന്നാൽ എത്ര ശ്രമിച്ചിട്ടും രാവിലെ വരെ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല…….
നാളെ മുതൽ ഇനി എന്ത് എന്ന ചോദ്യം അവളെ വല്ലാതെ അസ്വസ്ഥത ആക്കി കൊണ്ടിരുന്നു. രാവിലെ ഏട്ടന്‍ പോയി കഴിഞ്ഞാല്‍ അയാൾ വരും… ഇനി പിടിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല….. ഒരു പോള കണ്ണ് അടക്കാതെ രാവിലെ ആറു മണി വരെ ധന്യ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഒടുവില്‍ എണീറ്റു അടുക്കളയിലേക്ക് പോകുമ്പോൾ മനസ്സിൽ അവൾ ചില തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞിരുന്നു.