……. അജിയേട്ടന്‍ എണീറ്റു കാണുന്നില്ല…… എന്തായാലും ഞാൻ ഇറങ്ങട്ടെ…..
പ്രാതലിന് ശേഷം രാജീവന്‍ ഇറങ്ങിയ ഉടനെ ധന്യ മോളെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. അവളുടെ കാര്യങ്ങൾ എല്ലാം പെട്ടെന്ന് ചെയ്ത ശേഷം വേഗത്തിൽ തന്നെ ഉച്ചയ്ക്ക് വേണ്ട ഭക്ഷണവും ഉണ്ടാക്കി വച്ചു. അജയന്‍ എഴുന്നേറ്റു വരുന്ന സമയം ആകുമ്പോള്‍ അവൾ ഒരു വിധം ജോലികള്‍ എല്ലാം തീര്‍ത്തു ഫ്രീ ആയി കഴിഞ്ഞിരുന്നു.
ചോറു വാര്‍ക്കുന്ന സമയത്ത് ആണ് അജയ് എഴുന്നേറ്റു അടുക്കളയിലേക്ക് വന്നത്..
പതിയെ അവളുടെ പിറകില്‍ ചേര്‍ന്ന് നിന്ന് അയാൾ അവളുടെ ചലനങ്ങള്‍ വീക്ഷിച്ചു.
…….. ഭക്ഷണം മേശപ്പുറത്ത് ഉണ്ട്….. ചായ ഞാൻ ഇപ്പൊ ചൂടാക്കി എടുക്കാം……
അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞ് കൊണ്ട് അവൾ ചായ പാത്രം വച്ച് അടുപ്പ് കത്തിച്ചു.
…… ചായ ഒക്കെ പിന്നെ… മോളൂ ഒന്ന് ഇങ്ങോട്ട് വാ….
ധന്യയുടെ തോളില്‍ പിടിച്ചു അജയ് അയാള്‍ക്ക് അഭിമുഖമായി നിർത്തി.
…. ഇനി എനിക്ക് കാത്തിരിക്കാന്‍ വയ്യ കേട്ടോ….. ഇന്ന് വേണം…..
നെറ്റിയിലേക്ക് വീണു കിടക്കുന്ന അവളുടെ നേര്‍ത്ത ഒന്ന് രണ്ട് അളകങ്ങൾ പതിയെ പിന്നിലേക്ക് കോതി വച്ച് അജയ് അവളുടെ കണ്ണിലേക്ക് നോക്കി.
…… ഭക്ഷണം കഴിക്കൂ… എന്നിട്ട് എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്….
ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ഇത്രയും പറഞ്ഞ് കൊണ്ട് ധന്യ ചായ പാത്രം അടുപ്പില്‍ വച്ചു.
അവളുടെ പെരുമാറ്റം അല്പം അസ്വാഭാവികമായി തോന്നിയെങ്കിലും അജയ് കൂടുതൽ ഒന്നും പറഞ്ഞില്ല….
… ശരി കഴിക്കാം….. അത് കഴിഞ്ഞ് നേരെ ബെഡ് റൂം…. അതിൽ ഇനി മാറ്റം ഒന്നുമില്ല….
അല്പം കടുപ്പിച്ച് പറഞ്ഞ് അജയ് ഡൈനിംഗ് ടേബിളിന്റെ അടുത്തേക്ക് നടന്നു.
ഒരു ഭാവ മാറ്റവും ഇല്ലാതെ ധന്യ ചായ കൊടുത്തു അല്പം മാറി നിന്നു.
…… ദാ കഴിച്ചു….. തന്റെ ജോലി ഒക്കെ കഴിഞ്ഞോ?.. രാജീവന്‍ ഉച്ചയ്ക്ക് വരുമോ?… വാ മുറിയിലിരുന്ന് സംസാരിക്കാം…
വലത്തെ കൈത്തണ്ടയില്‍ പിടിച്ച അജയന്റെ കൈ ഇടതു കൈ കൊണ്ട് ധന്യ പതിയെ എടുത്ത് മാറ്റി.
……… എനിക്ക് നിങ്ങൾ പറഞ്ഞ കാര്യം പറ്റില്ല…. അങ്ങനെ വിട്ടു വീഴ്ച ചെയത് കൊണ്ട് എനിക്ക് ഇവിടെ ജീവിക്കേണ്ട…… ഇന്ന് ഇറങ്ങാന്‍ പറഞ്ഞാൽ ഇന്ന് ഇറങ്ങാന്‍ ഞാൻ തയ്യാറാണ്…. പെട്ടി എപ്പോളും റെഡി ആണ്…..ടിക്കറ്റ് എടുത്ത് എന്നെയും മോളെയും നാട്ടില്‍ അയക്കാനുള്ള എന്തെങ്കിലും വഴി എന്റെ ഭർത്താവ് കാണും… പിന്നെ നിങ്ങള്‍ക്ക് തരാനുള്ള പൈസ അത് ഏട്ടന്‍ തരും… ഇനി അല്ല അതിനു കേസ്