കൊതിച്ചതും വിധിച്ചതും [ലോഹിതൻ]

Posted by

അച്ഛൻ വാങ്ങി ഇട്ടിരുന്ന അൾട്ടോ കറാണ് വീട്ടിൽ ഉണ്ടായിരുന്നത്…

അടുത്തുള്ള ഡ്രൈവിങ് അറിയാവുന്ന ഒരു ചേട്ടനാണ് എന്നെ ഞങ്ങളുടെ വണ്ടിയിൽ തന്നെ ഡ്രൈവിങ് പഠിപ്പിച്ചത്…

എനിക്ക് ഇപ്പോൾ എവിടെയും വണ്ടി ഓടിച്ചു കൊണ്ടു പോകാനുള്ള ധൈര്യം ഉണ്ട്…

അങ്ങിനെ ഇരിക്കെ ഒരു ദിവസം അമ്മയുടെ ഒരു അടുത്ത ബന്ധുവിന്റെ കല്യാണത്തിന് പോകേണ്ടതായി വന്നു…

ബസ്സിൽ പോകാനാണ് പ്ലാൻ ഇട്ടത്… കല്യാണം നടക്കുന്ന നാട്ടിലേക്ക് നല്ല ദൂരമുണ്ട്..

ബസ്സിൽ ഏഴു മണിക്കൂർ ഒരു സൈഡിലേക്ക് യാത്രയുണ്ട്…

കല്യാണ വീട്ടിൽ തലേ ദിവസം ചെന്നാലേ കല്യാണം കൂടാൻ പറ്റുകയൊള്ളു..

അതുകൊണ്ടാണ് തിങ്കളാഴ്ചയിലെ കല്യാണത്തിന് ഞയറാഴ്ച പോകാൻ ഞങ്ങൾ പ്ലാനിട്ടത്….

കഷ്ട കാലത്തിന് അന്ന് ksrtc സമരം പ്രഖ്യാപിച്ചതുകൊണ്ട് ഞങ്ങളുടെ പ്ലാൻ ആകെ തെറ്റി…

അമ്മ പറഞ്ഞു എന്നാൽ നമുക്ക് പോകണ്ട അഭീ എന്ന് അമ്മ പറഞ്ഞു…

അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്…

അമ്മേ നമുക്ക് കാറിൽ പോയാലോ..

അതിന് ഓടിക്കാൻ ആളുവേണ്ടെടാ..

ഞാൻ ഓടിക്കാം അമ്മേ…

പോടാ.. ഇവിടുത്തെ അങ്ങാടി വരെ പോകുന്നപോലെയാണോ… നൂറു കണക്കിന് കിലോ മീറ്റർ ഉണ്ട്…

അതിനെന്താ അമ്മേ… ഞാൻ ഒടിച്ചോളാം… നമുക്ക് പതിയെ പോയാൽ മതിയല്ലോ…

ആഹ്.. പറയാൻ മറന്നു അപ്പോഴേക്കും എനിക്ക് ലൈസെൻസ് കിട്ടിയിരുന്നു…

അഭീ… ലൈസെൻസ് കിട്ടിയതല്ലേ ഒള്ളു നിനക്ക്.. കുറച്ചു കൂടി എക്സ്പിരിയൻസ് ആകട്ടെ എന്നിട്ട് നമുക്ക് ലോങ്ങ്‌ ഒക്കെ പോകാം…

അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി അമ്മ കാറിൽ പോകാം എന്ന് സമ്മതിച്ചു…

ബാഗ് ഒക്കെ ഡിക്കിയിൽ വെച്ചിട്ട് അമ്മ മുൻസീറ്റിൽ കയറി ഇരുന്നു…

ഞായറാഴ്ച വെളുപ്പിനെ ആയിരുന്നു പുറപ്പെട്ടത്…

ഞാൻ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.. ആദ്യമായി ആണ് ഞങ്ങളുടെ ഏരിയ വിട്ട് വണ്ടി ഓടിക്കുന്നത്..

വണ്ടി മെയിൻ റോഡിൽ കയറി ഓടാൻ തുടങ്ങി..നേരം നന്നായി പുലർന്നു. ഇപ്പോൾ അമ്മയ്ക്കും കുറച്ചുകൂടി ധൈര്യം വന്നപോലെ തോന്നി…

അമ്മേ വിശക്കുന്നില്ലേ നമുക്ക് ഭക്ഷണം കഴിച്ചിട്ടു പോകാം…

ആഹ്.. എനിക്കൊന്നു ബാത്‌റൂമിലും പോകണം.. നീ ഏതെങ്കിലും നല്ല ഒരു ഹോട്ടൽ നോക്കി നിർത്ത്…

Leave a Reply

Your email address will not be published. Required fields are marked *